Get Updates
Get notified of breaking news, exclusive insights, and must-see stories!

കമല്‍നാഥും ബാഗേലും പട്ടികയില്‍; മൂന്ന് സംസ്ഥാനത്തേക്കുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്

ന്യൂദല്‍ഹി: ഈ വര്‍ഷാവസാനം നടക്കാനിരിക്കുന്ന മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. മധ്യപ്രദേശില്‍ 144 സീറ്റുകളിലേക്കും ഛത്തീസ്ഗഢില്‍ 30 സീറ്റിലേക്കും തെലങ്കാനയില്‍ 55 സീറ്റിലേക്കുമാണ് ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.

ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പാടാനില്‍ നിന്ന് മത്സരിക്കും. 2003 മുതല്‍ പാടാനെ പ്രതിനിധീകരിച്ച ബാഗേല്‍ 2014 മുതല്‍ 2019 വരെ ഛത്തീസ്ഗഢ് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു. പാടാന്‍ സീറ്റില്‍ അദ്ദേഹം തന്റെ അകന്ന ബന്ധുവും ബി ജെ പി നേതാവുമായ വിജയ് ബാഗേലിനെ നേരിടും. ഉപമുഖ്യമന്ത്രി ടി എസ് സിംഗ് ദിയോയെ അദ്ദേഹത്തിന്റെ കോട്ടയായ അംബികാപൂരില്‍ നിന്ന് വീണ്ടും മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.

congress

കോണ്‍ഗ്രസ് നേതാവ് അമര്‍ജീത് ഭഗത് നാല് തവണ വിജയിച്ച സീതാപൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. ഛത്തീസ്ഗഡില്‍ പ്രഖ്യാപിച്ച 30 സ്ഥാനാര്‍ത്ഥികളില്‍ 14 പേരും എസ്ടി വിഭാഗത്തില്‍പ്പെട്ടവരാണ്. ആദ്യ പട്ടികയില്‍ മൂന്ന് സ്ത്രീകള്‍ക്ക് ടിക്കറ്റ് നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വേ പ്രകാരം ഭരണവിരുദ്ധത നേരിടുന്ന സിറ്റിംഗ് എം എല്‍ എമാര്‍ക്കും കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയിട്ടുണ്ട്.

ഛത്തീസ്ഗഡില്‍ രണ്ട് ഘട്ടങ്ങളിലായി നവംബര്‍ 7 നും നവംബര്‍ 17 നും വോട്ടെടുപ്പ് നടക്കും. മധ്യപ്രദേശിലെ ചിന്ദ്വാര സീറ്റില്‍ മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനെയാണ് മത്സരിപ്പിക്കുന്നത്. അതേസമയം, മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിംഗിന്റെ സഹോദരന്‍ ലക്ഷ്മണ്‍ സിംഗിനെ ചച്ചൂരില്‍ നിന്ന് മത്സരിപ്പിക്കും. ദിഗ്വിജയ് സിംഗിന്റെ മകന്‍ ജയവര്‍ധന്‍ സിംഗിനെ രഘോഗഡ് സീറ്റില്‍ നിന്ന് മത്സരിപ്പിക്കും.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെ ബുധ്നി മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിക്രം മസ്തലിനെ മത്സരിപ്പിക്കും. ചുര്‍ഹട്ടില്‍ നിന്ന് അജയ് സിംഗ് രാഹുലിനെയും റൗവില്‍ നിന്ന് ജിതു പട്വാരിയെയും ആറ്ററില്‍ നിന്ന് ഹേമന്ത് കടാരെയെയും ഝബുവയില്‍ നിന്ന് വിക്രാന്ത് ഭൂരിയയെയും കോണ്‍ഗ്രസ് മത്സരിപ്പിക്കും. ആദ്യ പട്ടികയില്‍ 30 പേര്‍ എസ് ടി വിഭാഗത്തില്‍ നിന്നുള്ളവരാണ്.

എസ് സി വിഭാഗത്തില്‍ നിന്് 22 പേരും മത്സരിക്കുന്നുണ്ട്. നവംബര്‍ 17 ന് ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തെലങ്കാനയില്‍ അനുമുല രേവന്ത് റെഡ്ഡി കൊടങ്കലില്‍ നിന്നും ഉത്തം കുമാര്‍ റെഡ്ഡി ഹുസൂര്‍നഗറില്‍ നിന്നും മത്സരിക്കുന്നു. മുലുഗുവില്‍ നിന്ന് ദാസരി സീതക്കയും മേഡക്കില്‍ നിന്ന് മൈനാമ്പള്ളി രോഹിത് റാവുവും മല്‍ക്കജ്ഗിരിയില്‍ നിന്ന് മൈനാമ്പള്ളി ഹനുമന്ത് റാവുവും മത്സരിക്കും. നവംബര്‍ 30 നാണ് ഇവിടെ വോട്ടെടുപ്പ്. മൂന്ന് സംസ്ഥാനങ്ങളിലും ഡിസംബര്‍ 3 ന് ഫലം പ്രഖ്യാപിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+