കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്നോക്ക വിഭാഗത്തിനും സംവരണം; സുപ്രീം കോടതി വിധിക്കെതിരെ പുനപ്പരിശോധന ഹര്‍ജി

Google Oneindia Malayalam News

ദില്ലി: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗക്കാര്‍ക്ക് അടക്കം സംവരണം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പിന്നോക്ക സമുദായ ഫെഡറേഷന്റെ പുനപ്പരിശോധന ഹര്‍ജി. സര്‍ക്കാര്‍ ജോലിയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗക്കാര്‍ക്ക് അടക്കം പത്ത് ശതമാനം സംവരണത്തിന് യോഗ്യതയുണ്ടെന്ന് സുപ്രീം കോടതി നേരത്തെ വിധിച്ചിരുന്നു.ഇതിനെതിരെയാണ് പുനപ്പരിശോധന ഹര്‍ജി.

പ്രൊഫ. ജി മോഹന്‍ ഗോപാലാണ് സംവരണത്തിനെതിരെ ഹര്‍ജി നല്‍കി. സാമ്പത്തിക സംവരണം സാമൂഹിക- വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക് വേണ്ടിയാണെന്നും, ഈ വിധിയില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചു.

1

സാമ്പത്തികമായ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സംവരണത്തെ ജഡ്ജിമാര്‍ കണ്ടത്. ഇത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ലംഘിക്കുന്നതാണ്. വിധിയില്‍ എവിടെയും പ്രാതിനിധ്യത്തിന് വേണ്ടിയുള്ളതാണ് സംവരണം. ഇക്കാര്യം നേരത്തെ ചൂണ്ടിക്കാണിച്ചപ്പോള്‍ അത് കോടതി പരിഗണിച്ചില്ല.

ഭൂമിയിലെ വൈദ്യുതി നിലയ്ക്കും, സൗര കൊടുങ്കാറ്റ് ആഞ്ഞടിക്കും; ബാബ വംഗയേക്കാള്‍ വന്‍ പ്രവചനം!!ഭൂമിയിലെ വൈദ്യുതി നിലയ്ക്കും, സൗര കൊടുങ്കാറ്റ് ആഞ്ഞടിക്കും; ബാബ വംഗയേക്കാള്‍ വന്‍ പ്രവചനം!!

സംവരണത്തിലൂടെ സമൂഹം ഉയര്‍ത്തുന്ന തടസ്സങ്ങളെ മറികടന്ന് വിവിധ ഇടങ്ങളില്‍ എത്തിപ്പെടുകയും, അതിലൂടെ തുല്യത ഉറപ്പാക്കുകയുമാണ് ചെയ്യേണ്ടത്. ഈ സംവരണം മറ്റേതെങ്കിലും കാര്യത്തിന് ഉപയോഗിക്കുന്നത് ഭരണഘടനാ ലംഘനമാണ്. പ്രത്യേകിച്ച് ജോലി, വിദ്യാഭ്യാസ പദ്ധതികളില്‍ ഉള്‍പ്പെടുന്നതുമെല്ലാം ഇതിന് വിരുദ്ധമായ കാര്യമാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു.

ചെറുപ്രായത്തിലേ വയസ്സരാവുമെന്ന് പേടിയുണ്ടോ; ചര്‍മത്തെ ചെറുപ്പമാക്കി നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ മറക്കരുത്!!ചെറുപ്രായത്തിലേ വയസ്സരാവുമെന്ന് പേടിയുണ്ടോ; ചര്‍മത്തെ ചെറുപ്പമാക്കി നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ മറക്കരുത്!!

സുപ്രീം കോടതി ബെഞ്ചിന്റെ വിധിയില്‍ ചില തെറ്റിദ്ധാരണകളുണ്ട്. ഒബിസി, എസ്‌സി, എസ്ടി സംവരണം ജാതിയില്‍ കേന്ദ്രീകൃതമായ സംവരണം മാത്രമാണെന്ന് സുപ്രീം കോടതിയില്‍ വാദം കേട്ട ബെഞ്ചിന് തെറ്റിദ്ധാരണയുണ്ടായി. അത് വിധിയില്‍ പ്രതിഫലിച്ചുവെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. ഇതൊരു ഗുരുതരമായ പിഴവാണ്. ഈ വിഭാഗങ്ങള്‍ക്കുള്ളതൊന്നും ജാതി സംവരണമല്ല.

എല്ലാ ജാതിക്കും, മതങ്ങളും ബാധകമായ കാര്യമാണിത്. ഈ വിഭാഗങ്ങള്‍ക്ക് ലഭിക്കാത്ത പതിനഞ്ചോളം വരുന്ന കാര്യങ്ങളില്‍ പ്രാതിനിധ്യം ഉറപ്പിക്കാനുള്ളതാണ് സംവരണം. സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ, രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പാക്കാനുള്ളതാണ് സംവരണമെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു.

ബ്രസീല്‍ ഫൈനലില്‍ എത്തില്ല, സെമിയില്‍ അര്‍ജന്റീനയോട് തോല്‍ക്കുമെന്ന് വിഖ്യാത ജ്യോതിഷി!!ബ്രസീല്‍ ഫൈനലില്‍ എത്തില്ല, സെമിയില്‍ അര്‍ജന്റീനയോട് തോല്‍ക്കുമെന്ന് വിഖ്യാത ജ്യോതിഷി!!

സാമ്പത്തികമായ മാനദണ്ഡങ്ങളോടെ മാത്രമല്ല ഇവിഎസ് തയ്യാറാക്കിയിരിക്കുന്നത്. ഇവ തയ്യാറാക്കിയിരിക്കുന്നത് കുടുംബത്തിന്റെ വരുമാനവും, മറ്റ് സാമ്പത്തിക പ്രയാസങ്ങളുടെ സൂചികകളും ചേര്‍ത്താണ്. സാമ്പത്തിക മാനദണ്ഡങ്ങളോടെയാണെങ്കില്‍ അത് എല്ലാ വിഭാഗങ്ങള്‍ക്കും ലഭിക്കും.

കൂടുതല്‍ പ്രശ്‌നം ആര്‍ക്കാണ് ഉള്ളതെന്ന് നോക്കിയാണ് അത് ലഭ്യമാക്കുക. എന്നാല്‍ ഇവിടെ അത് മുന്നോക്ക വിഭാഗത്തിന് മാത്രമാണ് ഉള്ളതെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചു. ഇത് ശരിക്കും സാമൂഹിക-ജാതി സംവരണമാണ്. അതില്‍ നിന്ന് നല്ലൊരു വിഭാഗത്തെ ഒഴിവാക്കിയിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി.

English summary
backward classes federation seeks review in supreme court on ews quota reservation for upper castes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X