കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫ് ആരോഗ്യത്തിന് ഹാനികരമെന്ന് ഖുറാനിലുണ്ടോ?

  • By Anwar Sadath
Google Oneindia Malayalam News

അഹമ്മദബാദ്: രാജ്യമെമ്പാടും ബീഫ് നിരോധിക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുള്ള ബിജെപി ഖുറാന്‍ വാക്യം തന്നെ അതിന് കാരണമാക്കുമോ?. ആക്കിയേക്കുമെന്നാണ് ഗുജറാത്തില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട് പറയുന്നത്. ബീഫ് ആരോഗ്യത്തിന് ഹാനികരമെന്നത് ഹിന്ദു വാക്യം മാത്രമല്ലെന്നും ഖുറാനില്‍ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ബിജെപി പറയുന്നു.

ഗുജറാത്ത് സര്‍ക്കാറിന്റെ കീഴിലുള്ള ഗൗസേവ ആന്റ് ഗൗചര്‍ വികാസ് ബോര്‍ഡ് സ്ഥാപിച്ച ഒരു പരസ്യത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. ഖുറാനിലേതെന്ന രീതിയില്‍ ബോര്‍ഡില്‍ ഒരു വാചകം ചേര്‍ത്ത് ബീഫ് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് കാണിച്ചിരിക്കുന്നത്. ജന്മാഷ്ടമി ദിനത്തില്‍ മുസ്ലീങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ച് സ്ഥാപിച്ച ബോര്‍ഡ് ആണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം ആയിരിക്കുന്നത്.

beef

ഗുജറാത്തിലെ മുഖ്യമന്ത്രി അനന്ദിബെന്‍ പട്ടേലിന്റെ ഫോട്ടോ ബോര്‍ഡിലുണ്ട്. കൂടാതെ മുസ്ലീം മതചിഹ്നമെന്ന രീതിയില്‍ ചന്ദ്രക്കലയും കൊടുത്തിട്ടുണ്ട്. കന്നുകാലികളോട് ബഹുമാനം കാണിക്കണമെന്നും അവ നമുക്ക് പാല്‍, നെയ്യ് എന്നിവ തരുന്നുണ്ടെന്നും ബോര്‍ഡില്‍ എഴുതിയിരിക്കുന്നു. ഹിന്ദിയിലും ഗുജറാത്തിയിലും തയ്യാറാക്കിയ ഒരു പുസ്തകത്തില്‍ നിന്നാണ് ഈ വാക്യവും പരിഭാഷയും ലഭിച്ചതെന്നാണ് ഗൗസേവ ആന്റ് ഗൗചര്‍ വികാസ് ബോര്‍ഡ് ചെയര്‍മാന്‍ വല്ലഭായി കതിര വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, സംഭവം വാര്‍ത്തയായതോടെ ഖുറാന്‍ വചനത്തെ ഉദ്ധരിച്ച് ഇത്തരം ഒരു ബോര്‍ഡ് സ്ഥാപിച്ചത് തെറ്റാണെന്ന് ഓള്‍ ഇന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് മെമ്പര്‍ അഹമ്മദ് ദേവ്‌ലവി പറഞ്ഞു. ഇത്തരം ഒരു വാചകം ഖുറാനില്‍ ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്. ആരെങ്കിലും ബോര്‍ഡിലെ വാക്യം തെറ്റിദ്ധരിപ്പിച്ചതായിരിക്കാമെന്നും അഹമ്മദ് ദേവ്‌ലവി വ്യക്തമാക്കി.

English summary
Beef bad for health; Gujarat government board claims Quran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X