Get Updates
Get notified of breaking news, exclusive insights, and must-see stories!

അനുരാഗ് കശ്യപ് എന്നെ കൊല്ലാന്‍ വരും, കാമുകിയോട് അവസാനമായി സുശാന്ത് പറഞ്ഞത്, പിന്നീട് സംഭവിച്ചത്!!

മുംബൈ: സുശാന്തിന്റെ മരണത്തെ കുറിച്ച് പ്രമുഖ നിരൂപകന്‍ സുഭാഷ് ജായുടെ ചില വെളിപ്പെടുത്തലുകള്‍ വിവാദമാകുന്നു. അവസാന കാലങ്ങളില്‍ സുശാന്ത് പലയിടത്ത് നിന്നും ഇല്ലാത്ത ശബ്ദങ്ങള്‍ പോലും കേള്‍ക്കുന്ന അവസ്ഥയിലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. പുറത്ത് പറഞ്ഞ് കേള്‍ക്കുന്നത് പോലെയല്ല, അതിനേക്കാള്‍ എത്രയോ മുകളിലായിരുന്നു കാര്യങ്ങള്‍ എന്നാണ് ജായുടെ വെളിപ്പെടുത്തല്‍. കാമുകിയോട് സുശാന്ത് അവസാനമായി പറഞ്ഞ കാര്യങ്ങളും ഈ വെളിപ്പെടുത്തലിലുണ്ട്. ഇത് റിയ ചക്രവര്‍ത്തി തന്നെയാണെന്ന് സ്ഥിരീകരിക്കുന്നുണ്ട്.

ആ വെളിപ്പെടുത്തല്‍

ആ വെളിപ്പെടുത്തല്‍

സംവിധായകന്‍ മഹേഷ് ഭട്ടിന്റെ അടുത്ത സുഹൃത്തായ സുഹൃത സെന്‍ഗുപ്ത പറഞ്ഞ ചില കാര്യങ്ങള്‍ ജാ വെളിപ്പെടുത്തി. ബോളിവുഡില്‍ വീണ്ടുമൊരു പര്‍വീണ്‍ ബാബി കൂടി ഉണ്ടായിരിക്കുകയാണ്. സുശാന്തിന്റെ മനോനില വീണ്ടും തെറ്റിയപ്പോള്‍ മഹേഷ് ഭട്ട് ഇങ്ങനെ പറഞ്ഞിരുന്നു. റിയാ ചക്രവര്‍ത്തിയോട് അദ്ദേഹത്തെ വിട്ടുപോകാനും ഭട്ട് ഉപദേശിച്ചിരുന്നു. സെന്‍ഗുപ്ത ഇക്കാര്യം പറഞ്ഞെന്നും സുഭാഷ് ജാ പറയുന്നു.

അന്ന് ഭട്ടിനെ കണ്ടു

അന്ന് ഭട്ടിനെ കണ്ടു

മഹേഷ് ഭട്ടിനെ സുശാന്ത് അടുത്തിടെ വന്ന് കണ്ടിരുന്നു. സഡകിന്റെ രണ്ടാം ഭാഗത്തില്‍ ഒരു റോളിന് വേണ്ടിയായിരുന്നു ഇത്. സുശാന്ത് വൈകാതെ തന്നെ ഭട്ടിന്റെ മനസ്സ് കീഴടക്കി. സൂര്യന് കീഴെയുള്ള എന്ത് കാര്യത്തെ കുറിച്ചും സുശാന്തിന് നന്നായി അറിയാമായിരുന്നു. ക്വാണ്ടം ഫിസിക്‌സിനെ കുറിച്ചൊക്കെ സുശാന്ത് നന്നായി സംസാരിക്കുമായിരുന്നു. പര്‍വീണ്‍ ബാബിയിലാണ് ഇത്രയും ഊര്‍ജം കണ്ടിട്ടുള്ളതെന്ന് ഭട്ട് പലപ്പോഴും സുശാന്തിനെ കുറിച്ച് പറഞ്ഞിരുന്നു.

കാമുകിയുടെ കരുതല്‍

കാമുകിയുടെ കരുതല്‍

സുശാന്ത് എപ്പോഴോ ആത്മഹത്യ ചെയ്യുമായിരുന്നുവെന്ന് സുഭാഷ് ജാ പറയുന്നു. കാമുകി റിയാ ചക്രവര്‍ത്തിയുടെ കരുതലാണ് ഇത്രയും കാലം അദ്ദേഹത്തെ സംരക്ഷിച്ച് നിര്‍ത്തിയത്. സുശാന്ത് ചികിത്സിക്കുന്നുണ്ടെന്നും മരുന്നുകള്‍ കഴിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തിയത് റിയയായിരുന്നു. എന്നാല്‍ പിന്നീട് ഈ മരുന്നുകളെല്ലാം സുശാന്ത് അവസാനിപ്പിച്ചു. ഈ മരുന്ന് ഇല്ലാതായതോടെയാണ് സുശാന്തിന്റെ നില മോശമായതും, അദ്ദേഹം ആത്മഹത്യ ചെയ്തതും.

