ബലാത്സംഗം; ബിഎസ്പി നേതാവിന്റെ മകന്‍ അറസ്റ്റില്‍
ബാംഗ്ലൂര്‍: ഓടുന്ന കാറില്‍ വെച്ച് ഇരുപത്തിരണ്ടു വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ബിഎസ്പി നേതാവിന്റെ മകന്‍ അറസ്റ്റിലായി. നസീര്‍ ഹൈദര്‍ (22) ആണ് ബാംഗ്ലൂര്‍ പോലീസിന്റെ പിടിയിലായത്. ബലാത്സംഗ സമയത്ത് ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന നാലു സഹൃത്തുക്കള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചു ഇവര്‍ ഒളിവിലാണെന്നാണ് വിവരം.
കഴിഞ്ഞ വെള്ളിയാഴ്ച ഫ്രേസര്‍ ടൗണിലാണ് സംഭവം അരങ്ങേറുന്നത്. യുവതിയും സുഹൃത്തുക്കളും രാത്രിയില്‍ ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയതായിരുന്നു. ഇവര്‍ ഭക്ഷണം കഴിച്ചു മടങ്ങവെ വഴിയില്‍ വെച്ച് ഇവരുടെ സുഹൃത്ത് വീട്ടിലേക്ക് കാറില്‍ ലിഫ്റ്റ് നല്‍കി. മറ്റു സുഹൃത്തുക്കളെ വീട്ടിലാക്കി പെണ്‍കുട്ടിയുടെ വീട്ടിനടുത്ത് സുഹൃത്തിനൊപ്പം കാറില്‍ ഇരിക്കുമ്പോഴാണ് നസീര്‍ ഹൈദറും സംഘവം മറ്റൊരു കാറില്‍ അവിടെ എത്തുന്നത്.

പോലീസുകാരെന്ന വ്യാജേന ഇവരെ ഭീഷണിപ്പെടുത്തിയ നസീറും സംഘവും പെണ്‍കുട്ടിയെയും സുഹൃത്തിനെയും പിറകിലെ സീറ്റിലേക്ക് വലിച്ചിട്ടശേഷം കാര്‍ മുന്നോട്ടെടുത്തു. തുടര്‍ന്ന് സുഹൃത്തിന്റെ കഴുത്തില്‍ കത്തിവെച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. കോക്‌സ് ടൗണ്‍ റെയില്‍വേ ബ്ലോക്കിന് സമീപത്ത് വെച്ച് സുഹൃത്തിനെ കാറില്‍ നിന്നും തള്ളിയിട്ടതായും യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
ബലാത്സംഗത്തിനുശേഷം പ്രതികള്‍ ഇരുവരെയും കവര്‍ച്ചയ്ക്കിരയാക്കുകയും ചെയ്തു. 50,000 രൂപ ആവശ്യപ്പെട്ട പ്രതികള്‍ പണം ഇല്ലെന്നു പറഞ്ഞപ്പോള്‍ സുഹൃത്തിന്റെ വാച്ച് കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഞായറാഴ്ചയാണ് പെണ്‍കുട്ടി പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയത്. പ്രാഥമിക അന്വേഷണത്തിനൊടുവില്‍ പ്രധാനപ്രതി നസീറിനെ പിടികൂടുകയും ചെയ്തു.












Click it and Unblock the Notifications