കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധിക്ക് ശനി തുടങ്ങി, മനസാക്ഷിസൂക്ഷിപ്പുകാരനും ബിജെപിയിലേക്ക്, കാരണം രാഹുൽ തന്നെ

രാഹുലിന്റ പ്രവർത്തനങ്ങളിലെ അതൃപ്തിയാണ് ബഹദൂറിനെ പാർട്ടി വിടാൻ പ്രേരിപ്പിച്ചതെന്നാണ് പുറത്തു വരുന്ന വിവരം.

  • By Ankitha
Google Oneindia Malayalam News

അമേഠി: രാഹുൽ ഗാന്ധിക്ക് സ്വന്തം തട്ടകത്തിൽ നിന്ന് തന്നെ വൻ തിരിച്ചടി. അമേഠിയിലെ രാഹുലിന്റെ വിശ്വസ്തനും മനസാക്ഷിസൂക്ഷിപ്പുക്കാരനുമായ ജംഗ് ബഹദൂർ സിങാണ് ബിഡെപിയിൽ ചേർന്നത്. രാഹുലിന്റ പ്രവർത്തനങ്ങളിലെ അതൃപ്തിയാണ് ബഹദൂറിനെ പാർട്ടി വിടാൻ പ്രേരിപ്പിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. മൂന്നു ദിവസം മുൻപാണ് ബഹദൂർ കേൺഗ്രസ് ഭാരവാഹിത്വം രാജിവെച്ചത്. ഇദ്ദേഹത്തിനോടൊപ്പം അമേഠിയിലെ 12 കോൺഗ്രസ് നേതാക്കളും പഞ്ചായത്ത് അംഗങ്ങളും പ്രവർത്തകരും കോൺഗ്രസ് പ്രഥമികാംഗത്വം രാജിവെച്ചിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ അമേഠി സന്ദർശനത്തിൽ ബഹദൂർ സിങിന് ഔദ്യോഗിക അംഗത്വം നൽകും.

പടക്കമില്ലാതെ എന്ത് ദീപാവലി, നിരോധനമല്ല നിയന്ത്രണമാണ് ആവശ്യം, കോടതി വിധിക്കെതിരെ ചേതന്‍ ഭഗത്പടക്കമില്ലാതെ എന്ത് ദീപാവലി, നിരോധനമല്ല നിയന്ത്രണമാണ് ആവശ്യം, കോടതി വിധിക്കെതിരെ ചേതന്‍ ഭഗത്

കോൺഗ്രസിനെതിരേയും യുപിഎ സർക്കാരിനെതിരേയും കടുത്ത വിമർശനങ്ങളാണ് സിങ് ഉയർത്തിയിട്ടുള്ളത്. ഒരു ദശാബ്ദത്തോളം ഇന്ത്യയിൽ യുപിഎ സർക്കാർ ഭരിച്ചിട്ടുണ്ടെങ്കിലും അമേഠിയിൽ രാഹുൽ ഒരു തരത്തിലുള്ള വികസനവും കൊണ്ടു വന്നിട്ടില്ല. സ്വന്തം മണ്ഡലം സന്ദർശിക്കാൻ പോലും രാഹുൽ തയാറായിരുന്നില്ലെന്നും സിങ് പറഞ്ഞു. ഇവിടത്തെ റോഡുകളുടെ കുണ്ടും കുഴിയും നിറഞ്ഞതാണ്, വ്യാവസായ ശാലകളെല്ലാം തന്നെ അടച്ചിട്ടിരിക്കുകയാണ്. അത് തുറന്ന് പ്രവർത്തിപ്പിക്കാനുള്ള ഒരു ശ്രമം വരം ഇതുവരെയുണ്ടായിട്ടില്ല. തൊഴിൽ തേടി ഇവിടത്തെ ജനങ്ങൾ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അനവസ്ഥയാണ് കാണുന്നത്.

rahul gandi

ബിജെപിയിൽ ചേർന്ന് ബഹദൂർ സിങിനെ അഭിനന്ദനങ്ങളറിയിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്. രാഹുലിന്റെ പ്രവർത്തനങ്ങളിൽ അണികൾ സംതൃപ്തിയോ സന്തോഷമേയില്ലെന്നാണ് ബഹദൂർ സിങിന്റേയും പ്രവർത്തകരുടേയും ചുവട് മാറ്റം കൊണ്ട് വ്യക്തമാകുന്നത്..സ്വന്തം മണ്ഡലത്തില്‍ വികസന പ്രവർത്തനം നടത്താൻ സാധിക്കാത്ത രാഹുലിന് രാജ്യത്തിനു വേണ്ടി എന്ത് ചെയ്യാനാണ് സാധിക്കുകയെന്ന് ആര്‍ക്കും ഊഹിക്കാമെന്ന് സ്മൃതി പരിഹസിച്ചു

English summary
BJP chief Amit Shah will on Tuesday visit Uttar Pradesh's Amethi accompanied by union minister Smriti Irani and Chief Minister Yogi Adityanath. Apart from addressing a big rally, they will inaugurate or lay the foundation for 21 new development projects in Amethi, which is the parliamentary constituency of Rahul Gandhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X