കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈദിന് എന്ത് സംഭവിക്കും? കാശ്മീരികള്‍ സ്വയം ബലിയര്‍പ്പിക്കണമെന്നാണോ കരുതുന്നത്; ഒവൈസി

Google Oneindia Malayalam News

ശ്രീനഗര്‍: കാശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന 370ാം വകുപ്പ് റദ്ദ് ചെയ്ത നടപടിയിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുള്‍ മുസ്ലീം പാര്‍ട്ടി നേതാവ് അസാസുദ്ദീന്‍ ഒവൈസി.സര്‍ക്കാര്‍ നടപടിയെ ഒരിക്കലും പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ ഒവൈസി ഭരണഘടന ബാധ്യത സര്‍ക്കാര്‍ മറക്കരുതെന്നും വ്യക്തമാക്കി.

 owaisiddnew

ഈദിന് എന്ത് സംഭവിക്കും? ഈദ് തിങ്കളാഴ്ചയാണ്. ആട്ടിൻകുട്ടിയെ ബലിയർപ്പിക്കുന്നതിനുപകരം കശ്മീരികൾ സ്വയം ബലിയർപ്പിക്കണമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അവർ അത് ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് , അവർ അത് തന്നെയാണല്ലോ ചെയ്ത് കൊണ്ടിരിക്കുന്നത്, അസാസുദ്ദീന്‍ പറഞ്ഞു.

നിങ്ങളുടെ എംപിമാര്‍ എല്ലാവരും പറയുന്നത് ഇത് ദിവാലിയാണെന്നാണ്. എന്നാല്‍ എന്തുകൊണ്ടാണ് എല്ലാ കാശ്മീരി ജനതയേയും ഇത് ആഘോഷിക്കാന്‍ നിങ്ങള്‍ അനുവദിക്കാത്തത്, ഉവൈസി ചോദിച്ചു. ജമ്മുകാശ്മീര്‍ എന്ന സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഇസ്രായേലികള്‍ ചെയ്തത് പോലെ താഴ്വരയിലെ ജനങ്ങളെ കൈകാര്യം ചെയ്യാനാണോ നിങ്ങള്‍ ശ്രമിക്കുന്നത്, ഒവൈസി ചോദിച്ചു..

ബിജെപി തങ്ങളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചു. പക്ഷേ ഭരണഘടന ബാധ്യത എന്നത് കൂടി സര്‍ക്കാരിന് ഉണ്ടെന്ന് മറക്കരുത്. ഭരണഘടനയിലെ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ ലംഘിച്ചുവെന്നും ഉവൈസി പറഞ്ഞു.

<strong>അരവിന്ദ് കെജരിവാളിന്‍റെ 'കാശ്മീര്‍' മലക്കം മറിച്ചിലിന് പിന്നിലെ കാരണം ഇതാണ്</strong>അരവിന്ദ് കെജരിവാളിന്‍റെ 'കാശ്മീര്‍' മലക്കം മറിച്ചിലിന് പിന്നിലെ കാരണം ഇതാണ്

<strong>കേന്ദ്രത്തെ പിന്തുണച്ച് സോണിയയുടെ മണ്ഡലത്തിലെ എംഎല്‍എ; 'കാശ്മീരില്‍' കോണ്‍ഗ്രസില്‍ കൂട്ടപൊരിച്ചല്‍</strong>കേന്ദ്രത്തെ പിന്തുണച്ച് സോണിയയുടെ മണ്ഡലത്തിലെ എംഎല്‍എ; 'കാശ്മീരില്‍' കോണ്‍ഗ്രസില്‍ കൂട്ടപൊരിച്ചല്‍

<strong>പാക് അധീന കശ്മീരും ഇന്ത്യയുടേത്, അതിനായി ജീവൻ വരെ നൽകുമെന്ന് അമിത് ഷാ! കശ്മീരിൽ തീചിതറി ലോക്സഭ!</strong>പാക് അധീന കശ്മീരും ഇന്ത്യയുടേത്, അതിനായി ജീവൻ വരെ നൽകുമെന്ന് അമിത് ഷാ! കശ്മീരിൽ തീചിതറി ലോക്സഭ!

English summary
Assasudhin Owaisi against BJP govt on Kashmir issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X