അസം സംഘര്‍ഷത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടോ? രാജ്യവ്യാപക സമരം, ബിജെപി പറയുന്നത്...
ഗുവാഹത്തി: അസമിലെ കുടിയേറ്റക്കാരെ ഒഴിപ്പിക്കാനെന്ന പേരിലെത്തിയ പോലീസ് രണ്ടുപേരെ വെടിവച്ച് കൊന്ന സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ടോ. അസമിലെ ബിജെപി നേതാക്കള്‍ ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്നു. എന്നാല്‍ സംഘടനയ്ക്ക് യാതൊരു പങ്കുമില്ലെന്ന് പിഎഫ്‌ഐ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. അസമിലെ സിപാജാറിലാണ് ഗ്രാമീണരെ കുടിയൊഴിപ്പിക്കാനെത്തിയ പോലീസുകാര്‍ക്ക് നേരെ പ്രതിഷേധമുണ്ടായത്. തുടര്‍ന്ന് പോലീസുകാര്‍ രണ്ടു പേരെ വെടിവച്ച് കൊല്ലുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ രാജ്യവ്യാപകമായ സമരത്തിന് ഒരുങ്ങുകയാണ് പിഎഫ്‌ഐ. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അവരെ പുനരധിവസിപ്പിക്കണമെന്നും പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒഎംഎ സലാം ആവശ്യപ്പെട്ടു. അതേസമയം, ബിജെപി നേതാക്കള്‍ ചില സംശയങ്ങള്‍ പ്രകടിപ്പിക്കുന്നു...

അസം പോലീസുകാര്‍ക്ക് നേരെയാണ് ആക്രമണം നടന്നതെന്ന് ബിജെപി എംപി ദിലീപ് സൈകിയ പറയുന്നു. രാഷ്ട്രീയ പാര്‍ട്ടിയോ അല്ലാത്തതോ ആയ മൂന്നാമതൊരു കക്ഷിക്ക് സംഭവത്തില്‍ പങ്കുണ്ട് എന്നാണ് ബിജെപിയുടെ ആരോപണം. പിഎഫ്‌ഐലേക്ക് അവര്‍ വിരല്‍ ചൂണ്ടുകയും ചെയ്യുന്നു. ഗ്രാമീണര്‍ക്ക് പിന്നില്‍ ചില ശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ബിജെപി ആരോപിക്കുന്നു.

പിഎഫ്‌ഐയുടെ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘം ആളുകള്‍ പ്രതിഷേധത്തിന് പിന്നിലുണ്ടോ എന്ന് സംശയിക്കുന്നുവെന്നും സംഘര്‍ഷമുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യമന്നും ബിജെപി എംപി ദിലീപ് സൈകിയ മാധ്യമങ്ങളോട് പറഞ്ഞു. അസമിലെ മംഗള്‍ദോയ് മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് ദിലീപ് സൈകിയ. അന്വേഷണത്തില്‍ സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ആസൂത്രണം ചെയ്ത നീക്കങ്ങളാണുണ്ടായിട്ടുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഭബേഷ് കലിത അവകാശപ്പെട്ടു.

അസമിലെ വെടിവയ്പില്‍ സംഘടനയ്ക്ക് യാതൊരു പങ്കുമില്ലെന്ന് പിഎഫ്‌ഐ ചെയര്‍മാന്‍ ഒഎംഎ സലാം മാധ്യമങ്ങളോട് പറഞ്ഞു. ആരോപണം അടിസ്ഥാന രഹിതമാണ്. എല്ലാത്തിനും പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിനെ പഴിചാരുകയാണ് ചിലര്‍. അസമിലെ പല ജില്ലകളിലും സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. ദരിദ്രരായ അസമുകാരുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങളിലാണ് ഇടപെടാറുള്ളതെന്നും സലാം പറഞ്ഞു.

800ലധികം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്താണ് പോലീസ് കുടിയൊഴിപ്പിക്കാന്‍ എത്തിയത്. 5000ത്തോളം പേരാണ് ഇവിടെ വര്‍ഷങ്ങളായി താമസിക്കുന്നത്. ഇവരെ പുനരധിവസിപ്പിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. നഷ്ടപരിഹാരം നല്‍കണം. എന്‍ആര്‍സി തുടങ്ങിയത് അസമില്‍ നിന്നാണ്. അസമില്‍ നിന്ന് തുടങ്ങുന്നത് രാജ്യവ്യാപകമാക്കാനാണ് ശ്രമം. മുസ്ലിം ഉന്‍മൂലന അജണ്ടയുടെ ഭാഗമാണിത്. നാളെ ഇന്ത്യയില്‍ എവിടെയും ഇങ്ങനെ സംഭവിക്കാമെന്നും സലാം പറഞ്ഞു.

