കരുണാനിധി ഭാര്യയുടെ കഴുത്തില്‍ തോക്കുവെച്ച് പണത്തിനുവേണ്ടി ഭീഷണി; ഒരാള്‍ അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ തലവനുമായ കരുണാനിധിയുടെ വീട്ടില്‍ അജ്ഞാതന്‍ കടന്നുകയറി ഭാര്യയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. കരുണാനിധിയുടെ ഭാര്യ രാജാത്തിയമ്മാളും മകളും രാജ്യസഭാ എംപിയുമായ കനിമൊഴിയും താമസിക്കുന്ന ആള്‍വാര്‍പേട്ടിലെ വസതിയിലായിരുന്നു അക്രമി കടന്നുകയറിയത്.

നേരത്തെ തോക്കുമായി വീടനകത്ത് കടന്നുകയറിയ ആള്‍ രാജാത്തിയമ്മാളുടെ മുറിയില്‍ ഒളിച്ചിരിക്കുകയായിരുന്നു. ഇവര്‍ മുറിയില്‍ കയറിയ ഉടന്‍ രാജാത്തിയമ്മാളുടെ കഴുത്തില്‍ തോക്കുവെച്ച് മോഷ്ടാവ് പണം ആവശ്യപ്പെട്ടു. പണം തരാമെന്ന് ബോധ്യപ്പെടുത്തിയശേഷം സ്ത്രീ മുറിയില്‍നിന്നും പുറത്തിറങ്ങുകയും തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരെ വിവരം അറിയിക്കുകയുമായിരുന്നു.

karunanidhi

സെക്യൂരിറ്റി ഉടന്‍ വീടിനകത്ത് കടന്നുകയറി അക്രമിയെ കീഴ്‌പ്പെടുത്തി പോലീസില്‍ ഏല്‍പ്പിച്ചു. രാജേന്ദ്ര പ്രസാദ്(30) എന്നയാളാണ് പിടിയിലായത്. ഇയാളുടെ കൈയ്യില്‍ നിന്നും കണ്ടെടുത്ത തോക്ക് കളിത്തോക്കാണെന്ന് പോലീസ് പറഞ്ഞു. മോഷ്ടാവിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ എങ്ങിനെ അകത്തുകടന്നുകൂടി എന്നത് പോലീസിനെ അത്ഭുതപ്പെടുത്തി. കനത്ത സുരക്ഷാ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. തമിഴ്‌നാട്ടിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ രാഷ്ട്രീയ നേതാക്കളുടെ സുരക്ഷ പോലീസ് വര്‍ധിപ്പിച്ചിരുന്നു.

English summary
Armed With Toy Pistol, Man Enters M Karunanidhi's House, Demands Money
Please Wait while comments are loading...