കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കപിൽ സിബലിനെതിരായ കോടതിയലക്ഷ്യം തള്ളി അറ്റോർണി ജനറൽ, പ്രസ്താവനയിൽ അവഹേളനമില്ലന്ന് നിരീക്ഷണം

Google Oneindia Malayalam News

മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആവശ്യമില്ലന്ന് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ. സുപ്രീം കോടതിയിൽ വിശ്വാസം നഷ്ടപ്പെട്ടന്ന തരത്തിലുള്ള സിബലിന്റെ പ്രസ്താവന പ്രത്യക്ഷത്തിൽ കോടതിയെ അവഹേളിക്കുന്നതല്ലന്ന് അറ്റോർണി ജനറൽ അറിയിച്ചു.

നീതിന്യായ വ്യവസ്ഥ മൂല്യങ്ങൾ ഉയർത്തിപിടിക്കണെന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തുകയാണ് തന്റെ വിമർശനത്തിലൂടെ അദേഹം നടത്തിയതെന്നും അഡ്വക്കറ്റ് വിനീത് ജിൻഡാനിയെക്കയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി. സിബൽ കോടതിയെ അധക്ഷേപിക്കുകയോ, കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ലന്നും അറ്റോർണി ജനറൽ കെകെ വേണുഗോപാൽ വ്യക്തമാക്കി. സിബൽ പ്രകടിപ്പിച്ചത് അഭിപ്രായം മാത്രമാണെന്നും അദ്ദേഹം അറിയിച്ചു.

kapil sibal

ഓഗസ്റ്റ് ആറിന് നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്‌മെന്റ് എന്നീ സംഘടനകൾ‍ ഡൽഹിയിൽ സംഘടിപ്പിച്ച പീപ്പിൾസ് ട്രിബ്യൂണലിലായിരുന്നു സുപ്രീകോടതിയെ കപിൽ സിബൽ രൂക്ഷമായി വിമർശിച്ചത്.

'ഈ വർഷം ഞാൻ സുപ്രീം കോടതിയിൽ അൻപതു വർഷം പൂർത്തിയാക്കും. ഈ അൻപതു വർഷത്തിന് ശേഷവും എനിക്ക് ഈ വ്യവസ്ഥിതിയെക്കുറിച്ച് പ്രതീക്ഷയില്ല
സുപ്രീം കോടതി പുറപ്പെടുവിച്ച പുരോഗമനപരമായ വിധികളെക്കുറിച്ച് നിങ്ങൾ സംസാരിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ സംഭവിക്കുന്നത് മറിച്ചാണ്. സ്വകാര്യത സംബന്ധിച്ച് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു.എന്നാൽ എപ്പോൾ വേണമെങ്കിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നിങ്ങളുടെ വീട്ടിലേക്ക് വരാം. എവിടെയാണ് നിങ്ങളുടെ സ്വകാര്യത ? കപൽ സിബൽ ചോദിച്ചു.

ഓടിച്ചിട്ടടി, ചാടി ചവിട്ട്... ആഘോഷം കഴിഞ്ഞ് കുട്ടി കലിപ്പൻമാരുടെ' ഓണത്തല്ല്'ഓടിച്ചിട്ടടി, ചാടി ചവിട്ട്... ആഘോഷം കഴിഞ്ഞ് കുട്ടി കലിപ്പൻമാരുടെ' ഓണത്തല്ല്'

2002ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റു പലർക്കും പ്രത്യേക അന്വേഷണ സംഘം നൽകിയ ക്ലീൻ ചിറ്റ് ചോദ്യം ചെയ്ത് മുൻ കോൺഗ്രസ് എംപി എഹ്‌സാൻ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി സമർപ്പിച്ച ഹർജി തള്ളിയതിനെയും കപിൽ സിബൽ വിമർശിച്ചിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിപുലമായ അധികാരങ്ങൾ നൽകുന്ന കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വ്യവസ്ഥകളെയും ഛത്തീസ്ഗഡിൽ സുരക്ഷാ സേന നടത്തിയ നക്‌സൽ വിരുദ്ധ ഓപ്പറേഷനിൽ 17 ആദിവാസികളെ കൊലപ്പെടുത്തിയ സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് 2009-ൽ സമർപ്പിച്ച ഹർജി തള്ളിയതിനെയും അദ്ദേഹം എതിർത്തിരുന്നു.

സാകിയ ജാഫ്രിക്കും പിഎംഎൽഎ നിയമത്തിലെ വ്യവസ്ഥകൾ ചോദ്യം ചെയ്ത ഹർജിക്കാർക്കും വേണ്ടി ഹാജരായത് കപിൽ സിബലാണ്. കുറച്ചു ജഡ്ജിമാർക്കു വേണ്ടി മാത്രമായി ഇത്തരം സെൻസിറ്റീവ് കേസുകൾ നിയോഗിക്കപ്പെട്ടിട്ടുണ്ടെന്നും വിധിയുടെ ഫലം എന്തായിരിക്കുമെന്ന് നിയമ സമൂഹത്തിന് അറിയാമെന്നും അദ്ദേഹം പരിപാടിക്കിടെ നടത്തിയ സംഭാഷണത്തിൽ പറഞ്ഞിരുന്നു. 'ഞാൻ അൻപതു വർഷമായി പ്രാക്ടീസ് ചെയ്ത ഒരു സ്ഥാപനത്തെക്കുറിച്ച് ഇങ്ങനെ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. നമ്മൾ സംസാരിച്ചില്ലെങ്കിൽ പിന്നെ ആരു സംസാരിക്കുന്നും അദേഹം ചോദിച്ചിരുന്നു.

സ്റ്റൈലിഷ് ലുക്കിൽ ഉണ്ണി മുകുന്ദൻ... ഇത് കിടിലമെന്ന് ആരാധകർ... കാണാം ചിത്രങ്ങൾ

English summary
Attorney General has declined to give consent to a lawyer to initiate criminal contempt proceedings against senior advocate Kapil Sibal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X