കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയിൽ താമസിക്കുന്നത് 40,000 മുസ്ലീം ഇതര അനധികൃത കുടിയേറ്റക്കാര്‍; പട്ടികയില്‍ ഒന്നാമത് പിലിപത്ത്

  • By S Swetha
Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശിൽ നാല്‍പ്പതിനായിരം മുസ്ലീം ഇതര കുടിയേറ്റക്കാര്‍ താമസിക്കുന്നതായി റിപ്പോര്‍ട്ട്. അനധികൃത കുടിയേറ്റക്കാരുടെ പട്ടിക പ്രകാരം ഇതില്‍ 30,000 മുതല്‍ 35,000ത്തോളം കുടിയേറ്റക്കാര്‍ താമസിക്കുന്നത് യുപിയിലെ ഫിലിബിത്തിലാണ്. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് അയച്ച് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ഥികളാണ് ഇവര്‍. സംസ്ഥാനത്തെ 19 ജില്ലകളിലായി ഇവര്‍ താമസിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. ''ഉത്തര്‍പ്രദേശ് മേം ആയേ പാകിസ്തന്‍, അഫ്ഗാനിസ്ഥാന്‍ ഏവം ബംഗ്ലാദേശ് കെ ശരണാര്‍ഥിയോം കി ആപ് ബീതി കഹാനി'' എന്ന പേരിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അഭയാര്‍ഥികളെ കുറിച്ചുള്ള സ്വകാര്യ വിവരങ്ങളും ഈ റിപ്പോര്‍ട്ടിലുണ്ട്.

മോദിയോട് 'മുഖംചുളിച്ച്' രാമകൃഷ്ണ മിഷനിലെ സന്യാസിമാര്‍; ഞങ്ങള്‍ക്കിടയില്‍ എല്ലാ മതക്കാരുമുണ്ട്മോദിയോട് 'മുഖംചുളിച്ച്' രാമകൃഷ്ണ മിഷനിലെ സന്യാസിമാര്‍; ഞങ്ങള്‍ക്കിടയില്‍ എല്ലാ മതക്കാരുമുണ്ട്

പട്ടിക തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് അയച്ചതോടെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച ആദ്യ സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറി. പാകിസ്lന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിൽ നിന്നുള്ള അഭയാര്‍ഥികളെ കണ്ടെത്തി സര്‍ക്കാരിന് പട്ടിക സമര്‍പ്പിക്കാന്‍ കഴിഞ്ഞ ആഴ്ച ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടിരുന്നു. എല്ലാ ജില്ലകളിലെയും മജിസ്ട്രേറ്റുകള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്.

illegalmigrantsup-1

സംസ്ഥാനത്ത് ആകെ 40,000 മുസ്ലീം ഇതര അനധികൃത കുടിയേറ്റക്കാരുള്ളതായി റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ഇവരില്‍ ഭൂരിഭാഗവും സംസ്ഥാനത്തെ 19 ജില്ലകളിലാണ് താമസിക്കുന്നത്. ആഗ്ര, റായ്ബറേലി, സഹാറന്‍പൂര്‍, ഗോരഖ്പൂര്‍, അലിഗഡ്, റാംപൂര്‍, മുസാഫര്‍നഗര്‍, ഹാപൂര്‍, മഥുര, കാണ്‍പൂര്‍, പ്രതാപ്ഗഡ്, വാരണാസി, അമേത്തി, ഝാന്‍സി, ബഹ്റൈച്ച്, ലഖിംപൂര്‍ ഖേരി, ലഖ്നൗ, മീററ്റ്, പിലിഭിത് എന്നീ ജില്ലകളാണ് അവ.

ഇതില്‍ 30,000 മുതല്‍ 35,000 വരെ കുടിയേറ്റക്കാരുമായി പിലിപത്തിലാണ് ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റക്കാരുള്ളതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഭയാര്‍ഥികളുടെ വിശദാംശങ്ങളും സാക്ഷ്യപത്രങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കുടുംബങ്ങള്‍ ഇന്ത്യയിലേക്ക് വരാനിടയായ സാഹചര്യങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

English summary
Around 40000 non-Muslim illegal immigrants living in Uttar Pradesh; PIlibhit tops the list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X