Get Updates
Get notified of breaking news, exclusive insights, and must-see stories!

അനില്‍ ആന്റണിക്ക് കോട്ടയം സീറ്റ്? ക്രിസ്ത്യന്‍ വോട്ട് നേടാന്‍ ബിജെപിക്ക് കരുത്തായി ആന്റണിയുടെ മകന്‍

ദില്ലി: കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി മുതിർന്ന നേതാവ് എകെ ആന്റണിയുടെ മകനും പാർട്ടി മീഡിയ സെല്‍ മുന്‍ മേധാവിയുമായിരുന്ന അനില്‍ ആന്റണിയുടെ ബി ജെ പി പ്രവേശനം. വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ ബി ജെ പി നടത്താന്‍ ഒരുങ്ങുന്ന പദ്ധതികള്‍ക്ക് ശക്തി പകരുന്നതാണ് അനില്‍ ആന്റണിയുടെ പാർട്ടി പ്രവേശനം. ക്രൈസ്തവ വോട്ട് ബാങ്കിലേക്ക് കടന്ന് കയറാന്‍ എകെ ആന്റണിയുടെ മകന്‍ തന്നെ ബി ജെ പിക്ക് കരുത്താവുന്ന കാഴ്ചയാവും രാഷ്ട്രീയ കേരളം ഒരുപക്ഷെ അടുത്തതായി കാണാന്‍ പോവുക.

അനില്‍ ആന്റണിയുടെ പാർട്ടി പ്രവേശനം കേരളത്തില്‍ ബി ജെ പിക്ക് വലിയ നേട്ടമായി മാറിയേക്കും. പ്രത്യേകിച്ച് ക്രിസ്ത്യന്‍ വോട്ടുബാങ്കിലേക്ക് കടന്ന് കയറാന്‍ പാർട്ടി ശ്രമിക്കുന്ന ഈ സാഹാചര്യത്തില്‍ എകെ ആന്റണിയുടെ മകനെ തന്നെ തങ്ങളുടെ കൂടാരത്തില്‍ എത്തിക്കാന്‍ സാധിച്ചത് പാർട്ടി വലിയ പ്രചരണ ആയുധമാക്കും. അനില്‍ ആന്റണിയുടെ സ്വീകരണ ചടങ്ങില്‍ സംസാരിച്ച വി മുരളീധരന്‍ തന്നെ ഇത് സംബന്ധിച്ച കൃത്യമായ സൂചന നല്‍കുകയും ചെയ്തു.

 anilantony

അനില്‍ ആന്റണി ഒരു മതവിശ്വാസിയാണെന്ന് വ്യക്തമാക്കിയ മുരളീധരന്‍ സാധാരണയായി ബി ജെ പിക്ക് എതിരായി ഉയർത്തുന്ന വലിയ പ്രചരണത്തിനുള്ള മറുപടി കൂടിയാണ് ഇതെന്നും പറഞ്ഞു. ഹൈന്ദവ വിഭാഗത്തില്‍ പെടാത്തവരെ ബി ജെ പി സ്വാഗതം ചെയ്യില്ല, അവരെ താല്‍പര്യം ഇല്ലെന്നാണ് പ്രചരണം. എന്നാല്‍ ക്രൈസ്തവ വിശ്വാസിയായിട്ടുള്ള അനില്‍ ആന്റണിയുടെ ബി ജെ പിയിലേക്കുള്ള കടന്ന് വരവ് ഇത്തരം പ്രചരണത്തിനുള്ള മറുപടിയാണെന്നും വി മുരളീധരന്‍ പറഞ്ഞു.

