കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്യം തിരഞ്ഞെടുപ്പ്: അസമിലെ ഭൂരഹിതര്‍ക്ക് പട്ടയം നല്‍കി പ്രധാനമന്ത്രി, അധികാരം നിലനിര്‍ത്തണം

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പിന് വേദിയാവുകയാണ്. പശ്ചിമ ബംഗാള്‍, കേരളം, അസം, തമിഴ്‌നാട് എന്നിങ്ങനെയുള്ള സംസ്ഥാനങ്ങളിലാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പശ്ചിമബംഗാളില്‍ അധികാരം പിടിച്ചെടുക്കുക, അസമില്‍ നിലവിലെ ഭരണം തുടരുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് ബിജെപി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

modi

ഇതിന്റെ ഭാഗമായി അസമില്‍ ഭൂരഹിതര്‍ക്ക് പട്ടയം നല്‍കിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1.6 ലക്ഷം ഭൂരഹിതര്‍ക്കാണ് ഇപ്പോള്‍ സര്‍ക്കാര്‍ പട്ടയം നല്‍കിയിരിക്കുന്നത്. തദ്ദേശവാസികളുടെ ഭൂമി, ഭാഷ, സംസ്‌കാരം എന്നിവ സംരക്ഷിക്കാന്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പ്രതിജ്ഞാബദ്ധനായിരുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു.

മലബാറില്‍ കഴിഞ്ഞ തവണ സിപിഎമ്മിനോട് തോറ്റമ്പി, ഇത്തവണ മൂന്ന് സീറ്റ് സിപിഎമ്മിനോട് ചോദിച്ച് കേരള കോണ്‍ഗ്രസ് എംമലബാറില്‍ കഴിഞ്ഞ തവണ സിപിഎമ്മിനോട് തോറ്റമ്പി, ഇത്തവണ മൂന്ന് സീറ്റ് സിപിഎമ്മിനോട് ചോദിച്ച് കേരള കോണ്‍ഗ്രസ് എം

തദ്ദേശവാസികള്‍ക്ക് അവരുടെ ഭൂമിയുടെ മേല്‍ നിയമപരമായ അവകാശങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനത്തെ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ബിജെപി സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് സംസ്ഥാനത്ത് കാഴ്ചവയ്ക്കുന്നത്. ബീഹാര്‍ മോഡല്‍ അസമിലും നടത്തി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന വികസനത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും മോദി വ്യക്തമാക്കി. അസമിലെ മുന്‍ സര്‍ക്കാരുകള്‍ ഈ പുണ്യഭൂമിയെ സ്‌നേഹിക്കുന്നവരുടെ അവകാശങ്ങള്‍ ഒരിക്കലും പരിഗണിച്ചില്ലെന്നും മോദി കുറ്റപ്പെടുത്തി.

പ്രകടനപത്രികയില്‍ ജനങ്ങളുടെ വികാരം പ്രതിഫലിക്കുമെന്ന് ഉമ്മന്‍ചാണ്ടി, വമ്പന്‍ നീക്കത്തിനൊരുങ്ങി യുഡിഎഫ്പ്രകടനപത്രികയില്‍ ജനങ്ങളുടെ വികാരം പ്രതിഫലിക്കുമെന്ന് ഉമ്മന്‍ചാണ്ടി, വമ്പന്‍ നീക്കത്തിനൊരുങ്ങി യുഡിഎഫ്

അതേസമയം, ബംഗാള്‍ പിടിച്ചെടുക്കാന്‍ വന്‍ പദ്ധതികളാണ് ബിജെപി ക്യാമ്പില്‍ ഒരുങ്ങുന്നത്. കേന്ദ്ര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. തൃണമൂലില്‍ നിന്ന് മുന്‍ മന്ത്രി സുവേന്ദു അധികാരി അടക്കമുള്ളവര്‍ ബിജെപിയില്‍ എത്തിയത് അനകൂലാന്തരീക്ഷമാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

കൊച്ചിയില്‍ സിപിഎമ്മിന് ഞെട്ടല്‍; കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചുകൊച്ചിയില്‍ സിപിഎമ്മിന് ഞെട്ടല്‍; കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു

ലീഗ് കോട്ടകള്‍ പൊളിച്ചടുക്കുമോ സിപിഎം; സമസ്ത ഇകെ വിഭാഗത്തിന്‍റെ നിലപാടില്‍ ലീഗില്‍ ആശങ്കലീഗ് കോട്ടകള്‍ പൊളിച്ചടുക്കുമോ സിപിഎം; സമസ്ത ഇകെ വിഭാഗത്തിന്‍റെ നിലപാടില്‍ ലീഗില്‍ ആശങ്ക

കുമ്മനത്തിന് ചെന്നിത്തല വക ക്ലാസ്സ്! ഗുജറാത്ത് അല്ല നേമം... എന്തുകൊണ്ട്? മനുഷ്യവിരുദ്ധ പ്രവർത്തനങ്ങളുടെ നാട്കുമ്മനത്തിന് ചെന്നിത്തല വക ക്ലാസ്സ്! ഗുജറാത്ത് അല്ല നേമം... എന്തുകൊണ്ട്? മനുഷ്യവിരുദ്ധ പ്രവർത്തനങ്ങളുടെ നാട്

Recommended Video

cmsvideo
പ്രതീക്ഷയേറി ചെന്നിത്തലയും കെസി വേണുഗോപാലും | Oneindia Malayalam

English summary
Assam Assembly Election 2021: PM Modi distributed land allotment papers to people in Assam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X