കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ടിക്കറ്റില്ല, ഉത്പല്‍ പരീക്കറെ ക്ഷണിച്ച് എഎപി, മത്സരിപ്പിക്കാമെന്ന് കെജ്രിവാള്‍

Google Oneindia Malayalam News

ദില്ലി: ഗോവയില്‍ മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കറിന് ടിക്കറ്റ് നിഷേധിച്ച് ബിജെപി. മനോഹര്‍ പരീക്കര്‍ ദീര്‍ഘകാലം മത്സരിച്ച് വിജയിച്ച പനാജി സീറ്റില്‍ നേരത്തെ തന്നെ ഉത്പലിന് നോട്ടമുണ്ടായിരുന്നു. എന്നാല്‍ ബിജെപി സീറ്റ് നിഷേധിച്ചതോടെ അദ്ദേഹം സ്വതന്ത്രനാവാനും സാധ്യത ശക്തമാക്കാന്‍. പക്ഷേ പാര്‍ട്ടികള്‍ അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. അരവിന്ദ് കെജ്രിവാള്‍ അദ്ദേഹത്തെ ആംആദ്മി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. ബിജെപി ഉപയോഗിച്ച് വലിച്ചെറിയുക എന്ന സമീപനമാണ് സ്വീകരിക്കുന്നത്. പരീക്കറിന്റെ കുടുംബത്തിന് പോലും ആ അവഗണന നേരിടേണ്ടി വന്നിരിക്കുകയാണ്. അദ്ദേഹത്തെ ഞാന്‍ ബഹുമാനിച്ചിരുന്നു. ഉത്പലിന് എഎപിയില്‍ ചേര്‍ന്ന് മത്സരിക്കാമെന്നും കെജ്രിവാള്‍ പറഞ്ഞു.

ധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞിട്ടില്ല, കസ്തൂരിരാജയുടെ ഞെട്ടിച്ച വെളിപ്പെടുത്തല്‍, നടന്നത് അക്കാര്യംധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞിട്ടില്ല, കസ്തൂരിരാജയുടെ ഞെട്ടിച്ച വെളിപ്പെടുത്തല്‍, നടന്നത് അക്കാര്യം

1

ഉത്പലിന് ജനപ്രീതിയില്ലെന്ന വിലയിരുത്തിലിലാണ് ബിജെപി. അതേസമയം ഉത്പല്‍ പാര്‍ട്ടി വിടുന്നത് ഒഴിവാക്കാന്‍ എല്ലാ ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ട്. അതേസമയം അദ്ദേഹത്തെ മത്സരിപ്പിക്കാനും ചില നേതാക്കള്‍ ശ്രമിക്കുന്നുണ്ട്. പരീക്കറിന്റെ കുടുംബത്തെ കണ്ട് ഉത്പലിനെ വിമതനാക്കുന്നത് തടയാനാണ് ബിജെപിയുടെ നീക്കം. ബിച്ചോലിം സീറ്റ് ഉത്പലിന് നല്‍കാനുള്ള സാധ്യതകളെ ബിജെപി തള്ളുന്നു. ഇവിടെ സ്പീക്കര്‍ രാജേഷ് പട്‌നേക്കര്‍ മത്സരിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന് മത്സരിക്കാനാവുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ആരോഗ്യ സ്ഥിതി മോശമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അവിടെ ഉത്പലിനെ മത്സരിപ്പിക്കാനാണ് ശ്രമം നടക്കുന്നത്.

പഞ്ചിം മണ്ഡലത്തില്‍ വീടുകയറിയുള്ള പ്രചാരണങ്ങള്‍ ഉത്പല്‍ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. പരീക്കറിന്റെ മരണശേഷം സിദ്ധാര്‍ത്ഥ് എന്ന യുവസ്ഥാനാര്‍ത്ഥിയെയാണ് ബിജെപി ഇവിടെ മത്സരിപ്പിച്ചിരുന്നത്. എന്നാല്‍ ഈ സീറ്റില്‍ ബിജെപി പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ അതനാഷിയോ ബാബുഷ് മോണ്‍സരാറ്റിയാണ് വിജയിച്ചിരുന്നത്. എന്നാല്‍ ഇയാള്‍ പിന്നീട് ബിജെപിയിലേക്ക് കൂറുമാറിയിരുന്നു. ഇത്തവണയും മോണ്‍സരാറ്റി തന്നെയാണ് മത്സരിക്കുന്നത്. മത്സരിക്കുന്ന കാര്യത്തില്‍ ഉത്പല്‍ കടുംപിടുത്തം തുടരുകയാണ്. പനാജിയില്‍ തന്നെ മത്സരിക്കണമെന്നാണ് ആവശ്യം. മറ്റ് രണ്ട് സീറ്റുകളിലേതെങ്കിലും നല്‍കാമെന്ന ആവശ്യം അദ്ദേഹം അംഗീകരിച്ചിട്ടില്ല.

ദേവേന്ദ്ര ഫട്‌നാവിസ് രണ്ട് ഓപ്ഷനുകല്‍ ഉത്പലിന് നല്‍കിയതായി അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉത്പലിനെ പിന്തുണയ്ക്കുമോ എന്ന് കണ്ടറിയണം. മനോഹര്‍ പരീക്കര്‍ 25 വര്‍ഷത്തോളം കൈവശം വെച്ച സീറ്റാണിത്. ഈ സീറ്റില്‍ മത്സരിപ്പിക്കാമെന്ന മോഹത്തിലായിരുന്നു ഉത്പല്‍ പരീക്കര്‍. പിതാവിന്റെ സീറ്റ് കൈവിട്ട് പോകുന്നതില്‍ അസ്വസ്ഥനായിരുന്നു ഉത്പല്‍. നേരത്തെ ഉത്പലിനെ ശിവസേന പിന്തുണ അറിയിച്ചിരിക്കുകയാണ്. മനോഹര്‍ പരീക്കറിന് ശരിക്കുമൊരു ആദരമായിട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാം പരീക്കറിന്റെ മകന്‍ ഉത്പതിനെ പിന്തുണയ്ക്കണമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടിരുന്നു.

Recommended Video

cmsvideo
UP Elections 2022: കോണ്‍ഗ്രസ് ഫോര്‍മുല കിറുകൃത്യമോ? | Oneindia Malayalam

ദൃശ്യങ്ങളുള്ള ഫോണ്‍ ദിലീപിന്റെ വിശ്വസ്തരുടെ കൈകളില്‍? അനൂപിന് ശരത്തിന്റെ ബിസിനസില്‍ മുതല്‍മുടക്ക്ദൃശ്യങ്ങളുള്ള ഫോണ്‍ ദിലീപിന്റെ വിശ്വസ്തരുടെ കൈകളില്‍? അനൂപിന് ശരത്തിന്റെ ബിസിനസില്‍ മുതല്‍മുടക്ക്

English summary
arvind kejriwal invites utpal parrikar to aap and assures party ticket, bjp try to calm him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X