Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ തിങ്കളാഴ്ച രണ്ടാം ഘട്ട വോട്ടെടുപ്പ്; ഗോവയും ഉത്തരാഖണ്ഡും വിധി എഴുതും, അറിയേണ്ട കാര്യങ്ങള്‍

ലക്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 55 മണ്ഡലങ്ങളില്‍ നടക്കുന്ന വോട്ടെടുപ്പ് നാളെ രാവിലെ ഏഴ് മണിയോടെ നടക്കും. യുപിയിലെ സഹാറന്‍പൂര്‍, ബിജ്നോര്‍, മൊറാദാബാദ്, സംഭാല്‍, രാംപൂര്‍, അംറോഹ, ബദൗണ്‍, ബറേലി, ഷാജഹാന്‍പൂര്‍ എന്നീ ഒമ്പത് ജില്ലകളിലാണ് വോട്ടെടുപ്പ്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ 55 നിയമസഭാ മണ്ഡലങ്ങളിലേക്ക് 586 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്, ഇതില്‍ 69 പേര്‍ വനിതാ സ്ഥാനാര്‍ത്ഥികളാണ്.

23,404 സ്ഥലങ്ങളില്‍ പോളിംഗ് നടക്കും, 12,544 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ മൊത്തം 252 ആദര്‍ശ് പോളിംഗ് സ്റ്റേഷനുകളും 127 മുഴുവന്‍ സ്ത്രീ ജീവനക്കാരമുള്ള പോളിംഗ് സ്ഥലങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 2.02 കോടി വോട്ടര്‍മാര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കും. ഇതില്‍ 1.08 കോടി പുരുഷന്മാരും 94 ലക്ഷം സ്ത്രീകളും 1,269 പേര്‍ ട്രാന്‍സ്‌ജെന്‍ഡറുകളുമാണ്.

up

51 പൊതു നിരീക്ഷകരും 9 പോലീസ് നിരീക്ഷകരും 17 ചെലവ് നിരീക്ഷകരും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിന്യസിച്ചിട്ടുണ്ട്. മേല്‍പ്പറഞ്ഞവരെക്കൂടാതെ, 1,793 സെക്ടര്‍ മജിസ്ട്രേറ്റുമാരെയും 220 സോണല്‍ മജിസ്ട്രേറ്റുമാരെയും 109 സ്റ്റാറ്റിക് മജിസ്ട്രേറ്റുമാരെയും 2,806 മൈക്രോ ഒബ്സര്‍വര്‍മാരെയും വിന്യസിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തീയതി മുതല്‍ പ്രചാരണ കാലയളവ് അവസാനിക്കുന്നതുവരെ ഒമ്പത് ജില്ലകളില്‍ നിന്നായി 3.14 കോടി രൂപയും 2.47 ലക്ഷം ലിറ്റര്‍ മദ്യവും പിടിച്ചെടുത്തു.

അതേസമയം, ഉത്തര്‍ പ്രദേശിനെ കൂടാതെ ഉത്തരാഖഡിലും ഗോവയിലും നാളെ വോട്ടെടുപ്പ് നടക്കുന്നുണ്ട്. 81 ലക്ഷം വോട്ടര്‍മാരാണ് തിങ്കളാഴ്ച ഉത്തരാഖണ്ഡിലെ 632 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണയിക്കാനൊരുങ്ങുന്നത്. 2000ല്‍ സംസ്ഥാനം രൂപീകൃതമായതിന് ശേഷമുള്ള അഞ്ചാമത്തെ നിയമസഭാ തെരഞ്ഞെടുപ്പാണിത്. സംസ്ഥാനത്തെ 13 ജില്ലകളിലെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെ തെരഞ്ഞെടുപ്പ് നടക്കുന്നത്.

മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി, അദ്ദേഹത്തിന്റെ ക്യാബിനറ്റ് മന്ത്രിമാരായ സത്പാല്‍ മഹാരാജ്, സുബോധ് ഉനിയാല്‍, അരവിന്ദ് പാണ്ഡെ, ധന് സിംഗ് റാവത്ത്, രേഖ ആര്യ, സംസ്ഥാന ബിജെപി അധ്യക്ഷന്‍ മദന്‍ കൗശിക് എന്നിവരും ഈ തെരഞ്ഞെടുപ്പുകളില്‍ വിധി നിര്‍ണ്ണയിക്കുന്ന ചില പ്രധാന സ്ഥാനാര്‍ത്ഥികളില്‍ ഉള്‍പ്പെടുന്നു.

മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, മുന്‍ മന്ത്രി യശ്പാല്‍ ആര്യ, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗണേഷ് ഗോഡിയാല്‍, നാലാം നിയമസഭയിലെ പ്രതിപക്ഷ നേതാവ് പ്രീതം സിംഗ് എന്നിവരാണ് മത്സരരംഗത്തുള്ള കോണ്‍ഗ്രസിലെ പ്രമുഖര്‍. ബി ജെ പി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, സമാജ്വാദി പാര്‍ട്ടി എന്നിവയുടെ താര പ്രചാരകര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് തേടി നിരവധി റാലികള്‍ നടത്തിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെയിലാണ് ഈ റാലികള്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ഗോപാല്‍ റായ്, ബഹുജന്‍ സമാജ് പാര്‍ട്ടി എന്നിവരായിരുന്നു താര പ്രചാരകര്‍.

അതേസമയം, ഒറ്റ ഘട്ടമായി ഗോവയില്‍ നാളെ വോട്ടെടുപ്പ് നടക്കും. 40 അംഗങ്ങളുള്ള ഗോവ നിയമസഭയില്‍ അതില്‍ ബിജെപിക്ക് നിലവില്‍ 17 നിയമസഭാംഗങ്ങളുണ്ട്, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എം ജി പി), ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജിഎഫ്പി) യുടെ വിജയ് സര്‍ദേശായി, മൂന്ന് സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയുണ്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നായി 301 സ്ഥാനാര്‍ത്ഥികളാണ് ഗോവയില്‍ തിരഞ്ഞെടുപ്പ് രംഗത്തുള്ളത്. ഭരണകക്ഷിയായ ബിജെപി, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി എന്നിവയാണ് ഗോവയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാന എതിരാളികള്‍.

Recommended Video

cmsvideo
    ബേബി എബിയെRCBക്ക് വേണ്ട ! പോരടിച്ച് മുംബൈയും ചെന്നൈയും

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+