Get Updates
Get notified of breaking news, exclusive insights, and must-see stories!

അരുണാചലിലും കാവിക്കൊടി; മുഖ്യമന്ത്രി പേമ ഖണ്ഡു ബിജെപിയില്‍ ചേര്‍ന്നു

32 എംഎല്‍എമാര്‍ക്കൊപ്പമാണ് അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു ബിജെപിയില്‍ ചേർന്നത്. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ ആദ്യ വിജയമാണ് ഇത്.

ഇറ്റാനഗര്‍: അരുണാല്‍ പ്രദേശിലെ ഒരു വര്‍ഷമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി പുതിയ തലത്തിലേത്ത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുഖ്യമന്ത്രി പെമ ഖണ്ഡു അടക്കം 33 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു.

പെമ പുറത്ത്

വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി പെമ ഖണ്ഡു അടക്കം 33 എംഎല്‍എമാരെ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍(പിപിഎ) നിന്ന് പുറത്താക്കിയത്. 60 അംഗം നിയമസഭയില്‍ പിപിഎയില്‍ ഇനി 10 എംഎല്‍എമാര്‍ മാത്രമാണ് അവശേഷിക്കുന്നത്. സെപ്റ്റംബറിലാണ് കോണ്‍ഗ്രസ് വിട്ടു വന്ന പെമ ഖണ്ഡുവും 42 പേരും പിപിഎയില്‍ ചേര്‍ന്നത്. എന്നാല്‍ മറ്റ് അംഗങ്ങളെ ബിജെപിയിലേക്ക് കൊണ്ടു പോകാനാണ് പെമ ശ്രമിക്കുന്നതെന്ന് പിപിഎ കുറ്റപ്പെടുത്തി. നിയമസഭയിലെ പാര്‍ട്ടി നേതൃസ്ഥാനത്ത് നീന്നും പുറത്തായ പെമ വിളിയ്ക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കരുതെന്ന് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അരുണാചലിലെ പ്രതിസന്ധി

കോണ്‍ഗ്രസിന് അധികാരം ലഭിച്ച അരുണാചല്‍ പ്രദേശില്‍ കഴിഞ്ഞ ഡിസംബര്‍ മുതലാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. മുഖ്യമന്ത്രി നബാം തൂക്കിയെ അട്ടിമറിച്ച് വിമത നേതാവ് കലികോപല്‍ ഭരണം പിടിച്ചെടുത്തു. കോണ്‍ഗ്രസ് സുപ്രീംകോടതി സമീപിച്ച് അനുകൂല വിധി നേടിയെടുത്തു. നബാം തൂകി സര്‍ക്കാരിനെ പുനസ്ഥാപിച്ചെങ്കിലും എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കാന്‍ തൂക്കിയ്ക്ക് ആയില്ല. ഇതേ തുടര്‍ന്നാണ് പെമയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്.

വടക്ക്-കിഴക്കും ബിജെപി സ്ഥാനമുറപ്പിയ്ക്കുന്നു

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ എംഎല്‍എമാരുടെ പിന്തുണ അരുണാചല്‍ പ്രദേശില്‍ ബിജെപിയ്ക്ക് ആയി കഴിഞ്ഞു. കേരളം പോലെ തന്നെ കാവി കൊടിയ്ക്ക് അത്ര വളക്കൂറുള്ള മണ്ണ് ആയിരുന്നില്ല അരുണാചല്‍. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്‌റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങളാണ് ബിജെപിയ്ക്ക് ശക്തി നല്‍കുന്നത്. നിയമസഭയില്‍ ഇപ്പോള്‍ ബിജെപിയുടെ പ്രാതിനിധ്യം 47 ആയി.

പിപിഎയ്ക്ക് എതിരെ പെമ

പാര്‍ട്ടിയില്‍ ജനാധിപത്യം ഇല്ലെന്നാണ് പെമയുടെ പ്രധാന പരാതി. എംഎല്‍എമാര്‍ക്ക് ഒരു ബഹുമാനവും പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് ലഭിയ്ക്കാറില്ലത്രേ.. എംഎല്‍എമാരുടെ ഭാഗം കേള്‍ക്കാന്‍ പോലും തയ്യാറാകാതെയാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറയ്ക്കതെന്നും പെമ ഖണ്ഡു കുറ്റപ്പെടുത്തുന്നു.

ഭാവി പദ്ധതി

സംസ്ഥാനത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്ന സുസ്ഥിര ഭരണം കാഴ്ച വയ്ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പെമ പറയുന്നു. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം പ്രവര്‍ത്തിക്കുമെന്നും ബിജെപിയില്‍ ചേര്‍ന്ന പേമ ഖണ്ഡു വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+