അയോധ്യ പ്രതിഷ്ഠ ചടങ്ങ്; യോഗി ആദിത്യനാഥിന് ഒഴികെ മറ്റൊരു മുഖ്യമന്ത്രിമാർക്കും ക്ഷണമില്ല
ലഖ്നൗ: ജനവരി 22 ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒഴികെ മറ്റൊരു മുഖ്യമന്ത്രിമാർക്കും ക്ഷണമില്ല. മത്രമല്ല കേന്ദ്രമന്ത്രിമാർക്കോ മറ്റ് പ്രധാന രാഷ്ട്രീയ നേതാക്കൾക്കോ ചടങ്ങിൽ ക്ഷണം ലഭിച്ചിട്ടില്ല. അതേസമയം ബിആർ അംബേദ്കർ, ജഗ്ജീവൻ റാം, കർഷി റാം എന്നിവരുടെ കുടുംബാംഗങ്ങൾക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്. രാമജൻമഭൂമി പ്രതിഷേധങ്ങൾക്കിടെ മരിച്ച കർസേവകരുടെ കുടുംബാംഗങ്ങളേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ജനുവരി 22 ഉച്ചയ്ക്ക് 12.20നാണ് പ്രാണ്‍ പ്രതിഷ്ഠാച്ചടങ്ങ്. ക്ഷേത്ര ഉദ്ഘാടനത്തിന് രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി 7000 അതിഥികളെയാണ് ക്ഷണിച്ചിരിക്കുന്നത്.സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച മൂന്ന് ചീഫ് ജസ്റ്റിസുമാർ, കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ വിരമിച്ച മേധാവികൾ, മുൻ അംബാസഡർമാർ, ഉന്നത ഉദ്യോഗസ്ഥർ,പ്രധാന സ്ഥാനങ്ങൾ ഐപിഎസ് ഉദ്യോഗസ്ഥർ എന്നിവരും ക്ഷണിക്കപ്പെട്ടവരുടെ പട്ടികയിൽ ഉണ്ട്. ഇന്ത്യയിലെ പ്രമുഖ നടന്‍മാരെയും ചലച്ചിത്ര പ്രവര്‍ത്തകരെയും ക്ഷണിച്ചിട്ടുണ്ട്. നടൻ രജനീകാന്ത് ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. മലയാളത്തിൽ നിന്നും മോഹൻലാലിന് ക്ഷണം ലഭിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹം പങ്കെടുക്കുമോയെന്ന് വ്യക്തമല്ല.

കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാർജ്ജുൻ ഖാർഗെ, അധീർ രഞ്ജൻ ചൗധരി എന്നിവരേയും ചടങ്ങിലേക്ക് ക്ഷേത്രം അധികൃതർ ക്ഷണിച്ചിരുന്നു. എന്നാൽ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കഴിഞ്ഞ ദിവസം നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ചടങ്ങിൽ പങ്കെടുക്കരുതെന്ന് കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യയൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളുടെ ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ് പിൻവാങ്ങാനുള്ള തീരുമാനം. അതേസമയം ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ഉത്തരേന്ത്യൻ നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
അതിനിടെ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് രാജ്യത്തെ നാല് മഠങ്ങളിലെയും ശങ്കരാചാര്യൻമാർ വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേത്ര നിർമ്മാണം പൂർത്തീകരിക്കുന്നതിന് മുൻപാണ് പ്രതിഷ്ഠാ ചടങ്ങ് നടത്തുന്നതെന്നും ഇത് ശാസ്ത്രങ്ങൾക്ക് എതിരാണെന്നതിനാലാണ് പങ്കെടുക്കാത്തത് എന്നുമാണ് ഇവർ അറിയിച്ചത്.
അതേസമയം ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ സന്തോഷം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി.ഇന്ത്യക്കാരുടെ മുഴുവൻ പ്രതിനിധിയായി പ്രാണപ്രതിഷ്ഠ നടത്താൻ ദൈവം നിയോഗിച്ചിരിക്കുകയാണെന്നും 11 ദിവസത്തേക്ക് വിശേഷ വ്രതം അനുഷ്ഠിച്ച് ചടങ്ങിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് ഒരു ലക്ഷം പേര്‍ അയോധ്യയില്‍ എത്തുമെന്നാണ് കരുതുന്നത്. ഇതിനായി വിപുലമായ ഒരുക്കങ്ങളാണ് അയോധ്യയിൽ തയ്യാറാക്കിയിരിക്കുന്നത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications