പ്രിയങ്കയ്ക്ക് തുല്യനായി ബാഗല്‍, വെട്ടാന്‍ രാഹുലിന്റെ വിശ്വസ്തന്‍, ലക്ഷ്യം മറ്റൊന്ന്....
ദില്ലി: കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മേലെ വളര്‍ന്നാല്‍ വെട്ടണം. ഇത് പഴഞ്ചൊല്ലാണെങ്കിലും കോണ്‍ഗ്രസിലെ ചില നേതാക്കളുടെ കാര്യത്തില്‍ ഇത് കറക്ട് ചേരുന്ന വിശേഷമാണ്. പഞ്ചാബില്‍ അമരീന്ദര്‍ സിംഗും കേരളത്തില്‍ രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍ ആ ചൂട് ശരിക്കും അറിഞ്ഞതാണ്.ഇപ്പോള്‍ അതേ ചൂട് അറിയാന്‍ പോകുന്നത് ഭൂപേഷ് ബാഗലാണ്.
ബാഗല്‍ ഈ നേതാക്കളെ പോലൊന്നുമല്ല. ഹിന്ദി ഹൃദയ ഭൂമിയിലെ നിര്‍ണായകമായ സംസ്ഥാനത്തെ ചാണക്യനാണ്. കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള പോക്ക് തന്നെ ബാഗലിന്റെ ഗ്രാസ് റൂട്ട് രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയാണ്. ഗാന്ധി കുടുംബത്തിനും മുകളില്‍ വളര്‍ന്നുവെന്നാണ് ബാഗലിനെ കുറിച്ച് ടീം രാഹുലിന്റെ പരാതി. അതാണ് ഛത്തീസ്ഗഡില്‍ മാറ്റത്തിനുള്ള മുറവിളിക്ക് കാരണം.
ഒരു രക്ഷയുമില്ലെന്ന് ആരാധകർ.. മഡോണ സെബാസ്റ്റ്യന്റെ പുതിയ ലുക്ക് വൈറൽ

കോണ്‍ഗ്രസില്‍ അടുത്ത കാലത്ത് ഏറ്റവും വളര്‍ന്ന നേതാവാണ് ബാഗല്‍. പാര്‍ട്ടിയില്‍ ബാഗല്‍ മോഡല്‍ എന്ന സ്‌റ്റൈല്‍ വരെ നടപ്പാക്കാന്‍ തുടങ്ങി. സ്റ്റഡി ക്ലാസുകള്‍ യുപിയില്‍ അടക്കം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കുന്നത് ബാഗലാണ്. പ്രിയങ്ക ഗാന്ധിക്കൊപ്പം വളര്‍ന്ന് എത്തി എന്നാണ് ബാഗലിന് സംഭവിച്ചിരിക്കുന്ന മാറ്റം. ടീം രാഹുലില്‍ നിന്ന് പ്രിയങ്കയുടെ ടീമിലേക്ക് ബാഗല്‍ ഇതിനിടെ മാറുകയും ചെയ്തു. രാഹുലിന്റെ കണ്ണിലെ കരടായി എന്ന് തന്നെ പറയാം. ഛത്തീസ്ഗഡിലെ പ്രശ്‌നം ബാഗലിനെ മാറ്റാനുള്ള മാര്‍ഗമായിട്ടാണ് രാഹുല്‍ കാണുന്നത്.

ബാഗലിനെ മാറ്റിയാല്‍ അദ്ദേഹം ദുര്‍ബലനാവുകയും, രാഹുലിന് വെല്ലുവിളിയാവുകയും ചെയ്യില്ല. പക്ഷേ രാഹുലിന് ബാഗലുമായുള്ള പ്രശ്‌നത്തിന് കാരണം മറ്റൊരാളാണ്. ടീം രാഹുലില്‍ ഉള്ള നേതാവാണ് ഈ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. എന്നാല്‍ ബാഗലിനെ മാറ്റുക വലിയ വെല്ലുവിളിയാണ്. ഗാന്ധി കുടുംബത്തിന്റെ മാത്രമല്ല, ഒബിസി വിഭാഗത്തിന്റെ ഏറ്റവും വിശ്വാസ്യതയുള്ള നേതാവാണ് ബാഗല്‍. ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയെ മാറ്റിയാല്‍ 2024ല്‍ തിരിച്ചുവരാനുള്ള കോണ്‍ഗ്രസിന്റെ പ്ലാന്‍ പോലും തകര്‍ന്ന് തരിപ്പണമാകും. രാഹുല്‍ സിംഗ് ദേവിനെ പൂര്‍ണമായി പിന്തുണയ്ക്കാത്തതും ആ കാരണം കൊണ്ടാണ്.

