കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നുപുര്‍ ശര്‍മ വീണ്ടും വരും; ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും- ഉവൈസി

Google Oneindia Malayalam News

ഹൈദരാബാദ്: മുഹമ്മദ് നബിയെ അവഹേളിച്ച ബിജെപി നേതാവ് നുപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്ന് മജ്‌ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഉവൈസി. നുപുര്‍ ശര്‍മയെ ബിജെപി നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു. അതുപോരെന്നും അറസ്റ്റ് ചെയ്യണമെന്നും നിയമ പ്രകാരമുള്ള ശക്തമായ നടപടി വേണമെന്നും ഉവൈസി ആവശ്യപ്പെട്ടു. കുറച്ച് കാലം കഴിഞ്ഞാല്‍ നുപുര്‍ ശര്‍മ വീണ്ടും പ്രത്യക്ഷപ്പെടും. ബിജെപിയുടെ വലിയ നേതാവായി അവര്‍ എത്തും. ഡല്‍ഹിയില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വരാനിടയുണ്ടെന്നും ഉവൈസി പറഞ്ഞു.

a

നുപുര്‍ ശര്‍മക്കെതിരെ ഭരണഘടനാ പരമായ നടപടിയാണ് ആവശ്യം. ആറ് മാസം കഴിഞ്ഞാല്‍ അവര്‍ വലിയ നേതാവായി വരുമെന്ന് എനിക്കറിയാം. നുപുര്‍ ശര്‍മയെ ബിജെപി സംരക്ഷിക്കുകയാണ്. തെലങ്കാനയില്‍ നുപുര്‍ ശര്‍മക്കെതിരെ കേസെടുത്തിട്ടുണ്ട്. അതുപ്രകാരം അവരെ തെലങ്കാനയിലെത്തിച്ച് അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനോട് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തില്‍ ഒരക്ഷരം മിണ്ടിയിട്ടില്ല. എഐഎംഐഎം നുപുര്‍ ശര്‍മക്കെതിരെ പരാതി നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. അതുപ്രകാരം തുടര്‍ നടപടി സ്വീകരിക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു.

ദിലീപ് വീണ്ടും ജയിലിലേക്കോ? പത്താം ദിവസം 'വിധി' അറിയാം... ക്രൈംബ്രാഞ്ചിന് ആത്മവിശ്വാസംദിലീപ് വീണ്ടും ജയിലിലേക്കോ? പത്താം ദിവസം 'വിധി' അറിയാം... ക്രൈംബ്രാഞ്ചിന് ആത്മവിശ്വാസം

നുപുര്‍ ശര്‍മക്കെതിരെ പ്രതിഷേധിച്ചവരുടെ വീടുകള്‍ പൊളിച്ച ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നടപടിക്കെതിരെയും ഉവൈസി പ്രതികരിച്ചു. അലഹാബാദിലെ അഫ്രീന്‍ ഫാത്തിമയുടെ വീട് എന്തിനാണ് പൊളിച്ചത്. അവരുടെ പിതാവ് സമരം സംഘടിപ്പിച്ചതാണ് കാരണം. അവര്‍ തെറ്റുകാരാണോ അല്ലയോ എന്ന് കണ്ടെത്തേണ്ടതും ശിക്ഷ വിധിക്കേണ്ടതും കോടതിയാണ്. എന്നാല്‍ തെറ്റുകാരെന്ന് പ്രഖ്യാപിച്ച് വീടു പൊളിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും ഉവൈസി പറഞ്ഞു. നുപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്ന് നേരത്തെ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് നസീം ഖാനും ആവശ്യപ്പെട്ടിരുന്നു.

നുപുര്‍ ശര്‍മയെ കണ്ടെത്താന്‍ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. മഹാരാഷ്ട്രയില്‍ രണ്ടു കേസുകളാണ് നുപുര്‍ ശര്‍ക്കെതിരെയുള്ളത്. മുംബൈ പോലീസ് ഡല്‍ഹിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മഹാരാഷ്ട്രയില്‍ രണ്ടു കേസുകളും തെലങ്കാനയില്‍ ഒരു കേസുമാണ് നുപുര്‍ ശര്‍മക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. നുപുര്‍ ശര്‍മക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

രണ്ടു ബിജെപി നേതാക്കളാണ് പ്രവാചകനെയും കുടുംബത്തെയും മോശമായി വിമര്‍ശിച്ചത്. ബിജെപി ദേശീയ വക്താവായിരുന്ന നുപുര്‍ ശര്‍മ, ഡല്‍ഹി വക്താവ് നവീന്‍ കുമാര്‍ ജിന്‍ഡാല്‍ എന്നിവരുടെ പ്രതികരണമാണ് വിവാദമായത്. രാജ്യത്തും പുറത്തും പ്രതിഷേധം ശക്തമായതോടെ നുപുര്‍ ശര്‍മയെ ബിജെപി സസ്‌പെന്റ് ചെയ്യുകയായിരുന്നു.

English summary
Asaduddin Owaisi Demands Arrest Nupur Sharma; She Will Come As Main Leader of BJP Soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X