Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭ്യൂഹങ്ങൾക്ക് അന്ത്യം: ഫ്ലാറ്റിന് പിന്നിലെ സത്യം വെളിപ്പെടുത്തി അങ്കിത ലോഖണ്ഡ, എല്ലാ പണവും തന്റേത്

മുംബൈ: തന്റെ ഫ്ലാറ്റിന്റെ ഇഎംഐ സംബന്ധിച്ച് പ്രചരിച്ച അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ് സുശാന്ത് സിംഗ് രാജ്പുത്തിന്റെ മുൻ കാമുകി രംഗത്ത്. തന്റെ ഫ്ലാറ്റിന്റെ ഇഎംഐ സുശാന്തിന്റെ അക്കൌണ്ടിൽ നിന്നാണെന്ന് ഈടാക്കുന്നതെന്ന റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് സത്യാവസ്ഥ വെളിപ്പെടുത്തി അങ്കിത ലോഖണ്ഡെ രംഗത്തെത്തിയിട്ടുള്ളത്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ അക്കൌണ്ടിന്റെ അക്കൌണ്ടിൽ നിന്ന് കാണാതായെന്ന് പറയപ്പെടുന്ന 15 കോടിയെക്കുറിച്ച് അന്വേഷണം നടത്തിവരുന്നതിനിടെ എൻഫോഴ്സ്മെന്റ് വൃത്തങ്ങളാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്.

അങ്കിത ലോഖണ്ഡെയുടെ പേരിലുള്ള 4.5 കോടി വിലവരുന്ന ഫ്ലാറ്റിന്റെ ഇഎംഐ അടച്ചിരുന്നത് സുശാന്ത് സിംഗായിരുന്നുവെന്ന എൻഫോഴ്സ്മെന്റ് വൃത്തങ്ങളുടെ വെളിപ്പെടുത്തലാണ്. ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ് പുത്തിന്റെ അക്കൌണ്ടിൽ നിന്ന് കാണാതായെന്ന് പറയപ്പെടുന്ന 15 കോടി രൂപ സംബന്ധിച്ച അന്വേഷണം നടത്തിവരികയാണ് എൻഫോഴ്സ്മെന്റ്.

88-159230505

ഇതിനിടെയാണ് മുൻ കാമുകി അങ്കിത ലോഖണ്ഡെയുടെ 4.5 കോടി വിലവരുന്ന ഫ്ലാറ്റിന്റെ ഇഎംഐ അടച്ചിരുന്നത് സുശാന്താണെന്നാണ് എൻഫോഴ്സ്മെന്റ് കണ്ടെത്തിയിട്ടുള്ളത്. മുംബൈ മലാഡിൽ അങ്കിത ലോഖണ്ഡെയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിന്റെ തവണകൾ അടച്ചിരുന്നത് സുശാന്തിന്റെ അക്കൌണ്ടിൽ നിന്നാണെന്ന് എൻഫോഴ്സ്മെന്റ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഫ്ലാറ്റ് സുശാന്തിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും എൻഫോഴ്സ്മെന്റ് വൃത്തങ്ങൾ കഴിഞ്ഞ ദിവസം ചൂണ്ടിക്കാണിച്ചിരുന്നു.

തന്റെ ഫ്ലാറ്റിന്റെ ഇഎംഐ തന്റെ ബാങ്ക് അക്കൌണ്ടിൽ നിന്ന് തന്നെയാണ് അടയ്ക്കുന്നതെന്ന് വ്യക്തമാക്കിയ അങ്കിത ലോഖണ്ഡെ ഇത് സംബന്ധിച്ച ബാങ്ക് സ്റ്റേറ്റ്മെന്റും കരാറും ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ഒരിക്കൽപ്പോലും സുശാന്ത് തന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിന്റെ ഇഎംഐ അടച്ചിരുന്നില്ലെന്നും അങ്കിത സാക്ഷ്യപ്പെടുത്തുന്നു. വെള്ളിയാഴ്ച രാത്രിയാണ് അങ്കിത ട്വിറ്ററിൽ രംഗത്തെത്തിയത്. താൻ തന്നെയാണ് ഇഎംഐ അടയ്ക്കുന്നതെന്ന് തെളിയിക്കുന്നതിനായി ഫ്ലാറ്റിന്റെ രജിസ്ട്രേഷൻ സംബന്ധിച്ച രേഖകൾ, ബാങ്ക്സേറ്റ്മെന്റ് സംബന്ധിച്ച രേഖകൾ എന്നിവയും അങ്കിത വെളിപ്പെടുത്തിയിട്ടുണ്ട്. ഞാൻ എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിടുന്നുവെന്ന വാക്കുകളോടെയാണ് അങ്കിതയുടെ ട്വീറ്റ് പുറത്തുവന്നിട്ടുള്ളത്. 2019 ജനുവരി ഒന്ന് മുതൽ 2020 ജനുവരി ഒന്ന് വരെയുള്ള ബാങ്ക് സ്റ്റേറ്റ്മെന്റിന്റെ പകർപ്പാണ് അങ്കിത പങ്കുവെച്ചിട്ടുള്ളത്. മാസം തോറും ഫ്ലാറ്റിന്റെ ഇഎംഐ തന്റെ ബാങ്ക് അക്കൌണ്ടിൽ നിന്നാണ് ഈടാക്കിവരുന്നതെന്നും അങ്കിത കൂട്ടിച്ചേർത്തു.
നേരത്ത പ്രണയത്തിലായിരുന്ന സുശാന്തും അങ്കിത ലോഖണ്ഡെയും 2016ലാണ് തമ്മിൽ പിരിയുന്നത്. സുശാന്ത് വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്ന റിയ ചക്രവർത്തിയുടെ വാദങ്ങളെ തള്ളി രംഗത്തെത്തിയ ആളുകൂടിയായിരുന്നു അങ്കിത ലോഖണ്ഡെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+