കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം: അവന്തിഭായ്, സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരവനിത

Google Oneindia Malayalam News

ദില്ലി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള അമൃത മഹോത്സവം ആഘോഷിക്കുകയാണ് രാജ്യം ഇപ്പോള്‍. എന്നാല്‍ ആ സ്വാതന്ത്ര്യത്തിനായി പോരാടിയവര്‍ നിരവധിയുണ്ട്. അത്തരത്തിലുള്ള ഒരാളെ ഇന്ന് പരിചപ്പെടാം. ലോധി രജ്പുത് രാജഞി അവന്തിഭായ് തന്റെ ധീരത കൊണ്ട് ബ്രിട്ടീഷുകാരെ വിറപ്പിച്ചവളാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം ചൂടുപിടിക്കും മുമ്പായിരുന്നു അവന്തിഭായുടെ പോരാട്ടം. നമ്മള്‍ എക്കാലത്തവും ഓര്‍ത്തുവെക്കേണ്ടതാണ് വീരേതിഹാസം.

ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് 10 മൃഗങ്ങള്‍, 15 സെക്കന്‍ഡില്‍ കണ്ടെത്തണം, ചിത്രം വൈറല്‍ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് 10 മൃഗങ്ങള്‍, 15 സെക്കന്‍ഡില്‍ കണ്ടെത്തണം, ചിത്രം വൈറല്‍

1

1831ല്‍ മന്‍കേഹാഡി ജില്ലയിലെ സിയോണി ഗ്രാമത്തിലാണ് അവന്തിഭായ് ജനിക്കുന്നത്. ഇവരുടേത് ജമീന്ദാര്‍ കുടുംബമായിരുന്നു. ഇവിടെ നിന്ന് നല്ല രീതിയില്‍ കുതിരയഭ്യാസം അവര്‍ അഭ്യസിച്ചിരുന്നു. നല്ല രീതിയില്‍ കുതിരയോടിക്കാന്‍ അവന്തിഭായിക്ക് അറിയാമായിരുന്നു. അത് മാത്രമല്ല മികച്ച രീതിയില്‍ അമ്പെയ്തും അവര്‍ സ്വായത്തമാക്കിയിരുന്നു. കഴിവുകളുടെ വലിയൊരു സമുദ്രമായിരുന്നു അവന്തിഭായ്. വളരെ ചെറുപ്പത്തില്‍ തന്നെ വാള്‍പയറ്റിലും ഗംഭീര മികവ് അവര്‍ സ്വന്തമാക്കി. വിക്രമാദിത്യ സിംഗ് ലോധി രാജകുമാരനെയാണ് അവര്‍ വിവാഹം കഴിച്ചത്.

രാംഗഡിലെ രാജാവ് ലക്ഷ്മണ്‍ സിംഗിന്റെ മകനായിരുന്നു വിക്രമാദിത്യ സിംഗ്. ഇന്നത്തെ ഡിണ്ഡോരിയാണ് മുമ്പത്തെ രാംഗഡ്. വെറും പതിനെട്ടാം വയസ്സിലായിരുന്നു അവന്തിഭായുടെ വിവാഹം. ഭര്‍ത്താവ് വിക്രമാദിത്യ രോഗബാധിതനായി കുഴഞ്ഞുവീണതോടെ രാജ്യം ഭരിക്കേണ്ട ഉത്തരവാദിത്തം അവന്തിഭായിക്കായിരുന്നു. എന്നാല്‍ ഒട്ടും അവര്‍ പതറിയില്ല. ഉത്തരവാദിത്തം മനോഹരമായി അവര്‍ ഏറ്റെടുത്തു. രാജ്യം ഇവര്‍ക്ക് കീഴില്‍ പുരോഗതിയിലേക്ക് നീങ്ങി കൊണ്ടിരിക്കുമ്പോള്‍ ബ്രിട്ടീഷുകാര്‍ ദത്തപഹാരനിയമവുമായി വരുന്നത്.

ഈ നിയമപ്രകാരം അവന്തിഭായിക്ക് രാജ്യം ഭരിക്കാനാവില്ല. ബ്രീട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കീഴിലുള്ള ഏതൊരു രാജ്യവും ദത്തപഹാര നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണ്. ഒരു രാജ്യത്തെ ഭരണാധികാരി കഴിവുകെട്ടവനോ അതോ ആണ്‍ പിന്തുടര്‍ച്ചാവകാശി ഇല്ലാതെ മരിക്കുകയോ ചെയ്താല്‍ അതിന്റെ രാജാധികാരം ഇല്ലാതാവും. അതോടെ ഈ രാജ്യം ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണത്തിന് കീഴിലാവും. സ്വന്തം മക്കളായ അമാന്‍ സിംഗിനെയും ഷേര്‍ സിംഗിനെയും പിന്തുടര്‍ച്ചാവകാശികളായി അംഗീകരിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തയ്യാറായില്ല.

