കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2 മാസമായി ബിജെപി അതിന് ശ്രമിക്കുന്നു, ഗെലോട്ടിന്റെ വെളിപ്പെടുത്തല്‍, ഗൂഢാലോചനക്കാര്‍ക്ക് കുരുക്ക്!!

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി ശ്രമം തുടങ്ങിയിട്ട് കാലങ്ങളായെന്ന് അശോക് ഗെലോട്ട്. തന്റെ സര്‍ക്കാരിനെ കഴിഞ്ഞ രണ്ട് മാസമായി വീഴ്ത്താനായി പരിശ്രമിക്കുകയാണ് ബിജെപി. അവരുടെ നേതാവായ കൈലാഷ് മേഘ്‌വാളാണ് ഇതിന് പിന്നിലുള്ളത്. മാസങ്ങളായി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുണ്ടെന്ന് കൈലാഷ് തന്നെ വെളിപ്പെടുത്തിയതാണ്. അത്തരമൊരു സന്ദര്‍ഭമുണ്ടാക്കിയതും മേഘ്‌വാളാണ്. ഇപ്പോള്‍ കോണ്‍ഗ്രസിനെതിരെ അവര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് മാത്രമാണ് പറയാനാവുകയെന്നും ഗെലോട്ട് പറഞ്ഞു.

1

ഇതിനിടെ അഴിമതി വിരുദ്ധ വിഭാഗം എംഎല്‍എ ഭന്‍വര്‍ ലാല്‍ ശര്‍മയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. സച്ചിന്‍ പൈലറ്റിനെ മുന്‍നിര്‍ത്തി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചത് ഭന്‍വര്‍ ലാലാണ്. ഇയാള്‍ ബിജെപിയുമായി സംസാരിക്കുന്നതിന്റെ ഓഡിയോ ടേപ്പുകളും പുറത്തുവന്നിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മഹേഷ് ജോഷിയാണ് പരാതി നല്‍കിയത്. മറ്റൊരു പരാതിയില്‍ സഞ്ജയ് ജെയിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓഡിയോ ടേപ്പിലുള്ള മറ്റൊരു ശബ്ദം ഇയാളുടേതാണ്. കേന്ദ്ര മന്ത്രി ഗജേന്ദ്ര ഷെഖാവത്തിനെ അറസ്റ്റ് ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്.

Recommended Video

cmsvideo
Rajasthan crisis: Congress suspends two rebel MLAs | Oneindia Malayalam

അതേസമയം ബിജെപി നേതാവ് ലക്ഷ്മീകാന്ത് ഭരദ്വാജ് കോണ്‍ഗ്രസ് നേതാക്കളായ മഹേഷ് ജോഷി, രണ്‍ദീപ് സുര്‍ജേവാല, എന്നിവരടക്കമുള്ള നേതാക്കള്‍ക്കെതിരെ അശോക് നഗര്‍ പോലീസില്‍ പരാതി നല്‍കി. കോണ്‍ഗ്രസ് കൃത്രിമമായി ഉണ്ടാക്കിയതാണ് ഫോണ്‍ സംഭാഷണങ്ങളെന്ന് ഭരദ്വാജ് ആരോപിച്ചു. ബിജെപി നേതാക്കള്‍ ഒന്നടങ്കം ഓഡിയോ ടേപ്പിന്റെ കാര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്. ബിജെപിയാണോ എല്ലാം നിയന്ത്രിക്കുന്നതെന്ന് സമ്പിത് പത്ര ചോദിച്ചു. കോണ്‍ഗ്രസാണ് വീഴ്ച്ച വരുത്തിയത്. അവരുടെ പാര്‍ട്ടിയിലാണ് ഗൂഢാലോചന നടന്നത്. പോലീസാണോ അതോ മുഖ്യമന്ത്രിയാണോ ഫോണ്‍ ചോര്‍ത്തിയതെന്നും പത്ര ചോദിച്ചു.

ഇതിനിടെ കേസിലെ പ്രതി അശോക് സിംഗിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഇയാളെ ഉദയ്പൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫോണ്‍ ചാറ്റിന്റെ രേഖകള്‍ പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. അതേസമയം കേസിനെ ശക്തമായി തന്നെ നേരിടാനാണ് ബിജെപി തീരുമാനിച്ചത്. ഗെലോട്ട് ബുദ്ധിപരമായി നീങ്ങിയാണ് ബിജെപിയെ കുടുക്കിയത്. ദേശീയ നേതൃത്വത്തിന് വലിയ നാണക്കേടാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് ദേശീയ വക്താക്കള്‍ അടക്കം രംഗത്തെത്തിയിരിക്കുന്നത്. ഗെലോട്ട് നേരത്തെ തന്നെ ഇക്കാര്യം അറിഞ്ഞ് കളിച്ചത് കൊണ്ട് സച്ചിന്‍ പൈലറ്റും ഒപ്പം ബിജെപിയും പ്രതിരോധത്തിലായി.

English summary
ashok gehlot reveals bjp conspiracy against congress government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X