ബിജെപിയിലേക്ക് ഇല്ല; അശോക് ചവാൻ ഉള്ളത് മഹാരാഷ്ട്രയിലെ നന്ദേഡിലെന്ന് കോൺഗ്രസ്
മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി കൂടിയായ മുതിർന്ന നേതാവ് അശോക് ചവാൻ കോൺഗ്രസിൽ നിന്നും രാജിവെച്ച് ബി ജെപിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായിരുന്നു. മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സർക്കാർ താഴെ വീണ പിന്നാലെ നടന്ന വിശ്വാസ വോട്ടെടുപ്പിൽ നിന്നും ചവാനും ചില കോൺഗ്രസ് നേതാക്കളും വിട്ട് നിന്നതോടെയായിരുന്നു അഭ്യൂഹങ്ങൾ ഉയർന്നത്.
കഴിഞ്ഞ ദിവസം ചവാൻ ഉപമുഖ്യമന്ത്രി കൂടിയായ ബി ജെ പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തിയതോടെ ഇത്തരം അഭ്യൂഹങ്ങൾ ചൂട് പിടിച്ചു. എന്നാൽ ഇത് നിഷേധിച്ച് ചവാൻ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചവാൻ പാർട്ടി വിടില്ലെന്ന് പറയുകയാണ് മുതിർന്ന കോൺഗ്രസ് നേതാവ്.

ഗണേശ ചതുർത്ഥി ദിന ആഘോഷത്തിനിടെയാണ് ചവാൻ ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തിയത്. ഉദ്ധവ് താക്കറെയുടെ മഹാവികാസ് അഘാഡി സർക്കാരിനെ താഴെയിറക്കുന്നതിൽ നിർണായക പങ്കു വഹിച്ച ബി ജെ പി നേതാവായ ആശിഷ് കുൽക്കർണിയുടെ വീട്ടിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇതോടെയാണ് ചവാൻ ബി ജെ പിയുമായി അന്തിമ ചർച്ച നടത്തിയെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായത്. നേരത്തേ തന്നെ ബി ജെ പി നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് ചവാൻ. അതേസമയം നേതാക്കളുമായുള്ള കൂടിക്കാഴ്ച സാധാരണ സംഭവം മാത്രമായിരുന്നുവെന്നാണ് ചവാൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഗണേശോത്സവത്തിന്റെ ഭാഗമായി ക്ഷണിച്ചതിനാലാണ് താൻ പോയത് കോൺഗ്രസ് വിടാൻ യാതൊരു ഉദ്ദേശവുമില്ലെന്നും ചവാൻ പറഞ്ഞിരുന്നു.
സോളാർ കേസ്; അഴിയെണ്ണുമോ ഇവർ? ആരോപണം നേരിട്ട കോൺഗ്രസ് നേതാക്കൾ

ഇപ്പോഴിതാ മുൻ മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ കൂടിയായ മണിക് റാവു താക്കറെ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. കോൺഗ്രസിനുള്ളിൽ ചവാൻ അസ്വസ്ഥനല്ലെന്നും നവംബറിൽ മഹാരാഷ്ട്രയിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയെ സ്വാഗതം ചെയ്യുന്നതിനായുള്ള ഒരുക്കങ്ങളിൽ വ്യാപൃതനായിരിക്കുകയാണ് അദ്ദേഹമെന്നു താക്കറെ പ്രതികരിച്ചു. ചവാൻ ഇപ്പോൾ മഹാരാഷ്ട്രയിലെ നന്ദേഡിൽ ഉണ്ടെന്നും മണിക് പറഞ്ഞു.
'ഇത് വയലറ്റ് ഡാൻസർ ബട്ടർഫ്ലൈ';വൈറലായി ദിൽഷ പ്രസന്നന്റെ ഫോട്ടോസ്

ഹിംഗോലി, വാഷിം, കിഴക്കൻ മഹാരാഷ്ട്രയിലെ ബുൽധാന എന്നീ മധ്യ മഹാരാഷ്ട്ര ജില്ലകളിലൂടെയാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കടന്ന് പോകുന്നത്. യാത്രയെ കുറിച്ച് പാർട്ടി പ്രവർത്തകർക്ക് പരിശീലനം നൽകുന്നതിനായി കഴിഞ്ഞ രണ്ട് ദിവസങ്ങളായി നന്ദേട്, ഹിംഗോലി, വാഷിം ബുൽധാന എന്നിവിടങ്ങളിൽ പ്രവർത്തകർക്ക് പരിശീലനം നൽകി വരികയാണ് കോൺഗ്രസ്. മണിക്കും ചവാനുമാണ് പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്നത്.അതുകൊണ്ട് തന്നെ ചവാൻ കോൺഗ്രസ് വിടുമെന്ന അഭ്യൂഹങ്ങൾക്ക് അടിസ്ഥാനമില്ലെന്നാണ് നേതാക്കൾ വിശദീകരിക്കുന്നത്.

അതേസമയം നവംബർ 7 നാണ് രാഹുലിന്റെ ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിൽ എത്തുന്നത്. സംസ്ഥാനത്ത് 350 കിലോമീറ്ററാണ് യാത്ര. ബുൽധാന ജില്ലയിലെ ജൽഗാവ്-ജാമോദിലാണ് രാഹുൽ ഗാന്ധി റാലിയെ അഭിസംബോധന ചെയ്യുക. നന്ദേടിലായിരിക്കും രാഹുലിന്റെ യാത്ര ആദ്യം എത്തുക. രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രക്ക് കന്യാകുമാരിയിൽ ആണ് തുടക്കമായത്.ശ്രീ പെരുമ്പത്തൂരിലെ രാജിവ് ഗാന്ധി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു രാഹുൽ കന്യാകുമാരിയിൽ എത്തിയത്. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെ കടന്നുപോകും. ജാഥയുടെ ഭാഗമായി രാജ്യത്തെ 22 നഗരങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കും.












Click it and Unblock the Notifications