ഗുജറാത്തില്‍ പിറന്നാള്‍ ആഘോഷിക്കുന്ന മോദി അറിയുന്നുണ്ടോ, ഗോ സംരക്ഷകരുടെ ക്രൂരത
അഹമ്മദാബാദ്: ഗോ രക്ഷാ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയ ഇരുപത്തൊമ്പത് കാരന്‍ മരിച്ചു. ചികിത്സയിലായിരുന്ന അയൂബാണ് മരിച്ചത്. സെപ്തംബര്‍ പതിമൂന്നിനായിരുന്നു അയൂബിനും സുഹൃത്തിനും മര്‍ദ്ദനമേറ്റത്. പശുവിനെയും കിടാവിനെയും വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടയിലായിരുന്നു മര്‍ദ്ദനം.
ഗുജറാത്തിലെ അഹമ്മദാബാദിലായിരുന്നു സംഭവം. പുലര്‍ച്ചെ മൂന്ന് മണിയോടെ പശുക്കളുമായി പോകുകയായിരുന്ന വാഹനം അപകടത്തില്‍പെട്ട് പശുകുട്ടി മരിച്ചു. അപകടത്തില്‍ അയൂബിനും പരിക്കേറ്റിരുന്നു. തുടര്‍ന്ന് യാത്ര തുടര്‍ന്ന അയൂബിനെയും സുഹൃത്തിനെയും ഒരു സംഘം പിന്തുടര്‍ന്ന് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ അയൂബിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ചികിത്സയിലിരിക്കെ വെള്ളിയാഴ്ച അയൂബ് മരിച്ചു. അയൂബിന്റെ സുഹൃത്ത് സമീറിനെ സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ ഇടപെട്ട് രക്ഷിക്കുകയായിരുന്നു. അതേസമയം അയൂബിനും സമീറിനും എതിരെ മുന്ന് ഗോരക്ഷാ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പശുവിനെ കടത്തിയതിന് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അയൂബിനെ മര്‍ദ്ദിച്ച സംഘത്തില്‍പ്പെട്ടവരാണ് പരാതി നല്‍കിയ മുന്നുപേരുമെന്ന് അയൂബിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു.












Click it and Unblock the Notifications