ഈ ഇന്ത്യക്കാരനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5.23 കോടി; വമ്പന്‍ വാഗ്ദാനവുമായി ഓസ്‌ട്രേലിയ
മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ നിന്ന് കൊലപാതകം നടത്തി ഇന്ത്യയിലേക്ക് കടന്ന നഴ്‌സിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ബില്യണ്‍ ഡോളര്‍ ഓസ്‌ട്രേലയന്‍ ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവതിയെ ഓസ്‌ട്രേലിയയില്‍ വച്ച് കൊലപ്പെടുത്തിയ കേസിലാണ് ഓസ്‌ട്രേലിയന്‍ പൊലീസ് ഇയാളെ തേടുന്നത്. ഇന്ത്യക്കാരനായ ഈ നേഴ്‌സിനെ പിടികൂടുന്നതിന് ക്വീന്‍സ്ലാന്‍ഡ് പൊലീസാണ് 5.23 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. സംഭവത്തെ കുറിച്ച് ക്യൂന്‍സ്ലാന്‍ഡ് പൊലീസ് പറയുന്നത് ഇങ്ങനെ.

2018ലാണ് സംഭവം നടക്കുന്നത്. ടോയ കോര്‍ഡിംഗ്ലി എന്ന 24കാരി തന്റെ നായയുമായി വാംഗെട്ടി ബീച്ചില്‍ എത്തിയതായിരുന്നു. ഇവിടെ വച്ച് ഇന്നിസ്‌ഫെയിലില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന 38കാരനായ രജ്വീന്ദര്‍ സിംഗ് കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലയ്ക്ക് മൂന്ന് ദിവസത്തിന് ശേഷം രാജ്വീന്ദര്‍ സിംഗ് ഭാര്യയെയും മൂന്ന് മക്കളെയും കൂട്ടി ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2018 ഒക്ടോബര്‍ 22ന് ആണ് യുവതി കൊല്ലപ്പെടുന്നത്. ഒക്ടോബര്‍ 23ന് സിഡ്‌നിയില്‍ നിന്ന് രജ്വീന്ദര്‍ സിംഗ് ഇന്ത്യയിലേക്ക് വിമാനം കയറി. അദ്ദേഹം ഇന്ത്യയില്‍ എത്തിയതിന് തങ്ങളുടെ കൈവശം തെളിവുകളുണ്ടെന്ന് ക്വീന്‍സ്ലാന്‍ഡ് പൊലീസ് അറിയിച്ചു. രജ്വീന്ദര്‍ സിംഗിന്റെ അവസാനത്തെ ലോക്കേഷന്‍ ഇന്ത്യയിലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇയാളെ കണ്ടെത്തുന്നതിനായി ഇന്ത്യയില്‍ ഒരു അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഹിന്ദിയും പഞ്ചാബിയും സംസാരിക്കാന്‍ കഴിയുന്ന ക്വീന്‍സ്ലാന്‍ഡ് പൊലീസിലെ ഉദ്യോഗസ്ഥര്‍ ഇവിടെയുണ്ടാകും. രജ്വീന്ദര്‍ സിംഗ് എവിടെയാണെന്ന് അറിയാവുന്ന ഇന്ത്യയിലെ ആരില്‍ നിന്നും സോഷ്യല്‍ മീഡിയയിലൂടെ വിവരങ്ങള്‍ സ്വീകരിക്കാന്‍ ഈ ഉദ്യോഗസ്ഥര്‍ക്ക് കഴിയുമെന്നും ഓസ്‌ട്രേലിയന്‍ പൊലീസ് വ്യക്തമാക്കി.

ആളുകള്‍ക്ക് ഇയാളെ അറിയാമെന്ന് ഞങ്ങള്‍ക്ക് അറിയാം. ഇയാള്‍ എവിടെയുണ്ടെന്ന് അവര്‍ക്കുമറിയാം. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാന്‍ ഞങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഒരു കുടുംബത്തെ തന്നെ ശിഥിലമാക്കിയ വളരെ ക്രൂരമായ കൊലപാതകമാണ് ഇവിടെ അരങ്ങേറിയതെന്ന് ഓസ്‌ട്രേലിയന്‍ പൊലീസ് പ്രസ്താവനയിലൂടെ അറിയിച്ചു.












Click it and Unblock the Notifications