3-0 ല്‍ താന്‍ സംതൃപ്തയാണ്; ബിജെപിയുടെ നിഷേധാത്മക രാഷ്ട്രീയത്തിനെതിരെയുള്ള വിജയം: സോണിയ ഗാന്ധി
ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച നേട്ടമാണ് സ്വന്തമാക്കിയത്. ഹിന്ദി ഹൃദയഭൂമിയിലെ രണ്ട് സംസ്ഥാനങ്ങളും രാജസ്ഥാനും കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. മിസോറാമില്‍ ഭരണം നഷ്ടമാവുകയും ചെയ്തു.
രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് ശേഷം കോണ്‍ഗ്രസ് നേടുന്ന വന്‍ വിജയം തന്നെയാണിത്. കോണ്‍ഗ്രസിന്റെ 3-0 എന്ന വിജയത്തില്‍ താന്‍ തൃപ്തയാണ് എന്നാണ് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി പ്രതികരിച്ചത്. ബിജെപിയുടെ നിഷേധാത്മക രാഷ്ട്രീയത്തിനെതിരെയുള്ള വിജയം ആണിത് എന്നും സോണിയ ഗാന്ധി പറഞ്ഞു. പാര്‍ലമെന്റിന് പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.

മൂന്ന് സംസ്ഥാനങ്ങളില്‍ വലിയ നേട്ടം ഉണ്ടാക്കിയെങ്കിലും മിസോറാമിലും തെലങ്കാനയിലും കോണ്‍ഗ്രസ് വലിയ തിരിച്ചടിയാണ് നേരിട്ടിട്ടുള്ളത്. പത്ത് വര്‍ഷമായി ഭരണം കൈയ്യാളിയിരുന്ന മിസോറാമില്‍ പ്രാദേശിക പാര്‍ട്ടിയായ എംഎന്‍എഫ് ആണ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തിയത്. ഇതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണം പൂര്‍ണമായും ഇല്ലാതായി.
തെലങ്കാനയില്‍ ടിഡിപിയേയും സിപിഐയേയും കൂടെ കൂട്ടിയാണ് ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കാന്‍ ഇറങ്ങിയത്. എന്നാല്‍ സഖ്യമുണ്ടാക്കിയിട്ടും കനത്ത പരാജയം ആണ് കോണ്‍ഗ്രസ് നേരിട്ടത്. കഴിഞ്ഞ തവണ ഒറ്റയ്ക്ക് നേടിയ എണ്ണം സീറ്റുകളാണ് ഇത്തവണ എല്ലാവരും കൂടി നേടിയത്. ടിആര്‍എസ് ആണെങ്കില്‍ 25 സീറ്റുകള്‍ കൂടുതല്‍ പിടിച്ചു.
Recommended Video













Click it and Unblock the Notifications