ബാങ്കുകാരുടെ കണ്ണില്‍ പൊടിയിട്ട് എത്തിയത് ഞെട്ടിക്കുന്ന ഫേക് നോട്ടുകള്‍
ബാംഗ്ലൂരിലെ റെയില്‍വെ സ്റ്റേഷനടുത്തുള്ള കാനറ എടിഎമ്മില്‍ ബാങ്കില്‍ നിന്ന് എല്‍ഐസി എംബ്ലോയിയായ രാജു 5000 രൂപ പിന്‍വലിച്ചു. അതില്‍ 500 നോട്ടുകളായി എത്തിയ പത്ത് നോട്ടുകളില്‍ ഒന്‍പതെണ്ണം ഫേക്ക്...
ബെംഗളൂരു;കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എടിഎമ്മിലൂടെയും ബാങ്കുകളിലൂടെയും 19 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ കയറി ഇറങ്ങിയതായി റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.
100 രൂപ നോട്ടുകളായി 5.42 ലക്ഷ രൂപയും 500 രൂപ നോട്ടുകളായി 8.56 ലക്ഷവും 1000 നോട്ടുകളുടെ 4.7 ലക്ഷം രൂപയാണ് എടിഎമ്മിലൂടെയും ബാങ്കുകളിലൂടെയും കള്ള നോട്ടുകളായി കടന്ന് പോയതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട് നടന്ന് ഒരു സംഭവവും പറയുന്നുണ്ട്.
ബാംഗ്ലൂരിലെ റെയില്‍വെ സ്റ്റേഷനടുത്തുള്ള കാനറ എടിഎമ്മില്‍ ബാങ്കില്‍ നിന്ന് എല്‍ഐസി എംബ്ലോയിയായ രാജു 5000 രൂപ പിന്‍വലിക്കുന്നത്. അതില്‍ 500 നോട്ടുകളായി എത്തിയ പത്ത് നോട്ടുകളില്‍ ഒന്‍പതെണ്ണം ഫേക്ക് നോട്ടുകളായിരുന്നുവത്രേ.

രാജു റെയില്‍വെ സ്‌റ്റേഷനില്‍ എത്തി ടിക്കെടുക്കാന്‍ നോക്കുമ്പോഴാണ് കൗണ്ടറിലെ ക്ലാര്‍ക്ക് ഇത് ഫേക്ക് നോട്ടാണെന്ന് പറയുന്നത്. താന്‍ ഇപ്പോള്‍ എടിഎമ്മില്‍ നിന്ന് എടുത്ത തുകയാണെന്ന് പറഞ്ഞുവെങ്കിലും പിന്നീട് പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശ പ്രകാരം ബാങ്കില്‍ തുക സ്വീകരിക്കുന്നതിന് മുമ്പ് മെഷീന്‍ വഴി യഥാര്‍ത്ഥ പണമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍ ചില ബാങ്കുകളില്‍ മറ്റ് പല കാരണങ്ങളാലും പണം പരിശോധിക്കാതെ സ്വീകരിക്കുന്നതാണ് കള്ളപ്പണം എത്തിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.












Click it and Unblock the Notifications