കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

12400 കോടിയുടെ ആസ്തിയുണ്ട്, വായ്പയെടുത്ത 6000 കോടിയും പലിശയും തിരിച്ചടയ്ക്കാമെന്ന് വിജയ് മല്യ

വായ്പ തിരിച്ചടയ്ക്കാന്‍ ശേഷിയുണ്ടെന്ന് കാണിച്ചുള്ള തെളിവുകള്‍ മല്യ കോടതിക്ക് കൈമാറിയിട്ടുണ്ട്

Google Oneindia Malayalam News

ബംഗളൂരു: വായ്പയെടുത്ത് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യ പുതിയ നിലപാടുമായി രംഗത്ത്. ബാങ്കുകളില്‍ നിന്ന് താനെടുത്ത തുക തിരിച്ചടയ്ക്കാമെന്നാണ് മല്യ പറഞ്ഞിരിക്കുന്നത്. കര്‍ണാടക ഹൈക്കോടതിയില്‍ മല്യയുടെ യുബി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള യുനൈറ്റഡ് ബ്രൂവറിസ് ലിമിറ്റഡാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം കേന്ദ്രസര്‍ക്കാരിന്റെ നിലപാടിന് കാത്തിരിക്കുകയാണ് മല്യയെന്ന് സൂചനയുണ്ട്. മല്യയുടെ ഇന്ത്യയുടെ സ്വത്തുക്കള്‍ മുഴുവന്‍ കണ്ടുകെട്ടിയെന്നാണ് എസ്ബിഐ അടങ്ങുന്ന ബാങ്ക് കണ്‍സോര്‍ഷ്യം അവകാശപ്പെടുന്നത്.

12,400 കോടി

12,400 കോടി

തനിക്ക് 12400 കോടിയുടെ സ്വത്തുണ്ടെന്നാണ് മല്യ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ബാങ്കുകളില്‍ നിന്ന് കടമെടുത്തത് 6000 കോടിയാണ്. ഇതിന്റെ പലിശയും ചേര്‍ത്താല്‍ വെറും 10000 കോടിയില്‍ താഴെയെ വരൂ. അതിനാല്‍ തനിക്ക് പണം തിരിച്ചടയ്ക്കാന്‍ കഴിയുമെന്നും മല്യ പറയുന്നു.

തെളിവ് കൈമാറി

തെളിവ് കൈമാറി

വായ്പ തിരിച്ചടയ്ക്കാന്‍ ശേഷിയുണ്ടെന്ന് കാണിച്ചുള്ള തെളിവുകള്‍ മല്യ കോടതിക്ക് കൈമാറിയിട്ടുണ്ട്. തന്റെ കമ്പനിക്ക് മുന്‍ വര്‍ഷം 13400 കോടിയുടെ ആസ്തിയുണ്ടായിരുന്നെന്നും പിന്നീട് ഇത് കുറഞ്ഞ് 12400 കോടി ആവുകയായിരുന്നെന്നും മല്യ പറഞ്ഞു.

സര്‍ക്കാര്‍ നിലപാട്

സര്‍ക്കാര്‍ നിലപാട്

മല്യയുടെ സ്വത്തുക്കള്‍ മുഴുവന്‍ കണ്ടുകെട്ടിയെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ബാങ്കുകളും ഇത് തന്നെയാണ് പറയുന്നത്. മല്യയെ വിട്ടുകിട്ടുന്നതിന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ ബ്രിട്ടനില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ അവിടെ അറസ്റ്റിലായ ശേഷം മല്യയ്ക്ക് അനായാസം ജാമ്യം കിട്ടിയിരുന്നു.

എന്‍ഫോഴ്‌സ്‌മെന്റ് നടപടി

എന്‍ഫോഴ്‌സ്‌മെന്റ് നടപടി

എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം തന്റെ കമ്പനിക്കെതിരെ നടപടിയെടുത്തതുകൊണ്ടാണ് വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കാതിരുന്നതെന്ന് മല്യ കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് നിങ്ങളുടെ കമ്പനിക്കെതിരെ നടപടിയെടുത്തതെന്ന് കോടതി പറഞ്ഞു.

തീരുമാനം പിന്നീട്

തീരുമാനം പിന്നീട്

കേസില്‍ ഇപ്പോള്‍ അന്തിമ വിധി പുറപ്പെടുവിക്കാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. കൂടുതല്‍ വാദം കേള്‍ക്കാനായി കേസ് ഏപ്രില്‍ 12ലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം നിലവിലെ വിപണി മൂല്യം അനുസരിച്ച് മാത്രമേ തുകയുടെ മൂല്യം കണക്കാക്കാന്‍ പറ്റൂവെന്നും ഇത് 10000 കോടിയിലധികമാവാനും സാധ്യയയുണ്ടെന്നും കോടതി വ്യക്തമാക്കി.

മല്യയെ ബ്രിട്ടണ്‍ കുടുക്കി!! പിഴയടക്കേണ്ടത് 9000 കോടി,തട്ടിപ്പ് കേസിൽ പണികൊടുത്തത് ബിഒസി!മല്യയെ ബ്രിട്ടണ്‍ കുടുക്കി!! പിഴയടക്കേണ്ടത് 9000 കോടി,തട്ടിപ്പ് കേസിൽ പണികൊടുത്തത് ബിഒസി!

രാജ്യസഭാ തിരഞ്ഞെടുപ്പ്; മൂന്നാം അങ്കത്തിന് രാജീവ് ചന്ദ്രശേഖര്‍, രാഹുല്‍ ഗാന്ധിയെ വെട്ടി സിദ്ധരാമയ്യരാജ്യസഭാ തിരഞ്ഞെടുപ്പ്; മൂന്നാം അങ്കത്തിന് രാജീവ് ചന്ദ്രശേഖര്‍, രാഹുല്‍ ഗാന്ധിയെ വെട്ടി സിദ്ധരാമയ്യ

ഷുഹൈബ് വധക്കേസ് പ്രതി ആകാശിന് ജയിലില്‍ വിഐപി പരിഗണ.. പ്രതികരിക്കാന്‍ പേടിച്ച് ജയില്‍ അധികൃതര്‍ഷുഹൈബ് വധക്കേസ് പ്രതി ആകാശിന് ജയിലില്‍ വിഐപി പരിഗണ.. പ്രതികരിക്കാന്‍ പേടിച്ച് ജയില്‍ അധികൃതര്‍

English summary
assets worth rs 12400 crore can clear dues vijay mallyas to hc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X