കുടിവെള്ളത്തില്‍ വിഷം കലക്കിയെന്ന് കെജ്‌രിവാള്‍; എങ്കില്‍ തെളിവ് കാണിക്കണമെന്ന് തിര.കമ്മീഷന്‍; നോട്ടീസ് അയച്ചു
ഡല്‍ഹി: മുന്‍മുഖ്യമന്ത്രി എ എ പി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഹരിയാനയിലെ ബി ജെ പി സർക്കാർ യമുന നദിയിലെ വെള്ളത്തില്‍ വിഷം കലർത്തുന്നുവെന്ന് തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. ഈ ആരോപണത്തിന്റെ തെളിവ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എ എ പി നേതാവിന് നോട്ടീസ് അയച്ചിരിക്കുന്നത്. നാളെ രാത്രി എട്ട് മണിക്ക് മുമ്പായി മറുപടി നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു.
സംസ്ഥാനങ്ങൾക്കിടയിൽ ശത്രുത സൃഷ്ടിക്കാൻ സാധ്യതയുള്ള ഗുരുതരമായ ആരോപണമാണിത്. അടിസ്ഥാന രഹിതമായ ആരോപണമെന്ന് തെളിഞ്ഞാല്‍ മൂന്ന് വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. ബി ജെ പി നഗരത്തിലെ ജലവിതരണത്തിൽ വിഷം കലർത്തി കുഴപ്പങ്ങൾ സൃഷ്ടിക്കാനും കുറ്റം തന്റെ പാർട്ടിയുടെ ഭരണകൂടത്തിന്റെ മേൽ വരുത്താന്‍ ശ്രമിക്കുകയാണെന്നും കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

'ഡൽഹിയിലെ ജനങ്ങൾക്ക് ഹരിയാനയിൽ നിന്നും ഉത്തർപ്രദേശിൽ നിന്നുമാണ് കുടിവെള്ളം ലഭിക്കുന്നത്. എന്നാൽ ഹരിയാന സർക്കാർ യമുനയിൽ നിന്ന് ഡൽഹിയിലേക്ക് വരുന്ന വെള്ളത്തിൽ വിഷം കലർത്തി ഇവിടേക്ക് അയച്ചിരിക്കുന്നു. നമ്മുടെ ഡൽഹി ജൽ ബോർഡ് എഞ്ചിനീയർമാരുടെ ജാഗ്രത മൂലമാണ് ഈ വെള്ളം വിതരണം ചെയ്യുന്നത് തടയാന്‍ സാധിച്ചത്.' കെജ്‌രിവാള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അവകാശപ്പെട്ടു.
എന്നാല്‍ മുന്‍ മുഖ്യമന്ത്രിയുടെ അവകാശവാദത്തിനെതിരെ ഡല്‍ഹി വാട്ടർ അതോറിറ്റിയിലെ ചീഫ് എഞ്ചിനീയർ തന്നെ രംഗത്ത് വന്നു. ഇത്തരം പ്രചരണങ്ങള്‍ ജനങ്ങൾക്കിടയിൽ ഭയം ജനിപ്പിക്കാൻ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. കെജ്‌രിവാളിന് അയച്ച നോട്ടീസില്‍ സമാനമായ ആശങ്ക
'തിരഞ്ഞെടുപ്പ് കമ്മീഷനും പങ്കുവെക്കുന്നു. വോട്ടർമാർ അവരുടെ നേതാക്കൾ പരസ്യമായി പറയുന്നതെന്തും വിശ്വസിക്കുന്ന പ്രവണത കാണിക്കുന്നു. അങ്ങനെ വരുമ്പോള്‍ പ്രസ്താവന സത്യമല്ലെങ്കിൽ അത് വലിയ തോതില്‍ ബാധിക്കും' കമ്മീഷന്‍ പറഞ്ഞു.
അതേസമയം, കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് രംഗത്ത് വന്നു. "മദ്യ കുംഭകോണത്തിന്റെ ശിൽപ്പി" എന്നാണ് അദ്ദേഹം എ എ പി നേതാവിനെ വിശേഷിപ്പിച്ചത്. കെജ്‌രിവാൾ വരുമ്പോള്‍ ഒരു ചെറിയ കാറായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. പുതിയൊരു തരം രാഷ്ട്രീയം അവതരിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഡല്‍ഹിയെ വലിയ തോതില്‍ മാറ്റി മറിക്കുമെന്ന വാഗ്ദാനമുണ്ടായി. എന്നാൽ ഡൽഹിയിലെ പാവപ്പെട്ട ജനങ്ങൾക്ക് അദ്ദേഹത്തെ ആവശ്യമുള്ളപ്പോൾ, അദ്ദേഹത്തെ എവിടെയും കണ്ടില്ല. ഡൽഹിയിൽ കലാപം നടന്നപ്പോൾ അദ്ദേഹത്തെ എവിടെയും കാണാനില്ലായിരുന്നു. അദ്ദേഹം 'ശുദ്ധ രാഷ്ട്രീയ'ത്തെക്കുറിച്ച് സംസാരിച്ചു, പക്ഷേ ഏറ്റവും വലിയ മദ്യ കുംഭകോണം നടന്നത് ഡൽഹിയിലാണെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമർശനം.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications