• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയസമവാക്യങ്ങള്‍ മാറിമറിയുന്നു; മഹാ വികാസ് അഘാഡിയ്ക്ക് വന്‍ വെല്ലുവിളി

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറി മറിയാന്‍ സാധ്യത. സിവിക് ബോഡി തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ ഏക്‌നാഥ് ഷിന്‍ഡെയുടെ ബാലാസാഹെബാഞ്ചി ശിവസേനയും ബി ജെ പിയും മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേനയുമായി സഖ്യമുണ്ടാക്കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എം എന്‍ എസ്) തലവന്‍ രാജ് താക്കറെ, മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവര്‍ ചേര്‍ന്ന് ദാദറിലെ ശിവാജി പാര്‍ക്കില്‍ സംഘടിപ്പിച്ച 'ദീപ് ഉത്സവ്' പരിപാടി ഉദ്ഘാടനം ചെയ്തത് ഇതിന്റെ മുന്നോടിയായിട്ടാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

1

മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ (എം സി എ) തിരഞ്ഞെടുപ്പിനായി എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍ ഏക്‌നാഥ് ഷിന്‍ഡെയ്ക്കും ദേവേന്ദ്ര ഫഡ്നാവിസിനും ഒപ്പം അത്താഴവിരുന്നില്‍ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മഹാരാഷ്ട്രയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നത്.

'ടാറ്റയെ ഓടിച്ചത് സിപിഎം...'; സിംഗൂര്‍-നന്ദിഗ്രാം പ്രക്ഷോഭങ്ങളെ മമത കൈവിടുന്നോ..?'ടാറ്റയെ ഓടിച്ചത് സിപിഎം...'; സിംഗൂര്‍-നന്ദിഗ്രാം പ്രക്ഷോഭങ്ങളെ മമത കൈവിടുന്നോ..?

2

രാജ് താക്കറെ മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയേയും കാണുന്നത് ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ്. ഒരു മാസം മുമ്പ്, രാജ് താക്കറെ കുടുംബത്തോടൊപ്പം ഗണേശോത്സവത്തിനായി ഏക്‌നാഥ് ഷിന്‍ഡെയുടെ ഔദ്യോഗിക വസതിയായ വര്‍ഷയും സന്ദര്‍ശിച്ചിരുന്നു. അതിനിടെ ഫഡ്നാവിസ് രാജ് താക്കറെയുടെ ശിവതീര്‍ഥം വീട്ടിലെത്തുകയും ചെയ്തിരുന്നു.

വിചാരണകോടതി ജഡ്ജി നീതിപൂര്‍വം ഇടപെടുന്നു എന്ന് സുപ്രീംകോടതിക്ക് മനസിലായി; ശ്രീജിത്ത് പെരുമനവിചാരണകോടതി ജഡ്ജി നീതിപൂര്‍വം ഇടപെടുന്നു എന്ന് സുപ്രീംകോടതിക്ക് മനസിലായി; ശ്രീജിത്ത് പെരുമന

3

രാജ് താക്കറെയുടെ ഭാര്യ ശര്‍മിള മഹാരാഷ്ട്രയിലെ പരമ്പരാഗത ആചാരങ്ങളോടെയാണ് ഫഡ്നാവിസിനെ സ്വീകരിച്ചത്. ഇത് കൂടാതെ ഫഡ്നാവിസിന് രാജ് താക്കറെ കത്തെഴുതിയതിന് പിന്നാലെയാണ് നവംബര്‍ 3 ന് നടക്കാനുള്ള അന്ധേരി ഉപതെരഞ്ഞെടുപ്പില്‍ നിന്ന് ബി ജെ പി സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചത്. ഇതെല്ലാം പുത്തന്‍ സഖ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

'ചെയ്യാവുന്നതെല്ലാം അതിജീവിത ചെയ്തു, 89 ദിവസം ജയിലില്‍ കിടന്നിട്ടല്ലേ ദിലീപ് ഇറങ്ങിയത്'; പ്രിയദര്‍ശന്‍ തമ്പി'ചെയ്യാവുന്നതെല്ലാം അതിജീവിത ചെയ്തു, 89 ദിവസം ജയിലില്‍ കിടന്നിട്ടല്ലേ ദിലീപ് ഇറങ്ങിയത്'; പ്രിയദര്‍ശന്‍ തമ്പി

4

മാത്രമല്ല ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെയും ബി ജെ പി മുംബൈ അധ്യക്ഷന്‍ ആശിഷ് ഷെലറും നടുവിന് ശസ്ത്രക്രിയ കഴിഞ്ഞ രാജ് താക്കറെയെ സന്ദര്‍ശിച്ച് ആരോഗ്യവിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. എം എന്‍ എസ്- ബി ജെ പി - ബാലാസാഹെബാഞ്ചി ശിവസേന സഖ്യം മഹാവികാസ് അഘാഡിയ്‌ക്കെതിരായ മുന്നണിയായേക്കും എന്നാണ് റിപ്പോര്‍ട്ട്.

5

എന്നാല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനായി പൂര്‍ണ ശക്തിയോടെ ഞങ്ങള്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് എം എന്‍ എസ് നേതാവ് സന്ദീപ് ദേശ്പാണ്ഡെ പറഞ്ഞിരുന്നു. എന്നിരുന്നാലും, ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് തങ്ങള്‍ക്ക് പ്രവചിക്കാന്‍ കഴിയില്ല എന്നും പാര്‍ട്ടി മേധാവി രാജ് താക്കറെ അന്തിമ തീരുമാനം എടുക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു.

English summary
Balasahebhanji Shiv Sena, BJP likely to form alliance with Maharashtra Nava Nirman Sena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X