തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം, 2002 ലെ കാര്യം ഇപ്പോള്‍ പറയണോ..? ബിബിസി ഡോക്യുമെന്ററിയില്‍ അമിത് ഷാ

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഗുജറാത്ത് കലാപത്തെയും കുറിച്ചുള്ള ബി ബി സി ഡോക്യുമെന്ററി പുറത്ത് വിടാന്‍ ഉദ്ദേശിച്ച സമയത്തില്‍ ദുരൂഹത ഉണ്ട് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബി ബി സി ഡോക്യുമെന്ററി പുറത്ത് വിട്ടത്. 2002 ലെ സംഭവങ്ങള്‍ 2023-ല്‍ അതും തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുമ്പ് കാണിക്കുന്നതില്‍ എന്താണ് അര്‍ത്ഥം എന്ന് അമിത് ഷാ ചോദിച്ചു.
ഇന്ത്യ ടുഡേ കോണ്‍ക്ലേവ് 2023-ല്‍ ആണ് ബി ബി സി ഡോക്യുമെന്ററി ചോദ്യം ചെയ്ത് അമിത് ഷാ രംഗത്തെത്തിയത്. എന്തുകൊണ്ടാണ് നിങ്ങള്‍ ബി ബി സി ഡോക്യുമെന്ററി പുറത്ത് വിട്ട സമയത്തെ ചോദ്യം ചെയ്യാത്തത് എന്നും അമിത് ഷാ ചോദിച്ചു. അതേസമയം ഡോക്യുമെന്ററിക്ക് പിന്നാലെ ബി ബി സിയുടെ ഇന്ത്യയിലെ ഓഫീസില്‍ റെയ്ഡ് നടത്തിയതില്‍ ദുരൂഹത ഇല്ല എന്നും അമിത് ഷാ അവകാശപ്പെട്ടു.
ആദായ നികുതി സര്‍വേ സംബന്ധിച്ച് ബി ബി സിയുമായി കത്തിടപാടുകള്‍ മൂന്ന് വര്‍ഷമായി നടക്കുന്നുണ്ടെന്നും ആരും നിയമത്തിന് അതീതരല്ല എന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്. ആദായനികുതി വകുപ്പ് ബി ബി സി ഓഫീസുകളില്‍ അന്താരാഷ്ട്ര നികുതിയും ബിബിസി സബ്സിഡിയറി കമ്പനികളുടെ കൈമാറ്റ വിലയും സംബന്ധിച്ച വിഷയങ്ങളില്‍ ആണ് സര്‍വേ നടത്തിയത് എന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

Cleaning Tips: മേക്കപ്പ് കറ വസ്ത്രങ്ങളിലായോ.. പേടി വേണ്ട, പരിഹാരമിതാ
ഇതൊരു സാധാരണ നടപടി മാത്രമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബി ബി സി പോലുള്ളവര്‍ ചമയ്ക്കുന്ന ആഖ്യാനത്തിന് അനുസരിച്ചല്ല രാജ്യത്തെ ജനങ്ങള്‍ ചിന്തിക്കുന്നത് എന്നും അമിത് ഷാ പറഞ്ഞു. അവരുടെ ആഖ്യാനം ഫലം കണ്ടിരുന്നെങ്കില്‍ നരേന്ദ്ര മോദി നാല് തവണ മുഖ്യമന്ത്രിയും രണ്ട് തവണ പ്രധാനമന്ത്രിയും ആകില്ലായിരുന്നു എന്നും അമിത് ഷാ പറഞ്ഞു. ജനാധിപത്യത്തില്‍ ജനങ്ങളാണ് പരമമായ തീരുമാനം എടുക്കുന്നത് എന്നും അമിത് ഷാ പറഞ്ഞു.
2002 ലെ ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് ചൂണ്ടിക്കാട്ടിയുള്ളതായിരുന്നു ബി ബി സി ഡോക്യുമെന്ററിയായ ' ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍'. ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ സംപ്രേഷണവും കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരുന്നു. എന്നാല്‍ രാജ്യത്തെ കാമ്പസുകളിലും മറ്റും പ്രതിപക്ഷ കക്ഷികള്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications