Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളില്‍ എന്ത് നടന്നോ അത് രാജ്യത്താകെ നടക്കും... സഭയില്‍ ബിജെപിക്ക് ഡെറക് ഒബ്രയന്റെ മുന്നറിയിപ്പ്

ദില്ലി: ബിജെപിയെ പാര്‍ലമെന്റില്‍ അമ്പരിപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രയന്‍. ബംഗാളില്‍ നിങ്ങള്‍ക്ക് എന്ത് സംഭവിച്ചോ അത് രാജ്യത്താകെ സംഭവിക്കുമെന്നായിരുന്നു ഒബ്രയന്റെ വെല്ലുവിളി. പ്രതിപക്ഷത്തിന്റെ നിര്‍ദേശങ്ങള്‍ കേള്‍ക്കാന്‍ തയ്യാറായില്ലെങ്കില്‍ അക്കാര്യങ്ങളൊക്കെ സംഭവിക്കുമെന്ന് ഒബ്രയന്‍ വ്യക്തമാക്കി. രാജ്യസഭയില്‍ ഭരണഘടനാ ഭേദഗതി ബില്ലിനെ കുറിച്ചുള്ള ചര്‍ച്ചയിലാണ് ഞെട്ടിച്ച വെല്ലുവിളി എംപി നടത്തിയത്. ഈ ഭേദഗതി പ്രകാരം സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി ഒബിസി പട്ടിക തയ്യാറാക്കാം. നേരത്തെ ഈ അധികാരം സംസ്ഥാനങ്ങളില്‍ നിന്ന് എടുത്ത് മാറ്റിയതാണ്. അതാണ് ഭേദഗതിയിലൂടെ പുനസ്ഥാപിച്ചത്.

1

ഭേദഗതി പ്രകാരം സംസ്ഥാനങ്ങള്‍ക്ക് തൊഴില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഒബിസികള്‍ക്ക് സംവരണം സ്വന്തം ക്വാട്ട പ്രകാരം കൊണ്ടുവരാം. ഈ ബില്‍ ലോക്‌സഭയിലാണ് പാസായത്. തൃണമൂലിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കൂടിയായ ഒബ്രയന്‍ ശരിക്കും ബിജെപി ഞെട്ടിക്കുന്ന കാര്യങ്ങളാണ് സംസാരിച്ചത്. ഭരണഘടനാ ഭേദഗതി ബില്ലിനെ ഞാന്‍ പിന്തുണയ്ക്കുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയില്‍ എത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെ ഞങ്ങള്‍ ശരിക്കും മിസ് ചെയ്യുന്നുണ്ട്. ഇതൊരു നിര്‍ണായക ഭേദഗതി ബില്ലായതിനാല്‍ ഞങ്ങള്‍ കേള്‍ക്കുന്നതിന് പ്രധാനമന്ത്രി എത്തണമെന്നാണ് ആവശ്യമെന്നും ഒബ്രയന്‍ പറഞ്ഞു.

അതേസമയം പ്രധാനമന്ത്രി വന്നില്ലെങ്കില്‍ ഞങ്ങള്‍ കട്ടൗട്ട് വെക്കേണ്ടി വരും. അത് മാന്യമായ കാര്യമായിരിക്കില്ലെന്നും ഒബ്രയന്‍ ഓര്‍മിപ്പിച്ചു. നേരത്തെ ഒളിമ്പിക്‌സില്‍ കാര്‍ബോര്‍ഡ് കട്ടൗട്ടുകള്‍ വെച്ചിരുന്നു. തിങ്ങിനിറഞ്ഞ സ്‌റ്റേഡിയത്തിന്റെ അനുഭവം കൊണ്ടുവരാനായിരുന്നു. അതിനെ പരിഹാസരൂപത്തില്‍ പരാമര്‍ശിച്ചിരിക്കുകയാണ് ഒബ്രയന്‍. പ്രധാനമന്ത്രി ഒളിമ്പിക് ഗെയിംസിന്റെ വലിയൊരു ആരാധകനാണ്. ഒരു ഒളിമ്പിക് ദൈവം, പൊസൈഡന്‍ ഇന്ന് സൈന്യം, മാധ്യമങ്ങള്‍, നിയമസംവിധാനം, പ്രതിപക്ഷ നേതാക്കള്‍ എന്നിവയെല്ലാം അതുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ്. കാരണം ഒളിമ്പിക് ദേവന്റെ മകന്റെ പേര് പെഗാസസ് എന്നാണെന്നും ഒബ്രയന്‍ പരിഹസിച്ചു.

സര്‍ക്കാരിന് പെഗാസസ് വിഷയം ചര്‍ച്ച ചെയ്യാന്‍ താല്‍പര്യമില്ല. കാരണം അത് ചര്‍ച്ചയ്‌ക്കെതിരെ ഒരുപാട് പല രഹസ്യങ്ങളും അണിയറയില്‍ നിന്ന് പുറത്തേക്ക് വരുമെന്നും ഒബ്രയന്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഉപദേശം കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. നിലപാട് മാറ്റരുത്. ഇല്ലെങ്കില്‍ ബംഗാളില്‍ സംഭവിച്ചത് രാജ്യത്താകെ സംഭവിക്കും. എന്തുകൊണ്ടാണ് പിന്നോക്ക വിഭാഗം സെന്‍സസ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത്. ഇത് ഞങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്ന കാര്യമാണെന്നും ഒബ്രയന്‍ പറഞ്ഞു. അതേസമയം സഭയില്‍ ബിജെപിയില്‍ സഖ്യകക്ഷികളും ബിജെപി എംപിയും വരെ പിന്നോക്ക വിഭാഗം സെന്‍സസ് വേണമെന്ന് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+