• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അണയാതെ വിദ്യാര്‍ത്ഥി രോഷം; വിഷയം സുപ്രീംകോടതിയില്‍.. ഹര്‍ജികള്‍ നാളെ പരിഗണിക്കും

Newest First Oldest First
8:21 PM, 16 Dec
ചൊവ്വാഴ്ച അർദ്ധരാത്രി വരെ അലിഗഡ് യൂണിവേഴ്സിറ്റിയിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി
8:20 PM, 16 Dec
പൗരത്വ ഭേദഗതി നിയമം ശരിയായി മനസിലാക്കണമെന്ന് വിദ്യാർത്ഥികളോട് അമിത് ഷാ. ആരുടെയും പൗരത്വം എടുത്ത് കളയുന്ന വ്യവസ്ഥ ഇല്ലെന്നും അമിത് ഷാ
8:20 PM, 16 Dec
പൗരത്വ ഭേദഗതി നിയമം: ഉത്തർപ്രദേശിലെ മാവുവിൽ വീണ്ടും ആക്രമണം. പ്രതിഷേധക്കാർ വാഹനങ്ങൾ കത്തിച്ചു
7:20 PM, 16 Dec
ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ പോലീസ് നടപടിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രിയങ്കാ ഗാന്ധി
6:35 PM, 16 Dec
പൗരത്വ ഭേദഗതി നിയമത്തിൽ വർഗീയത കലർത്താൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്.
6:34 PM, 16 Dec
ഇന്ത്യാ ഗേറ്റിന് മുമ്പിൽ നടന്നുവന്ന ധർണ പ്രിയങ്കാ ഗാന്ധി അവസാനിപ്പിച്ചു
6:33 PM, 16 Dec
ഗുവാഹത്തിയിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുന്നവർ പ്രദേശവാസികളല്ലെന്ന് ബിജെപി നേതാവ് ഹിമാന്ത ബിശ്വാ ശർമ.
5:02 PM, 16 Dec
ദില്ലിയിലെ 4 മെട്രോ സ്റ്റേഷനുകള്‍ അടച്ചു
4:48 PM, 16 Dec
പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഎം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് സീതാറാം യെച്ചൂരി
4:33 PM, 16 Dec
വിദ്യാർത്ഥികൾക്കെതിരായ പോലീസ് അതിക്രമം: ഇന്ത്യാ ഗേറ്റിൽ കോൺഗ്രസ് പ്രതിഷേധം. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് കോൺഗ്രസിന്റെ പ്രതിഷേധം
4:18 PM, 16 Dec
ഭരണഘടനയ്ക്കു വേണ്ടി ഞങ്ങള്‍ ഇനിയും പോരാടുമെന്ന് പ്രിയങ്ക ഗാന്ധി
3:43 PM, 16 Dec
യുഡിഎഫ് യോഗത്തില്‍ നിന്ന് ആര്‍എസ്പി വിട്ട് നില്‍ക്കുന്നു. സംയുക്ഷ പ്രക്ഷോഭത്തെക്കുറിച്ച് പാര്‍ട്ടിയുമായി ആലോചിച്ചിട്ടില്ലെന്ന് പരാതി.
2:47 PM, 16 Dec
പൗരത്വ നിയമ ഭേദഗതിയെ ജനങ്ങള്‍ ഒറ്റക്കെട്ടായി തള്ളിക്കളയുമെന്ന് മമത
2:46 PM, 16 Dec
സംവാദവും ചര്‍ച്ചയും വിയോജിപ്പും ജനാധിപത്യത്തില്‍ അനിവാര്യമാണ്. എന്നാല്‍ അതൊരിക്കലും പൊതുമുതല്‍ നശിപ്പിച്ചുകൊണ്ടുള്ളതോ ജനജീവിതത്തെ അസ്വസ്ഥതപ്പെടുത്തികൊണ്ടുള്ളതോ ആകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
2:20 PM, 16 Dec
പൗരത്വ ഭേദഗതി നിയമത്തിനെതിരായ അക്രമങ്ങള്‍ നിര്‍ഭാഗ്യകരമെന്ന് പ്രധാനമന്ത്രി.സ്ഥാപിത താല്‍പര്യക്കാര്‍ സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു.നിയമഭദഗതി ഒരു മതത്തേയും ബാധിക്കില്ലെന്ന് മോദി
1:19 PM, 16 Dec
എസ്എഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ വിക്രം മൈതാനിയിൽ നിന്നും ആദായനികുതി ഓഫിസിലേക്ക് മാര്‍ച്ച് നടത്തുന്നു
1:15 PM, 16 Dec
ദില്ലിയെ ക്രമസമാധാന നിലയില്‍ താന്‍ അസ്വസ്ഥനാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍
1:15 PM, 16 Dec
കൊല്‍ക്കത്തിയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടക്കുന്നു
12:51 PM, 16 Dec
സംയുക്ത പ്രതിഷേധം നാടകമാണെന്ന് ബിജെപി. മുസ്ലീം വോട്ട് തട്ടിയെടുക്കാനുള്ള സംഘടിത ശ്രമമാണ് നടക്കുന്നത്. സമരത്തിന്‍റെ ആവശ്യമെന്താണെന്ന് ഭരണ- പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കണമെന്നും ബിജെപി
12:04 PM, 16 Dec
കോഴിക്കോട് റെയില്‍ വെ സ്റ്റേഷനിലേക്ക് സമസ്തയുടെ പ്രതിഷേധ മാര്‍ച്ച്
11:56 AM, 16 Dec
ഹര്‍ത്താല്‍ ആവശ്യമുളപ്പോള്‍ കേരളം ഒറ്റക്കെട്ടായി ഹര്‍ത്താല്‍ നടത്തുമെന്ന് കാന്തപുരം. ഏതെങ്കിലും ഒരു വിഭാഗം ഹര്‍ത്താല്‍ നടത്തുന്നത് ശരിയല്ല.
11:56 AM, 16 Dec
നാളത്തെ ഹര്‍ത്താല്‍ ബിജെപിയെ പിന്തുണയ്ക്കാനുള്ളതാണെന്ന് പികെ കുഞ്ഞാലിക്കുട്ടി
11:53 AM, 16 Dec
ഫാസിസ്റ്റുകള്‍ രാജ്യത്ത് അഴിച്ചുവിട്ട ധ്രൂവീകരണത്തിന്‍റെ ആയുധങ്ങളാണ് പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്ട്രേഷനുമെന്ന് രാഹുല്‍ ഗാന്ധി
11:34 AM, 16 Dec
ലക്നൗവ് നദുവത്തുല്‍ ഉലമാ അറബിക് കോളേജില്‍ സംഘര്‍ഷാവസ്ഥ
11:31 AM, 16 Dec
കാസര്‍കോഡ് കേന്ദ്ര സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ ക്സാസുകള്‍ ബഹിഷ്കരിച്ചു
11:28 AM, 16 Dec
ലക്നൗവ് നദുവത്തുല്‍ ഉലമാ അറബിക് കോളേജിലും സംഘര്‍ഷം. ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായാണ് പ്രതിഷേധം
11:21 AM, 16 Dec
പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കാണാന്‍ സമയം തേടി. നിലവിലെ സാഹചര്യം രാഷ്ട്രപതിയെ ബോധ്യപ്പെടുത്തും
11:00 AM, 16 Dec
ജാമിയ, അലിഗഡ് ഹര്‍ജികള്‍ സുപ്രീംകോടതി നാളെ പരിഗണിക്കും
10:59 AM, 16 Dec
തെരുവിലിറങ്ങി കലാപം നടത്തുന്നത് അനുവദിക്കാനാവില്ലെന്ന് സുപ്രീകോടതി.
10:58 AM, 16 Dec
സമാധാനപൂര്‍ണ്ണമായ സമരത്തോട് യോജിപ്പെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
READ MORE

