കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ഗഡ്കരിക്ക് നറുക്ക് വീഴുമോ...

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കേന്ദ്രമന്ത്രിയും ബിജെപി മുന്‍ ദേശീയ പ്രസിഡന്റും ആയ നിതിന്‍ ഗഡ്കരിയെ ഒരു വിഭാഗം പിന്തുണക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട 40 എംഎല്‍മാരാണ് ഗഡ്കരിയെ മുഖ്യമന്ത്രിയാക്കണം എന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ആയ ദേവേന്ദ്ര ഫഡ്‌നവസിന്റെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യം ഉയര്‍ന്ന് കേട്ടിരുന്നത്. എന്നാല്‍ ഗഡ്കരിയുടെ പേര് ഉയര്‍ന്ന് വന്നതോടെ ഫഡ്‌നവസ് പിന്‍മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Nithhi Gadkari

മഹാരാഷ്ട്രയില്‍ നിന്നുളള ശക്തനായ നേതാവാണ് ഗഡ്കരി. ശിവസേനയോട് മല്ലിട്ട് ഭരണം മുന്നോട്ട് കൊണ്ടുപോകാന്‍ ഗഡ്കരിയെപോലുള്ള ഒരാള്‍ തന്നെ വേണം എന്നാണ് ബിജെപിയിലെ ഒരു വിഭാഗം കരുതുന്നത്. ശിവസേനയോട് ഒരു തരത്തിലും പ്രതിപത്തി കാണിക്കാത്ത നേതാവ് കൂടിയാണ് ഗഡ്കരി.

നാഗ്പൂര്‍ സ്വദേശിയായ നിതിന്‍ ഗഡ്കരിക്ക് ആര്‍എസ്എസ്സുമായി അടുത്ത ബന്ധമാണ് ഉള്ളത്. ഗഡ്കരിയെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെ ആര്‍എസ്എസും പിന്തുണക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

മഹാരാഷ്ട്രയില്‍ ബിജെപിക്ക് 123 എംഎല്‍എമാരാണ് ഉള്ളത്. കേവല ഭൂരിപക്ഷത്തിന് 22 എംഎല്‍എമാരുടെ പിന്തുണ കൂടി ആവശ്യമാണ്. സ്വതന്ത്രരേയും ബഹുജന്‍ വികാസ് അഹാഡിനേയും എംഎന്‍എസിനേയും കൂടെ നിര്‍ത്താന്‍ ധാരണയായിട്ടുണ്ടെന്നാണ് വിവരം. ഇതെല്ലാം ചേര്‍ന്നാല്‍ തന്നെയും 11 അംഗങ്ങളുടെ കുറവുണ്ട്.

ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍സിപി പുറത്ത് നിന്ന് പിന്തുണക്കുമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്. എന്നാല്‍ ബിജെപി ഇത് സ്വീകരിച്ചിട്ടില്ല. ശിവസേനയുമായി സഖ്യമുണ്ടാക്കുന്നതാണ് ഉചിതമെന്നാണ് ആര്‍എസ്എസ് നേതൃത്വവും പ്രതികരിച്ചിട്ടുള്ളത്.

English summary
Around 40 MLAs proposed the name of Nitin Gadkari as Maharashtra Chief Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X