മക്കള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നായിരുന്നു ബ്രിട്ടീഷുകാര്‍ ഈ നീക്കം അംഗീകരിക്കാതിരിക്കാന്‍ പറഞ്ഞത്. 1851 സെപ്റ്റംബറില്‍ രാംഗഡിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഈ നീക്കത്തില്‍ അവര്‍ അപമാനിതയായി. കൃത്യമായ സമയത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ തിരിച്ചടിക്കാനായിരുന്നു പ്ലാന്‍. 1857ലെ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അവന്തിഭായ് ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. നാലായിരം പടയാളികളുള്ള സൈന്യവുമായിട്ടായിരുന്നു യുദ്ധത്തിനെത്തിയത്. മാണ്ഡ്‌ലയ്ക്ക് അടുത്തുള്ള ഖേരിയില്‍ വെച്ച് ബ്രിട്ടീഷ് സൈന്യത്തെ അവര്‍ പരാജയപ്പെടുത്തുകയും ചെയ്തു.

പ്രതികാരത്തോടെ പിന്നീട് തിരിച്ചടിച്ച ബ്രിട്ടീഷുകാര്‍ രാംഗഡിന് നേരെ ആക്രമണം അഴിച്ചുവിട്ടു. ഗ്രാമത്തെ ഒന്നാകെ അഗ്നിക്കിരയാക്കി. ഇവര്‍ക്ക് ദേവഹൈരഗഡിലേക്ക് പോകേണ്ടി വന്നു. എന്നാല്‍ വിട്ടുകൊടുക്കാന്‍ അവന്തിഭായ് തയ്യാറായിരുന്നില്ല. ഗറില്ല യുദ്ധമുറയാണ് പിന്നീട് പുറത്തെടുത്തത്. എന്നാല്‍ വലിയൊരു ബ്രിട്ടീഷ് സൈന്യത്തെ നേരിടാന്‍ അത് മതിയായിരുന്നില്ല. എന്നാല്‍ കീഴടങ്ങാനോ ബ്രിട്ടീഷ് അധിനിവേശ ശക്തികളുടെ കൈ കൊണ്ട് മരിക്കാനോ അവര്‍ തയ്യാറായിരുന്നില്ല. പരാജയം ഉറപ്പായ ഘട്ടത്തില്‍ 1858 മാര്‍ച്ച് പത്തിന് അവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

തായ് സുന്ദരിമാര്‍ തോറ്റുപോകും; ട്രിപ്പ് വിട്ട് കളിയില്ലെന്ന് സാനിയ ഇയ്യപ്പന്‍, വെക്കേഷനിലെ ഹോട്ട് ലുക്ക് വൈറല്‍

നാടന്‍ പാട്ടുകളിലൂടെയാണ് അവന്തിഭായ് പിന്നീട് അറിയപ്പെട്ടത്. എന്നാല്‍ ഒരിക്കല്‍ പോലും സ്വാതന്ത്ര്യ സമരത്തിലെ വീര പോരാട്ടങ്ങളുടെ നിരയിലേക്ക് ഇത് വന്നതേയില്ല. ജബല്‍പൂരിലെ ബാര്‍ഗി ഡാം പദ്ധതിയുടെ ഒരു ഭാഗത്തിന് നര്‍മ വാലി വികസന അതോറിറ്റി ഇവരുടെ പേരാണ് ഇട്ടത്. ഇന്ത്യ 1988ലും 2001ലും ഓരോ സ്റ്റാമ്പ് ഇവര്‍ക്ക് വേണ്ടി പുറത്തിറക്കിയിരുന്നു.

പത്തോളം സംസ്ഥാനങ്ങളില്‍ ക്രോസ് വോട്ടിംഗ്; മമതയ്ക്കും പണി കിട്ടി, ഐക്യമില്ലാതെ പ്രതിപക്ഷം!!പത്തോളം സംസ്ഥാനങ്ങളില്‍ ക്രോസ് വോട്ടിംഗ്; മമതയ്ക്കും പണി കിട്ടി, ഐക്യമില്ലാതെ പ്രതിപക്ഷം!!

English summary
azadi ka amrit mahotsav: avantibai a queen who fought against mighty british with 4000 soldiers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X