cmsvideo
  Protest Continues At Jamia Milia Islamia | Oneindia Malayalam

  ദില്ലി: ദില്ലിയിൽ പൌരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമാകുന്ന സാഹചര്യത്തിൽ സമാധാന ആഹ്വാനവുമായി ദില്ലി മഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ദില്ലിയിൽ പ്രതിഷേധകാരികൾ മൂന്ന് ബസുകൾ കത്തിച്ച സാഹചര്യത്തിലാണ് കെജ്രിവാളിന്റെ ആഹ്വാനം. ജാമിയ നഗറിൽ വെച്ച് ജാമിയ മിലിയ ഇസ്ലാമിക് സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനിടെയാണ് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. മൂന്ന് ബസുകൾ കത്തിച്ചതിന് പുറമേ കാറുകളും തല്ലിത്തകർത്തിരുന്നു.

   jamiamiliaislamiaprotest

  ആരും അക്രമങ്ങളിൽ ഏർപ്പെടരുത്. ഒരു തരത്തിലുള്ള അക്രമങ്ങളും അംഗീകരിക്കാവുന്നതല്ല. പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കണം അരവിന്ദ് കെജ്രിവാൾ പറയുന്നു. പൌരത്വ ഭേദഗതി നിയമത്തിനെതിരെ ദില്ലിയിലെ ജാമിയ നഗറിൽ നടന്ന പ്രക്ഷോഭത്തിൽ പാർട്ടി എംഎൽഎ അമാനത്തുള്ളാ ഖാൻ ഉൾപ്പെട്ടിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് കെജ്രിവാൾ സമാധാനം പുനസ്ഥാപിക്കാൻ ആവശ്യപ്പെട്ട് രംഗത്തെത്തുന്നത്.

  English summary
  Arvind Kejriwal appeals for calm as anti-CAA protest turns violent in Delhi-live updates
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X