കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശവിരുദ്ധർക്ക് സാമ്പത്തിക പുരോഗതി അംഗീകരിക്കാനാവില്ല; ഇന്ത്യയുടേത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ

രാജ്യത്ത് സൈബര്‍ ആക്രമണങ്ങള്‍ കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നും അതിനെ നേരിടാന്‍ സി.ഐ.എസ്.എഫ് അടക്കമുള്ള സേനകൾ സാങ്കേതിക രംഗത്ത് മുന്നേറണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

  • By Ankitha
Google Oneindia Malayalam News

ചെന്നൈ: ചില ദേശവിരുദ്ധ ശക്തികൾക്ക് രാജ്യത്തിന്റെ അതിവേഗത്തിലുള്ള സാമ്പത്തിക പുരോഗതി അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. സി.ഐ.എസ്.എഫ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കവെയാണ് സാമ്പത്തിക മാന്ദ്യത്തിന്റെ പേരില്‍ എന്‍.ഡി.എ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി മറുപടി നല്‍കിയത്.അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന സമ്പദ് വ്യവസ്ഥകളില്‍ ഒന്നാണ് ഇന്ത്യയുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പടക്കമില്ലാതെ എന്ത് ദീപാവലി, നിരോധനമല്ല നിയന്ത്രണമാണ് ആവശ്യം, കോടതി വിധിക്കെതിരെ ചേതന്‍ ഭഗത്പടക്കമില്ലാതെ എന്ത് ദീപാവലി, നിരോധനമല്ല നിയന്ത്രണമാണ് ആവശ്യം, കോടതി വിധിക്കെതിരെ ചേതന്‍ ഭഗത്

രാജ്യത്ത് സൈബര്‍ ആക്രമണങ്ങള്‍ കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നും അതിനെ നേരിടാന്‍ സി.ഐ.എസ്.എഫ് അടക്കമുള്ള സേനകൾ സാങ്കേതിക രംഗത്ത് മുന്നേറണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. സൈബര്‍ ആക്രമണങ്ങള്‍ നേരിടാന്‍ പ്രത്യേക വിഭാഗംതന്നെ രൂപവത്കരിക്കുന്ന കാര്യം പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്ത്രപ്രധാന സ്ഥാപനങ്ങളുടെയും സുപ്രധാന കെട്ടിടങ്ങളുടെയും സുരക്ഷ സി.ഐ.എസ്.എഫ് നിരന്തരം വിലയിരുത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. മറ്റ് കേന്ദ്ര സേനകളില്‍ പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ ജോലിചെയ്യുന്നത് സി.ഐ.എസ്.എഫിലാണ്. വനിതകള്‍ക്ക് 33 ശതമാനം പ്രാതിനിധ്യം ലഭിക്കുന്ന ആദ്യ സേനാവിഭാഗമായി സി.ഐ.എസ്.എഫ് ഭാവിയിൽ മാറുമെന്നും രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു.

rajnathsinh

കശ്മീർ അതിർത്തിയിൽ അഞ്ചോ ആറോ ഭീകരരെ ഇന്ത്യൻ സൈന്യം ദിവസേനെ വധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു . പാകിസ്താൻ വെടിവെയ്പ്പ് തുടർന്നാൽ ശക്തമായി തിരിച്ചടിക്കാൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും ബെംഗളൂരുവിവ്‍ മന്ത്രി പറഞ്ഞിരുന്നു. എന്നാൽ പാകിസ്താനെതിരെ ആദ്യം ഇന്ത്യ വെടിയുതിർക്കുരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടുണ്ട്.

English summary
Union Home Minister Rajnath Singh on Monday described India as one of the fastest emerging economies and said certain "anti-national forces" were not able to appreciate the visible economic progress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X