വരും ദിവസങ്ങളില്‍ കേരളത്തില്‍ ബി ജെ പിയും ക്രിസ്ത്യന്‍ സംഘടനകള്‍ക്കും ഇടയിലെ പാലമായും അനില്‍ ആന്റണി പ്രവർത്തിച്ചേക്കും. ദില്ലിയില്‍ നിന്നും സംസ്ഥാനത്ത് എത്തുന്ന അനില്‍ ആന്റണിക്ക് മധ്യകേരളം കേന്ദ്രീകരിച്ച് വലിയ സ്വീകരണവും ബി ജെ പി നല്‍കിയേക്കും. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് ഒരു സീറ്റും ബി ജെ പി കരുതി വെച്ചേക്കാം.

നിസ്സാരക്കാരനാണെന്ന് കരുതി ഒഴിവാക്കരുതേ: മത്തിയുടെ ഈ ഗുണങ്ങളെക്കുറിച്ച് നിങ്ങള്‍ക്കാർക്കെങ്കിലും അറിയുമോ

ലോക്സഭ തിരഞ്ഞെടുപ്പില്‍ അനില്‍ ആന്റണിയെ മത്സരിപ്പിക്കാന്‍ ബി ജെ പി തീരുമാനിച്ചാല്‍ ഏറ്റവും കൂടുതല്‍ സാധ്യത കോട്ടയം, ഇടുക്കി സീറ്റുകള്‍ക്കാണ്. കോട്ടയത്ത് ഇതിനോടകം തന്നെ ബി ജെ പിക്ക് മറ്റ് പദ്ധതികളുണ്ടെന്നാണ് സൂചന. പുതിയ ക്രിസ്ത്യന്‍ പാർട്ടി രൂപീകരിച്ച് കോട്ടയം സീറ്റ് അവർക്ക് നല്‍കാനായിരുന്നു ബി ജെ പിയുടെ ആലോചന. അനില്‍ ആന്റണി വന്നതോടെ കോട്ടയം അദ്ദേഹത്തിന് നല്‍കി പുതിയ പാർട്ടിക്ക് ഇടുക്കിയോ പത്തനംതിട്ടയോ അനുവദിച്ചേക്കാം.

 anil-

ബി ജെ പിയിലേക്ക് നേരിട്ട് വരാന്‍ തയ്യാറാവുന്ന നേതാക്കളെ പരമാവധി സ്വീകരിക്കുക. അതിന് അപ്പുറത്ത് നില്‍ക്കുന്നവർക്കുള്ള ഒരു പ്ലാറ്റ് ഫോം, അതോടൊപ്പം കൂടുതല്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ മുന്നണിയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബി ജെ പി പിന്തുണയില്‍ പുതിയ പാർട്ടി രൂപീകരിക്കപ്പെടുന്നത്. പാർട്ടി രൂപീകരണം സംബന്ധിച്ച ചർച്ചകളെല്ലാം പൂർത്തിയായി കഴിഞ്ഞു. സാഹചര്യത്തില്‍ അനിലിന്റെ വരവും ബി ജെ പിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കും

ബി ബി സി ഡോക്യുമെന്ററി വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ അനില്‍ ആന്റണി അന്ന് തന്നെ പാർട്ടി പദവികളെല്ലാം രാജിവെച്ചിരുന്നു. അന്ന് മുതല്‍ ബി ജെ പി അനുകൂല നിലപാട് സ്വീകരിച്ച് വരുന്ന അദ്ദേഹം ഏത് സമയത്തും ബി ജെ പി അംഗത്വം സ്വീകരിച്ചേക്കാമെന്ന സൂചനയും ശക്തമായിരുന്നു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനൊപ്പം ബി ജെ പി ദേശീയ ആസ്ഥാനത്ത് എത്തിയ അനില്‍ ആന്റണി കേന്ദ്ര മന്ദ്രി പീയൂഷ് ഗോയലില്‍ നിന്നുമാണ് പാർട്ടി അഗംത്വം സ്വീകരിച്ചത്. കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരനും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. കോൺഗ്രസ് അംഗത്വം രാജിവെച്ച ശേഷമായിരുന്നു അദ്ദേഹം ബിജെപി ആസ്ഥാനത്ത് എത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+