ഇല്ലാത്ത ശബ്ദങ്ങള്‍

ഇല്ലാത്ത ശബ്ദങ്ങള്‍

ഇവരുടെ ബന്ധം വലിയ പിന്നീടാണ് വേര്‍പിരിഞ്ഞത്. സുശാന്ത് ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. അവസാന ഒരുവര്‍ഷം അടച്ച് പൂട്ടപ്പെട്ട അവസ്ഥയിലായിരുന്നു സുശാന്ത്. അടുപ്പക്കാരെ പോലും തന്റെ വീട്ടിലേക്ക് കടത്തിയിരുന്നില്ല. യാതൊരു വിധ ഇടപെടലും പുറംലോകവുമായി സുശാന്തിനുണ്ടായിരുന്നില്ല. പൊതുപരിപാടികളില്‍ എത്തുമെങ്കിലും അവാര്‍ഡ് ഷോകളില്‍ പോലും സുശാന്ത് ഉണ്ടാവാറില്ലായിരുന്നു.

അനുരാഗ് കശ്യപ് കൊല്ലാന്‍ വരും

അനുരാഗ് കശ്യപ് കൊല്ലാന്‍ വരും

തന്നെ പലരും കൊല്ലാന്‍ വരുന്നതായി സുശാന്തിന് തോന്നിയിരുന്നു. ഒരു ദിവസം സുശാന്ത് വീട്ടില്‍ അനുരാഗ് കശ്യപിന്റെ സിനിമ കണ്ടുകൊണ്ടിരിക്കുകയാണ്. റിയയും ഒപ്പമുണ്ടായിരുന്നു. ഞാന്‍ അനുരാഗിന്റെ ചിത്രം വേണ്ടെന്ന് വെച്ചു. ഇപ്പോള്‍ അയാളെന്നെ കൊല്ലാന്‍ വരുമെന്ന് പെട്ടെന്ന് സുശാന്ത് റിയയോട് പറഞ്ഞിരുന്നു. ശരിക്കും റിയ ഭയന്ന് പോയെന്ന് അവരുടെ അനുഭവങ്ങള്‍ സൂചിപ്പിക്കുന്നു. അന്ന് മുതലാണ് റിയ സുശാന്തിനൊപ്പം താമസിക്കേണ്ടെന്ന് തീരുമാനിച്ചത്. ഇവര്‍ പിന്നീട് ബന്ധം വേര്‍പിരിഞ്ഞെന്ന് സുഹൃത സെന്‍ഗുപ്ത പറഞ്ഞു.

റിയ കാത്തിരുന്നത്

റിയ കാത്തിരുന്നത്

റിയക്ക് വേറെ വഴിയില്ലായിരുന്നത് കൊണ്ടാണ് ബന്ധത്തില്‍ നിന്ന് അകന്നത്. സുശാന്തിന്റെ ബന്ധുക്കള്‍ മുംബൈയില്‍ എത്തുന്നത് വരെ റിയ കാത്തിരുന്നിരുന്നു. സുശാന്തിനെ പിന്തുണയ്ക്കാനും ആശ്വസിപ്പിക്കാനും എപ്പോഴും സഹോദരിമാര്‍ ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ആരെയും കേള്‍ക്കാന്‍ സുശാന്ത് തയ്യാറായിരുന്നില്ല. കാരണം വിഷാദം അദ്ദേഹത്തെ പൂര്‍ണമായി കീഴടക്കിയിരുന്നു. മരുന്നുകള്‍ കഴിക്കുന്നതും ചികിത്സയും അദ്ദേഹം അവസാനിപ്പിച്ചിരുന്നു. സ്വന്തമായി തീര്‍ത്ത ഭ്രാന്താലയത്തിലായിരുന്നു സുശാന്ത് അവസാന കാലം. ആരെയും അവിടേക്ക് വരാന്‍ പോലും അനുവദിച്ചിരുന്നില്ല.

അടക്കം കഴിഞ്ഞു

അടക്കം കഴിഞ്ഞു

സുശാന്തിന്റെ മൃതദേഹം പവന്‍ ഹന്‍സ് ശവസംസ്‌കാര കേന്ദ്രത്തിലാണ് അടക്കം ചെയ്തത്. അദ്ദേഹത്തിന്റെ കുടുംബം പട്‌നയില്‍ നിന്ന് ഇവിടെ എത്തിയിരുന്നു. സുഹൃത്തും കാമുകിയുമായിരുന്ന റിയ ചക്രവര്‍ത്തി നേരത്തെ തന്നെ ആശുപത്രിയിലെത്തിയിരുന്നു. നിര്‍മാതാവും അടുത്ത സുഹൃത്തുമായ സന്ദീപ് സിംഗും ചടങ്ങിന്റെ മുന്‍നിരയിലുണ്ടായിരുന്നു. നേരത്തെ സുശാന്തിന്റെ സുഹൃത്തുക്കളായ റിയയെയും മഹേഷ് ഷെട്ടിയെയും പോലീസ് ചോദ്യം ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+