സിംഗ് ദേവ് സച്ചിന്‍ പൈലറ്റിനെ പോലെയോ സിദ്ദുവിനെ പോലെയോ ആവശ്യത്തിനായി രാഹുലിനെ നിര്‍ബന്ധിക്കുന്നില്ല. വിമത നീക്കവും നടത്തുന്നില്ല. പക്ഷേ ബാഗല്‍ ഗ്രാസ്‌റൂട്ട് നേതാവാണ്. സിംഗ് ദേവ് പാര്‍ട്ടിക്കുള്ളിലോ ജനങ്ങളിലോ അത്ര പിന്തുണയില്ലാത്ത നേതാവാണ്. അതിലുപരി ബാഗല്‍ ഒബിസി വിഭാഗത്തിന്റെ പ്രതിനിധിയാണ്. ഒബിസിയി വിഭാഗത്തില്‍ ഛത്തീസ്ഗഡിലും വലിയ പോപ്പുലാരിറ്റി ബാഗലിനുണ്ട്. കോണ്‍ഗ്രസിന്റെ ശക്തമായ വോട്ടുബാങ്കായിരുന്നു ഒബിസി. എന്നാല്‍ മോദി തരംഗത്തില്‍ അത് ബിജെപിക്കൊപ്പം പോയി. ഈ സമയത്ത് ബാഗലിനെ മാറ്റുക കൂടി ചെയ്താല്‍ അത് ഒബിസികളെ വഞ്ചിക്കുന്നതിന് തുല്യമായി പോകും.

മറ്റൊരു കാര്യം കോണ്‍ഗ്രസ് ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസിനായി വാദിക്കുന്ന പാര്‍ട്ടിയാണ്. ആ സമയം അവരെ അകറ്റുന്ന സമീപനം തിരിച്ചുവരവ് പോലും കോണ്‍ഗ്രസിന് ഇല്ലാതാക്കും. സിംഗ് ദേവിനേക്കാള്‍ ടീം രാഹുലിലെ പ്രമുഖ നേതാവിനാണ് മുഖ്യമന്ത്രിയെ മാറ്റേണ്ട ആവശ്യമുള്ളത്. എന്നാല്‍ പ്രിയങ്ക ഗാന്ധിയുടെ ശക്തമായ പിന്തുണ രാഹുലിനുണ്ട്. പാര്‍ട്ടിയിലെ രണ്ട് കോക്കസായി രാഹുല്‍-പ്രിയങ്ക ഗാന്ധിമാര്‍ മാറിയിരിക്കുകയാണ്. ബാഗലിനെ മാറ്റുക അത്ര എളുപ്പവുമല്ല. അതേസമയം സിംഗ് ദേവിനോട് മോശമായി പെരുമാറിയ മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടമാകും.

മന്ത്രിസഭാ പുനസംഘടനയാണ് ബാഗലിന് തടയിടാനായി ടീം രാഹുല്‍ നടത്തുന്ന നീക്കം. പല എംഎല്‍എമാരും ദില്ലിയിലെത്തി പ്രശ്‌നങ്ങള്‍ അറിയിച്ചിട്ടുണ്ട്. അതേസമയം രണ്ടര വര്‍ഷത്തെ റോട്ടേഷണല്‍ മുഖ്യമന്ത്രി പദത്തെ കുറിച്ച് പറയുന്നവര്‍ രാഷ്ട്രീയ അസ്ഥിരതയ്ക്കാണ് ഛത്തീസ്ഗഡില്‍ ശ്രമിക്കുന്നതെന്ന് സിംഗ് ദേവിനെ മറുപടിയെന്നോണം ബാഗല്‍ പറഞ്ഞു. അതേസമയം സിംഗ് ദേവിനെതിരെ അപവാദ പ്രചാരണങ്ങള്‍ നടത്തിയ പല മന്ത്രിമാരും മന്ത്രിസഭയില്‍ നിന്ന് പുറത്തുപോവും. സിംഗ് ദേവ് നേരത്തെ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയത് ഈ നേതാക്കള്‍ കാരണമായിരുന്നു.

കോണ്‍ഗ്രസിന്റെ സ്ട്രാറ്റജിസ്റ്റാണ് ബാഗല്‍ ഇപ്പോള്‍. അസമില്‍ ബാഗല്‍ നടപ്പാക്കിയ രീതി വന്‍ വിജയമായിരുന്നു. സഖ്യത്തിലെ പാളിച്ചകള്‍ കാരണം മാത്രമാണ് കോണ്‍ഗ്രസ് പരാജയപ്പെട്ടത്. പാര്‍ട്ടിയില്‍ വിഭാഗീയത അവസാനിച്ച് എല്ലാവരും ഒന്നിച്ച് നിന്നു. ഇതെല്ലാം ബാഗലിന്റെ ഗ്രാസ്‌റൂട്ട് തന്ത്രം കാരണമായിരുന്നു. പ്രിയങ്ക ഈ തന്ത്രം ഛത്തീസ്ഗഡ് മോഡല്‍ എന്ന് വിശേഷിപ്പിച്ചു. അതിന് ശേഷമാണ് യുപിയിലേക്ക് ബാഗലിനെ പ്രിയങ്ക വിളിപ്പിച്ചത്. അവിടെ പാര്‍ട്ടി ക്ലാസുകള്‍ അടക്കം എടുത്തത് ബാഗലാണ്. പാര്‍ട്ടിയുടെ ഇപ്പോഴത്തെ മാറ്റങ്ങളെല്ലാം ബാഗല്‍ മോഡലില്‍ നിന്നാണ് കോണ്‍ഗ്രസ് ഒരുക്കുന്നത്.

ഛത്തീസ്ഗഡില്‍ പുതിയ നിരവധി പദ്ധതികളാണ് ബാഗലിന്റെ നേതൃത്വത്തില്‍ വരുന്നത്. എല്ലാം പിന്നോക്ക വിഭാഗത്തെയും ആദിവാസികളെയും ലക്ഷ്യമിട്ടുള്ളതാണ്. ഗ്രാമീണ മേഖലയില്‍ ആശുപത്രികള്‍ തുടങ്ങാന്‍ സ്വകാര്യ മേഖലയ്ക്ക് സബ്‌സിഡികള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ഗ്രാമീണ മേഖലയിലെ ആരോഗ്യ മേഖലയില്‍ ഇല്ലെന്നാണ് സര്‍ക്കാര്‍ തന്നെ സൂചിപ്പിചക്കുന്നത്. സംസ്ഥാനത്താകെ ആരോഗ്യ മേഖല ശക്തമാക്കാനാണ് ബാഗലിന്റെ പ്ലാന്‍. ഇതിലൂടെ വരാനിരിക്കുന്ന ഏത് മഹാമാരിയെയും തടയുകയാണ് ലക്ഷ്യം. ഇത് ഒരുപാട് ആരാധകരെ ബാഗലിന് ഉണ്ടാക്കി കൊടുത്തതാണ്.

സിംഗ് ദേവ് ആരോഗ്യ മേഖലയിലെ ഈ പദ്ധതികളെ വെറുക്കുന്നയാളാണ്. അതുകൊണ്ട് കാര്യമില്ലെന്നാണ് സിംഗ് ദേവിന്റെ വാദം. കര്‍ഷകരില്‍ നിന്ന് ചാണകം വാങ്ങി വെര്‍മികമ്പോസിറ്റ് ഉല്‍പ്പാദിപ്പിക്കാനായി ഉപയോഗിക്കുന്ന പദ്ധതിയാണ് മറ്റൊന്ന്. 2300 കോടിയുടെ പദ്ധതിയാണിത്. ബാഗല്‍ അടിമുടി ഛത്തീസ്ഗഡിനെ ഒരു മോഡല്‍ സ്‌റ്റേറ്റായി മാറ്റിയിരിക്കുകയാണ്. അതേസമയം അസമിലെ ചില നീക്കങ്ങള്‍ രാഹുലിനെയും ശരിക്കും അമ്പരിപ്പിച്ചിരുന്നു. അപ്പര്‍ അസം, ബരക് വാലി, ലോവല്‍ അസം എന്നിവിടങ്ങളിലായി 38 പൊതുയോഗങ്ങളിലാണ് ബാഗല്‍ പങ്കെടുത്തത്. 700 രാഷ്ട്രീയപ്രവര്‍ത്തകരെയാണ് ഇതിനായി ഉപയോഗിച്ചത്.

അതേസമയം സിംഗ് ദേവിനെ മുഖ്യമന്ത്രിയാക്കിയാല്‍ അതോടെ കോണ്‍ഗ്രസിന് ഛത്തീസ്ഗഡില്‍ എല്ലാം അവസാനിപ്പിക്കാം. ബാഗലിന് പ്രിയങ്കയുടെ പിന്തുണയുള്ളത് കൊണ്ട് മാറ്റില്ലെന്ന് ഉറപ്പാണ്. സിംഗ് ദേവിന് ജനങ്ങള്‍ക്കിടയിലോ പാര്‍ട്ടിയിലോ പിന്തുണ ഇല്ല. അതാണ് രാഹുലിനെ ശരിക്കുമൊന്ന് ചിന്തിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തന് ഛത്തീസ്ഗഡിലെ ഖനന മേഖലയില്‍ കണ്ണുണ്ട്. ഇയാള്‍ക്ക് മുഖ്യമന്ത്രി മാറിയാല്‍ മാത്രമേ അതിലൊരു മുതലെടുപ്പ് നടത്താനാവൂ. അതുകൊണ്ട് സിംഗ് ദേവിനെ ഇയാള്‍ പിന്തുണയ്ക്കുണ്ട്. ഇതിനിടെ ബിജെപി ഒബിസി കാര്‍ഡ് കളിക്കുന്നുണ്ട്. ഒബിസി നേതാവിനെ മുഖ്യമന്ത്രിയാക്കാനാണ് പ്ലാന്‍.












Click it and Unblock the Notifications