കര്‍ഷകര്‍ താമസിക്കുന്ന മേഖലയിലാണ് അസമിലെ ബിജെപി സര്‍ക്കാര്‍ കുടിയൊഴിപ്പിക്കല്‍ നടത്തുന്നത്. വന്‍ കാര്‍ഷിക പദ്ധതി നടപ്പാക്കാനാണ് ഈ കുടിയൊഴിപ്പിക്കല്‍. മുസ്ലിം ഭൂരിപക്ഷ പ്രദേശമാണിത്. മുസ്ലിം ഭൂരിപക്ഷമുള്ള ഏഴ് ജില്ലകളില്‍ അധ്യാപക യോഗ്യതാ പരീക്ഷയ്ക്ക് സെന്റര്‍ അനുവദിച്ചില്ല. കോപ്പിയടിക്കുമെന്നാണ് പറഞ്ഞ കാരണം. ഹിന്ദുക്കളെ തീര്‍ത്തുകളയാന്‍ ഒരു സംഘം ഇറങ്ങിയിട്ടുണ്ടെന്നും അവരെ ഇല്ലാതാക്കാന്‍ ആര്‍എസ്എസ്സിന്റെ സഹായം വേണമെന്നും അസം മുഖ്യമന്ത്രി അടുത്തിടെ പറഞ്ഞുവെന്നും സലാം ആരോപിച്ചു.

അതേസമയം, വ്യാഴാഴ്ച വെടിവയ്പ്പ് നടന്ന ദാരംഗ് ജില്ലയിലെ പ്രദേശങ്ങളില്‍ ഇപ്പോഴും സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. വന്‍തോതില്‍ അര്‍ധസൈനികരെ വിന്യസിച്ചിട്ടുണ്ട്. സിആര്‍പിഎഫിന്റെ താല്‍ക്കാലിക ക്യാമ്പ് തുറന്നു. ശൈഖ് ഫരീദ്, മഈനുല്‍ ഹഖ് എന്നിവരാണ് പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. നിരപരാധികളെ വെടിവച്ച് കൊല്ലാന്‍ പോലീസിന് എങ്ങനെ സാധിച്ചുവെന്ന് ഫരീദിന്റെ പിതാവ് ചോദിക്കുന്നു. മൂന്ന് പേര്‍ കൊല്ലപ്പെട്ടുവെന്നും 25ഓളം പേര്‍ക്ക് പോലീസ് വെടിവയ്പ്പില്‍ പരിക്കുണ്ടെന്നും 5 പേരെ കാണാനില്ലെന്നും ഗ്രാമീണര്‍ പറഞ്ഞു. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ ധോല്‍പൂരിലെ നദിക്കരയില്‍ താല്‍ക്കാലിക കൂടാരത്തിലാണ് ഇപ്പോള്‍ താമസം.
നിങ്ങളറിയും ഈ സുന്ദരികളെ!! കറുപ്പണിഞ്ഞ കൂട്ടുകാരികള്‍ക്കൊപ്പം ബ്രൗണില്‍ തിളങ്ങി മീന

അസമില്‍ നടന്നത് നരനായാട്ടാണെന്നും ബിജെപിയുടെ വര്‍ഗീയ അജണ്ടയുടെ ഭാഗമാണെന്നും സിപിഎം ആരോപിച്ചു. മുഖ്യമന്ത്രി ഹിമന്ദ് ബിശ്വ ശര്‍മയുടെ സഹോദരനാണ് വെടിവയ്പ്പ് നടന്ന ദാരംഗ് ജില്ലയിലെ പോലീസ് മേധാവിയെന്ന് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് എടുത്തുപറഞ്ഞു. അതിനിടെ കൊല്ലപ്പെട്ട ഗ്രാമീണനെ മൃതദേഹത്തില്‍ ആഞ്ഞുചവിട്ടിയ ഫോട്ടോഗ്രാഫര്‍ ബിജോയ് ബനിയയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications