മോദിയെത്തും, അമിത് ഷാ നയിക്കും... കേരളം പിടിയ്ക്കാന്‍ ബിജെപി ഒന്നടങ്കം
തിരുവനന്തപുരം: ഇത്തവണ കേരള നിയമസഭ തിരഞ്ഞെടുപ്പ് ബിജെപി സംബന്ധിച്ചിടത്തോളം ഒരു അഗ്നി പരീക്ഷയാണ്. ഏത് വിധേനയും അക്കൗണ്ട് തുറക്കുക എന്നത് മാത്രമല്ല ലക്ഷ്യം, പരമാവധി സീറ്റുകള്‍ നേടിയെടുക്കുക എന്നത് കൂടിയാണ്.
മിഷന്‍ 72 പ്ലസ് എന്ന പേരില്‍ കേരളത്തിനായി കര്‍മപദ്ധതിയൊരുക്കിയത് ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലായിരുന്നു. ഇത്തവണ അത്രയൊന്നും നടന്നില്ലെങ്കിലും കുറച്ച് സീറ്റുകളെങ്കിലും പിടിയ്ക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
അതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് കളത്തിലിറങ്ങും. അഞ്ച് ദിവസം കേരളത്തില്‍ മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനുണ്ടാകും എന്നാണ് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മോദി അഞ്ച് ദിവസമുണ്ടാകുമെങ്കില്‍ അമിത് ഷാ എത്ര ദിവസം കാണും?

കേരളം പിടിയ്ക്കാന്‍
കേരളത്തില്‍ ഇത്തവണ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാനാണ് ബിജെപിയുടെ പദ്ധതി. അതിനായി ദേശീയ നേതാക്കളെ തന്നെ രംഗത്തിറക്കും.

മോദിയിറങ്ങും
നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്റ്റാര്‍ കാമ്പെയ്‌നര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ആയിരിക്കും എന്ന് ഉറപ്പായിക്കഴിഞ്ഞു. തിരക്കുകള്‍ മാറ്റിവച്ച് മോദി കേരളത്തിലെത്തും.

അഞ്ച് ദിവസം
അഞ്ച് ദിവസം മോദി കേരളത്തില്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓരോദിവസവും മൂന്ന് മണ്ഡലങ്ങളിലെങ്കിലും മോദി എത്തുമെന്നാണ് കരുതുന്നത്.

പതിനഞ്ച് മണ്ഡലങ്ങള്‍
ബിജെപി ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന 15 മണ്ഡലങ്ങളില്‍ മോദി എത്തും. ഇവിടങ്ങളില്‍ വോട്ടുകള്‍ സമാഹരിയ്ക്കാനും പ്രവര്‍ത്തകരെ ഊര്‍ജ്ജ്വസ്വലരാക്കാനും മോദിയുടെ സന്ദര്‍ശനം സഹായിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

അമിത് ഷാ നയിക്കും
കേരളത്തിലെ തിരഞ്ഞെടുപ്പിനെ അക്ഷരാര്‍ത്ഥത്തില്‍ അമിത് ഷാ തന്നെ ആയിരിക്കും നയിക്കുക. പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ 15 ദിവസം അമിത് ഷാ കേരളത്തില്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.

കേന്ദ്രമന്ത്രിമാര്‍ ഒഴുകും
കേരളത്തില്‍ ബിജെപിയുടെ പ്രചാരണം കൊഴുപ്പിയ്ക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ തന്നെ ഒഴുകിയെത്തും. സുഷമ സ്വരാജും രാജ്‌നാഥ് സിങ്ങും എല്ലാം പരിപാടികളില്‍ സജീവമായി പങ്കെടുക്കും എന്നാണ് റിപ്പോര്‍ട്ട്.

എല്ലാ മണ്ഡലങ്ങളിലും
140 മണ്ഡലങ്ങളിലും പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും. പ്രചാരണം കൊഴുപ്പിയ്ക്കാന്‍ മറ്റ് കേന്ദ്ര മന്ത്രിമാരും എത്തും എന്ന് ഉറപ്പാണ്.

മുന്നണിയായി
എന്‍ഡിഎ എന്ന മുന്നണി സംവിധാനത്തില്‍ ആദ്യമായാണ് ബിജെപി കേരളത്തില്‍ മത്സരിയ്ക്കുന്നത്. ബിഡിജെഎസുമായുള്ള സഖ്യം ഗുണം ചെയ്യും എന്ന പ്രതീക്ഷയിലാണ് കേന്ദ്ര നേതൃത്വം.












Click it and Unblock the Notifications