അമ്മയെ തലക്കടിച്ച് കൊന്ന കേസില്‍ മകള്‍ അറസ്റ്റില്‍: കൊല സ്വവർഗ്ഗ ബന്ധം എതിര്‍ത്തതിലെ പക!!
ലഖ്നൊ: സ്വവർഗ്ഗാനുരാഗം എതിര്‍ത്ത അമ്മയെ തലക്കടിച്ചുകൊന്ന മകളും അധ്യാപികയും അറസ്റ്റില്‍. അധ്യാപികയുമായുള്ള സ്വവർഗ്ഗ ബന്ധം എതിര്‍ത്തതിനെ തുടർന്നാണ് 21കാരിയായ മകൾ അമ്മയെ ഇരുമ്പ് ദണ്ഡുകൊണ്ട് തലക്ക് അടിച്ച് അടിച്ച് കൊലപ്പെടുത്തിയത്. മാര്‍ച്ച് ഒമ്പതിനായിരുന്നു സംഭവം. ഇതോടെ പെൺകുട്ടിയുടെ പിതാവാണ് മകൾ റാണയ്ക്കും അധ്യാപിക നിഷ ഗൗതമയ്ക്കുമെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇരുമ്പുദണ്ഡ് കൊണ്ട് തലയ്ക്കടിയേറ്റ പുഷ്പാ ദേവി മരണമടഞ്ഞിരുന്നു.
പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ഗാസിയാബാദ് റെയില്‍വേ സ്റ്റേഷനിൽ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനിടെ അമ്മയുടെ തലക്ക് അടിച്ചതായി റാണ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അധ്യാപികയുമായുള്ള ബന്ധത്തെ എതിര്‍ത്ത അമ്മ അക്കാര്യം പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റാണ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച എതിർപ്പുകൾക്കിടെ ഇരുവരും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തുകയായിരുന്നു. ഇരുമ്പ് ദണ്ഡുകൊണ്ട് തലക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഇവര്‍ മരിക്കുകയായിരുന്നു. ഭർത്താവ് വീട്ടില്‍ ഇല്ലാതിരുന്നപ്പോഴായിരുന്നു സംഭവം. ഇരുവരെയും ജയിലലയ്ക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ആകാശ് ടോമർ അറിയിച്ചു.

അധ്യാപികയുമായി ബന്ധമുണ്ടായിരുന്ന 21കാരി അധ്യാപികയ്ക്കൊപ്പം ഒളിച്ചോടി പോകുകയായിരുന്നു. പിതാവിന്റെ പരാതിയിൽ കേസെടുത്ത പോലീസ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304 വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. 35കാരിയായ അധ്യാപികക്കൊപ്പമാണ് 21 കാരി ഒളിച്ചോടിപ്പോയിട്ടുള്ളത്. അമ്മയും മകളും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു സംഭവമെന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications