ലോട്ടറി അടിച്ചത് ഒരു കോടി: നേരെ ഓടി സ്റ്റേഷനിലേക്ക്, താമസിച്ചോളൂ.. സംരക്ഷണമില്ലെന്ന് പൊലീസ്
കൊല്‍ക്കത്ത: സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ പെട്ടെന്ന് ഒരു നാള്‍ ഒരു കോടി രൂപ കയ്യില്‍ വന്നാല്‍ ആരായാലും വലിയ ആശങ്കയിലായിപ്പോഴും. എല്ലാവരും അത് അറിയുകയും ചെയ്താല്‍ പിന്നെ പറയുകയും വേണ്ട. ഈ തുക മറ്റാരെങ്കിലും അടിച്ചു മാറ്റുമോ? താന്‍ ആക്രമിക്കപ്പടുമോ എന്നുള്ള ഭയം ഏതൊരു സാധാരണക്കാരനും ഉണ്ടാവും.
അത്തരമൊരു സാഹചര്യത്തിലൂടെയാണ് പശ്ചിംമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂർ മഹിഷദാല്‍ സ്വദേശിയായ ഫാംഹാൻഡ് ബിഷ്ണുപദ ഘോരുയി കടന്ന് പോയത്.

ഒരു കോടി രൂപയുടെ ലോട്ടറി അടിച്ചതോടെ എന്ത് ചെയ്യണമെന്ന് അറിയാതെയായ ബിഷ്ണുപദ നേരെ പൊലീസ് സ്റ്റേഷനിലേക്ക് ഓടുകയായിരുന്നു. പൊലീസ് ഒരു രാത്രി ലോട്ടറി ജേതാവിന് സ്റ്റേഷനില്‍ സൌജന്യ താമസം അനുവദിക്കുകയും ചെയ്തു. ലോട്ടറി തന്റെ കയ്യില്‍ നിന്നും മറ്റാരെങ്കിലും തട്ടിയെടുക്കുമോ എന്നായിരുന്നു ബിഷ്ണുപദയുടെ പ്രധാന ആശങ്ക.

ഒരു കോടി രൂപ അടിച്ചതോടെ പൊലീസ് സ്റ്റേഷനിലേക്ക് പോവുകയല്ലാതെ തനിക്ക് ഈ വിഷയത്തിൽ വേറെ വഴിയുണ്ടായിരുന്നില്ലെന്നാണ് കഞ്ജൻപൂർ-ജൽപായ് ഗ്രാമത്തിലെ 45 കാരനായ ജേതാവിനെ ഉദ്ധരിച്ച് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്. ലോട്ടറി തനിക്കാണ് അടിച്ചതെന്ന് ആളുകള്‍ അറിഞ്ഞത് തന്നെ കൂടുതല്‍ ആശങ്കപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

"ഒരുകോടി രൂപയുടെ ഒന്നാം സമ്മാനം എനിക്കാണ് ലഭിച്ചതെന്ന് ആളുകൾക്ക് മനസ്സിലായി. ഇതോടെ ലോട്ടറി ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കേണ്ടിവന്നു. പോലീസ് സ്റ്റേഷനായിരുന്നു എനിക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലം, അതിനാൽ ഞാൻ രാത്രി അവിടെ ചെലവഴിച്ചു," ലോട്ടറി സ്ഥാപനം അംഗീകരിച്ച ബാങ്കിൽ ലോട്ടറി ടിക്കറ്റ് നിക്ഷേപിക്കാൻ തിങ്കളാഴ്ച രാവിലെ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയ ബിഷ്ണുപദ പറഞ്ഞു.
vastu: വീടിന് സമീപം മരം നടാമോ: ഫ്ലാറ്റുകാരും ബഹുനില വീടുകാരും അറിഞ്ഞിരിക്കേണ്ട വാസ്തുവിദ്യ

ഞായറാഴ്ച രാത്രിയോടെയാണ് ലോട്ടറി അടിച്ച വിവരം അറിയുന്നത്. ആളുകള്‍ അന്വേഷിച്ച് എത്താന്‍ തുടങ്ങിയതോടെ തന്നെ ഘോരുയി മഹിഷാദൽ പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ഈ ഒരു ദിവസം തന്നെ സ്റ്റേഷനില്‍ താമസിക്കാൻ അനുവദിക്കണമെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥരോടുള്ള അദ്ദേഹത്തിന്റെ അപേക്ഷ. "ഔദ്യോഗിക സംരക്ഷണം" ലഭിക്കില്ലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞെങ്കിലും, ഓഫീസറുടെ മുറിക്ക് പുറത്തുള്ള ഒരു മേശപ്പുറത്ത് ഘോരൂയിക്ക് ഉറങ്ങാനുള്ള സൌകര്യം ഒരുക്കി നല്‍കി.

നിലവിലുള്ള മാനദണ്ഡങ്ങൾ പ്രകാരം, വിജയിച്ച ടിക്കറ്റിന്റെ ഉടമ ഫലം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ലോട്ടറി ഡയറക്ടറേറ്റിൽ ടിക്കറ്റ് സമർപ്പിക്കണം. ടിക്കറ്റ് വിജയിക്ക് നേരിട്ടോ അല്ലെങ്കിൽ അംഗീകൃത ബാങ്കുകൾ മുഖേനയോ പാൻ കാർഡ് ഉൾപ്പെടുന്ന വ്യക്തിഗത വിവരങ്ങൾ സഹിതം ടിക്കറ്റ് സമർപ്പിക്കാവുന്നതാണ്.

ആദായനികുതിയായി 30 ശതമാനവും ഏജന്റിന്റെ കമ്മീഷനായി മറ്റൊരു 12 ശതമാനവും കിഴിവിന് ശേഷം സമ്മാന തുക വിജയിയുടെ ബാങ്ക് അക്കൗണ്ട് വഴി നല്‍കും. കൃഷിപ്പണിക്കാരനായി പ്രതിമാസം 6,000 രൂപ സമ്പാദിക്കുന്ന ഘോരുയിക്ക് തന്റെ ടിക്കറ്റ് തന്നിൽ നിന്ന് മറ്റാരെങ്കിലും തട്ടിയെടുക്കാൻ ശ്രമിക്കുമോയെന്ന ആശങ്ക ശക്തമായിരുന്നുവെന്നാണ് പൊലീസുകാരും വ്യക്തമാക്കുന്നത്.

"ലോട്ടറി അടിച്ചു എന്ന് പറഞ്ഞിട്ട് കാര്യമില്ല, മറ്റാരെങ്കിലും അത് തട്ടിയെടുത്ത് ലോട്ടറി വകുപ്പില്‍ ഏല്‍പ്പിച്ചാല്‍ അവർക്കായിരിക്കും സമ്മാനം ലഭിക്കുകയെന്ന് നാട്ടുകാരില്‍ ചിലർ പറഞ്ഞു. അതോടെ ഞാന്‍ പേടിച്ച് പോയി. ഇതോടെ ടിക്കറ്റ് ബാങ്കിൽ നിക്ഷേപിക്കും വരെ പോലീസ് സംരക്ഷണം തേടാൻ തീരുമാനിച്ചു. പോലീസ് എനിക്ക് ഒരു സംരക്ഷണവും വാഗ്ദാനം ചെയ്തില്ലെങ്കിലും, പോലീസ് സ്റ്റേഷനിൽ രാത്രി ചെലവഴിക്കാൻ എന്നെ അനുവദിച്ചതിന് ഞാൻ അവരോട് കടപ്പെട്ടിരിക്കുന്നു, "ഘോരുയി പറഞ്ഞു.

ഗരുഹത ഗ്രാമത്തിലെ ശ്യാമൾ കുമാർ മൈതിയിൽ നിന്ന് ഞായറാഴ്ച രാവിലെ 150 രൂപയ്ക്കാണ് ഘോരുയി ടിക്കറ്റ് വാങ്ങിയത്. "പണം കൊണ്ട് ഞാൻ എന്ത് ചെയ്യും എന്ന് ചിന്തിക്കാൻ എനിക്ക് ഇതുവരെ സാധിച്ചിട്ടില്ല. പക്ഷെ ഇത് എന്റെ കുടുംബത്തിന്റെ ജീവിതത്തെ മാറ്റിമറിക്കും എന്ന കാര്യത്തില്‍ സംശയമില്ല," അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications