Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ ഇറങ്ങി കളിച്ച് പ്രിയങ്ക, യോഗിയെ വീഴ്ത്താന്‍ ടീം ഛത്തീസ്ഗഡ്, ബാഗലിന്റെ മാസ്റ്റര്‍ പ്ലാന്‍

ദില്ലി: ഉത്തര്‍പ്രദേശില്‍ ഒറ്റയ്ക്കുള്ള പ്ലാനുമായി കോണ്‍ഗ്രസ്. സഖ്യമുണ്ടാവില്ലെന്ന് ഉറപ്പിച്ച് പറയുന്നുണ്ടെങ്കില്‍ അടിത്തട്ടില്‍ ഒരു ധാരണ രഹസ്യമായി ഉണ്ടാവും. ഭരണത്തിന്റെ ഭാഗമാവുക എന്ന വലിയ ലക്ഷ്യമാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്. പ്രിയങ്ക ഗാന്ധി നേരിട്ടെത്തി കാര്യങ്ങള്‍ തീരുമാനിക്കും. അത് മാത്രമല്ല, തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അച്ചടക്കമുള്ള ടീമാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഒരു സ്‌പെഷ്യല്‍ ടീം തന്നെയാണ് പ്രിയങ്കയുടെ മിഷന് വേണ്ടി വരുന്നത്.

ബെംഗളൂരു കെപിസിഎല്ലിലെ കൊവിഡ് കേന്ദ്രം സന്ദര്‍ശിക്കുന്ന കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍: ചിത്രങ്ങള്‍

1

പ്രവര്‍ത്തകരില്‍ നിന്ന് തിരഞ്ഞെടുപ്പിനെ എങ്ങനെയൊക്കെ നേരിടണമെന്ന നിര്‍ദേശങ്ങള്‍ പ്രിയങ്ക സ്വീകരിച്ച് കഴിഞ്ഞു. ആക്ടീവായി പാര്‍ട്ടിക്കുള്ളില്‍ വലിയ റോള്‍ നല്‍കാനാണ് പ്രിയങ്കുടെ തീരുമാനം. ഇവരുടെ തീരുമാനങ്ങള്‍ കൂടി കേട്ട ശേഷമേ പ്രകടനപത്രിക തയ്യാറാക്കൂ. കോണ്‍ഗ്രസിന്റെ ഓരോ നയങ്ങളെയും തീരുമാനങ്ങളെയും പ്രവര്‍ത്തകരെ അറിയിച്ച് അത് ജനങ്ങള്‍ക്ക് ആവശ്യമുള്ളതാണെന്ന് ഉറപ്പിച്ച ശേഷമേ കോണ്‍ഗ്രസ് നടപ്പാക്കൂ. ഇതിലൂടെ ജനകീയമാകാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

2

ന്യായ് പദ്ധതി പോലെ ജനങ്ങളില്ലെത്താതെ ഒരു പ്രഖ്യാപനം പോലും പാഴായി പോകരുതെന്നാണ് പ്രിയങ്കയുടെ നിര്‍ദേശം. സുല്‍ത്താന്‍പൂരിലും അലഹബാദ് ജില്ലയിലും പ്രിയങ്ക പരിശീലന ക്യാമ്പുകളില്‍ പങ്കെടുത്തു. ഇത് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരുന്നു. ഇനി നേരിട്ട് എത്താനാണ് പ്രിയങ്ക ഒരുങ്ങുന്നത്. ബൂത്ത് ലെവല്‍ പുനസംഘടനകള്‍ മികച്ച ഫലമാണ് കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയെയും നല്ല രീതിയില്‍ ഉപയോഗിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

3

ഗ്രാമസഭാ തലം മുതലുള്ള പൊളിച്ചെഴുത്താണ് മറ്റൊരു മാറ്റം. ഛത്തീസ്ഗഡില്‍ നിന്നുള്ള ഒരു ടീം കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ടീമിനെ ഒരുക്കും. ഭൂപേഷ് ബാഗലാണ് നേതൃത്വം നല്‍കുന്നത്. തിരഞ്ഞെടുപ്പ് അടുക്കുന്നതിന് മുമ്പേ ബാഗല്‍ നേരിട്ട് സ്ഥലത്തെത്തും. അസം മോഡല്‍ മാറ്റത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ഒരാള്‍ പോലും പരസ്പരം അഭിപ്രായ വ്യത്യാസമില്ലാത്തവരായിരിക്കണം എന്നാണ് തിരഞ്ഞെടുപ്പിന് മുമ്പുള്ള നിര്‍ദേശം. ന്യായ് പഞ്ചായത്തുകളൊരുക്കി കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ കൃത്യമായി അറിയിക്കാനാണ് നിര്‍ദേശം.

4

ക്ഷത്രിയ-താക്കൂര്‍ വോട്ടുകള്‍ ഇപ്പോള്‍ ബിജെപിയില്‍ നിന്ന് അകന്നിരിക്കുകയാണ്. ബിജെപിയിലെ രണ്ട് ഉപമുഖ്യമന്ത്രിമാരുടെ പിണക്കം മുതലെടുത്താണ് പ്രവര്‍ത്തകരോട് ഇറങ്ങി കളിക്കാന്‍ പ്രിയങ്ക നിര്‍ദേശിച്ചത്. ഈ വോട്ടുകളില്‍ കടന്നുകയറാനായാല്‍ 12 ശതമാനത്തിലേക്ക് വോട്ട് കുതിക്കും. 20 ശമതാനത്തില്‍ താഴെ വോട്ട് കിട്ടുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വ്ന്നാല്‍ 50 സീറ്റ് വരെ കോണ്‍ഗ്രസിന് ലഭിക്കും. ഒപ്പം ബിഎസ്പിയുടെ നല്ലൊരു ശതമാനം വോട്ട് കിട്ടുമെന്ന് കോണ്‍ഗ്രസിന് ഉറപ്പുണ്ട്.

5

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിഎസ്പിയുടെ വോട്ടുബാങ്ക് കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. തിരിച്ചുവരുന്നു എന്ന സൂചനയും ഇതിലുണ്ടായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രകടമായ കാര്യങ്ങളാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലുണ്ടാവുക. വാട്‌സാപ്പ് ഗ്രൂപ്പ് വഴി ഓരോ പ്രവര്‍ത്തിയും പരസ്പരം അറിയിക്കാനാണ് അടുത്ത നീക്കം. യുപിഎ സര്‍ക്കാരിന്റെ കാലത്തെ നേട്ടങ്ങള്‍ പരമാവധി പ്രചരിപ്പിക്കാനാണ് നിര്‍ദേശം. ബിജെപി സംഘടനാപരമായി തന്നെ നേരിടാനാണ് ഈ നീക്കം.

6

കൊവിഡ് കാലത്തെ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസായിരുന്നു മുന്നില്‍. നിരവധി പേരെ സംസ്ഥാനത്ത് എത്തിച്ചത് അടക്കമുള്ളവ പരമാവധി ജനങ്ങളെ ഓര്‍മിപ്പിക്കാനാണ് നിര്‍ദേശം. ഓക്‌സിജന്‍ സിലിണ്ടറുകള്‍, ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, മെഡിക്കല്‍ കിറ്റുകള്‍, റേഷന്‍ കാര്‍ഡുകള്‍ എന്നിവ ഗ്രാമങ്ങളില്‍ എത്തിച്ചതും, അതിഥി തൊഴിലാളികളെ നാട്ടിലേക്ക് കൊണ്ടുവന്നതും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. പരമാവധി ഈ വിഷയത്തില്‍ പ്രചാരണം നടത്താനാണ് നിര്‍ദേശം

Recommended Video

cmsvideo
    Focus back on Congress leadership drift, turmoil in party | Oneindia Malayalam
    7

    ഭൂപേഷ് ബാഗലിന് നിര്‍ണായക റോള്‍ യുപിയിലുണ്ടാവും. അതേസമയം പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ട്രെന്‍ഡ് സമാജ് വാദി പാര്‍ട്ടി അധികാരത്തിലേക്ക് വരുമെന്ന സൂചനയാണ്. അതാണ് പ്രാദേശിക തലത്തില്‍ ഒരു രഹസ്യ സഖ്യം തന്നെ കോണ്‍ഗ്രസ് പലയിടത്തും ഉണ്ടാക്കുമെന്നാണ് സൂചന. നേരിട്ട് സഖ്യമുണ്ടാക്കിയാല്‍ കോണ്‍ഗ്രസിന്റെ വോട്ട് എസ്പിക്ക് കിട്ടില്ല. അമേഠിയും റായ്ബറേലിയും തിരിച്ചുപിടിക്കുന്നതിനാണ് കോണ്‍ഗ്രസ് പ്രാമുഖ്യം നല്‍കുന്നത്.

    സുശാന്തിനും കാര്‍ത്തിക്കിനും ശേഷം സാറ അലി ഖാൻ വീണ്ടും പ്രണയത്തിലോ...

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+