കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മൃതി ഇറാനിയുടെ മകള്‍ക്കെതിരായ ആരോപണം; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സമന്‍സ്, ട്വീറ്റ് പിന്‍വലിക്കണമെന്ന് കോടതി

Google Oneindia Malayalam News

ന്യൂദല്‍ഹി: മകള്‍ ഉള്‍പ്പെട്ട ഗോവ ബാര്‍ വിവാദത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നല്‍കിയ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷ്, പവന്‍ ഖേര, നെറ്റ ഡിസൂസ എന്നിവര്‍ക്ക് ഡല്‍ഹി ഹൈക്കോടതി സമന്‍സ് അയച്ചു. കേസ് ഓഗസ്റ്റ് 18ന് പരിഗണിക്കും.

ജസ്റ്റിസ് മിനി പുഷ്‌കര്‍ണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് എല്ലാ പ്രതികളോടും അപകീര്‍ത്തികരമായ ട്വീറ്റുകള്‍ ഉടന്‍ നീക്കം ചെയ്യാനും ആവശ്യപ്പെട്ടുൂ. വാദം കേള്‍ക്കുന്നതിനിടെ, 'അപകീര്‍ത്തികരമായ ട്വീറ്റുകള്‍' ഉടന്‍ നീക്കം ചെയ്യാന്‍ കോടതി ഖേരയോട് നിര്‍ദ്ദേശിച്ചു.

dsds

വാദത്തിനിടെ മകള്‍ സോയിഷിന് ബാറുമായി ബന്ധമില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രസ്താവന അപകീര്‍ത്തികരമാണെന്നും രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സ്മൃതി ഇറാനി അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചു.

വിവോ ഫോണില്‍ ദൃശ്യങ്ങള്‍ ആര് കണ്ടു? പുറത്ത് പറയാത്തത് വജ്രായുധമായിട്ടാണോ? രാഹുല്‍ ഈശ്വര്‍വിവോ ഫോണില്‍ ദൃശ്യങ്ങള്‍ ആര് കണ്ടു? പുറത്ത് പറയാത്തത് വജ്രായുധമായിട്ടാണോ? രാഹുല്‍ ഈശ്വര്‍

പ്രഥമദൃഷ്ട്യാ കേസ് വാദിക്ക് അനുകൂലമായും പ്രതികള്‍ക്ക് എതിരായും കിടക്കുന്നു. പ്രതികള്‍ക്ക് 1 മുതല്‍ 3 വരെ നിര്‍ദ്ദേശിക്കുന്ന ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നത് ഉചിതമാണെന്ന് ഞാന്‍ കരുതുന്നു. യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ നീക്കം ചെയ്യണം, കോടതി പറഞ്ഞു.

പരാതിക്കാരിയുടെയും (സ്മൃതി ഇറാനി) മകളുടെയും പോസ്റ്റുകള്‍, വീഡിയോകള്‍, ട്വീറ്റുകള്‍, റീട്വീറ്റുകള്‍, മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ എന്നിവ നീക്കം ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്മൃതി ഇറാനി നല്‍കിയ കേസില്‍ ഔദ്യോഗികമായി മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. കോടതിക്ക് മുന്നില്‍ വസ്തുതകള്‍ അവതരിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, എന്ന് ഉത്തരവിന് തൊട്ടുപിന്നാലെ ജയറാം രമേഷ് ട്വീറ്റ് ചെയ്തു.

കണ്ണെടുക്കാന്‍ തോന്നില്ല.. അതാണ് ചിരിയും ലുക്കും..; ഷംന കാസിമിന്റെ തകര്‍പ്പന്‍ ഫോട്ടോസ്

സോയിഷ് ഇറാനി ഗോവയില്‍ അനധികൃത ബാര്‍ നടത്തുകയാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. സോയിഷ് വാങ്ങിയ ലൈസന്‍സ് 13 മാസം മുമ്പ് മരിച്ച ഒരാളുടെ പേരിലാണെന്ന് പവന്‍ ഖേര കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

'പണം നിറച്ച' ആ നാല് കാറുകള്‍ എവിടെ? അര്‍പിതയുടെ കാറുകള്‍ക്കായി ഇ.ഡിയുടെ തിരച്ചില്‍'പണം നിറച്ച' ആ നാല് കാറുകള്‍ എവിടെ? അര്‍പിതയുടെ കാറുകള്‍ക്കായി ഇ.ഡിയുടെ തിരച്ചില്‍

ഇത് വളരെ ഗുരുതരമായ പ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടി, ബാറിന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന്റെ പകര്‍പ്പും കോണ്‍ഗ്രസ് പങ്കിട്ടു. നോട്ടീസ് നല്‍കിയ എക്സൈസ് ഉദ്യോഗസ്ഥനെ അധികാരികളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് സ്ഥലം മാറ്റുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ആരോപണത്തോട് പ്രതികരിച്ച സോയിഷ് ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് തള്ളിയിരുന്നു.

English summary
bar row: court issued summons to Congress leaders in a civil defamation suit filed by Smriti Irani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X