Get Updates
Get notified of breaking news, exclusive insights, and must-see stories!

ബച്ചന്‍റെ കണ്ണട തിരഞ്ഞ് മമ്മൂട്ടിയും ലാലും; സ്റ്റൈല്‍ വിടാതെ രജനി, ഹിറ്റായി ഫാമിലി ഷോര്‍ട്ട് ഫിലിം

ലോക്ക് ഡൗണിനെ തുടര്‍ന്ന് വീട്ടില്‍ ഇരിക്കുന്നതിനിടെ സൂപ്പര്‍താരം അമിതാഭ് ബച്ചന്‍റെ കൂളിങ് ഗ്ലാസ് കാണാതായി. വീട്ടുകാരോട് ചോദിച്ചിട്ട് രക്ഷയില്ല, ഒടുവില്‍ ബിഗ്ബിയെ സഹായിക്കാന്‍ എത്തിയതോ രജനീകാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, ചിരഞ്ജീവി, രൺബീർ കപൂർ, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട് തുടങ്ങിയ ഇന്ത്യന്‍ സിനിമയിലെ പ്രമുഖര്‍. ഒടുവില്‍ എല്ലാവരുടേയും ശ്രമഫലമായി ബിഗ് ബിക്ക് തന്‍റെ ഗ്ലാസ് തിരിച്ചു കിട്ടുന്നു.

Recommended Video

cmsvideo
    ഇന്ത്യന്‍ താരങ്ങളെല്ലാം ഒന്നിച്ച ഷോര്‍ട്ഫിലിം സൂപ്പര്‍ ഹിറ്റ് : Oneindia Malayalam

    സംഭവം എന്താണെന്ന് ഇനിയും പിടികിട്ടാത്തവര്‍ക്ക്.. കൊവിഡ് ബോധവത്ക്കരണം നടത്തുന്നതിന് വേണ്ടിയും തൊഴിൽ നഷ്ടമായി ദുരിതത്തിലായ ചലച്ചിത്ര മേഖലയിലെ ദിവസവേതന തൊഴിലാളികളെയും മറ്റും സഹായിക്കാനായി നിര്‍മ്മിച്ച് ഷോര്‍ട്ട് ഫിലിമിന്‍റെ പശ്ചാത്തലമാണ് ഇത്. ഒരോ താരങ്ങളും അവരുടെ വീട്ടില്‍ തന്നെ ഇരുന്നുകൊണ്ടാണ് തങ്ങളുടെ ഭാഗം അഭിനയിച്ചിരിക്കുന്നത്.

    ssdf

    'ദേ പിന്നേം വന്നല്ലോ ഇവന്‍.. നിന്നെ കൊണ്ട് വലിയ ശല്യംആയല്ലോ രണ്‍ബീറെ ഇപ്പം എന്താണ് വേണ്ടത്' എന്ന സംഭാഷണവുമായാണ് ഷോര്‍ട്ട് ഫിലിമില്‍ മമ്മൂട്ടി എത്തുന്നത്. ആശാനെ ആശാന്‍റെ അടുത്ത് കുറേ ഗ്ലാസില്ലേ എന്ന് രജനീകാന്തിനോട് പറയുന്ന ഇടത്താണ് മമ്മൂട്ടിയുടെ ഭാഗം അവസാനിക്കുന്നത്. തുടര്‍ന്ന് തന്‍റെ പതിവ് മാസ് സ്റ്റൈലിലുള്ള പ്രകടനവുമായി രജനീകാന്തും പ്രത്യക്ഷപ്പെടുന്നു. ബച്ചന്‍റെ കാണാതായ കണ്ണാടി കണ്ട് പിടിക്കാന്‍ എനിക്കെന്‍റെ കണ്ണാടി വേണമെന്ന രസികന്‍ സംഭാഷവുമായാണ് ഈ 'പാന്‍ ഇന്ത്യന്‍' ഷോര്‍ട് ഫിലിമില്‍ മോഹന്‍ലാല്‍ എത്തുന്നത്.

    സോണാലി കുൽകർണി, ശിവ് രാജ്‌കുമാർ, പ്രസേൻജിത് ചാറ്റർജി തുടങ്ങി താരങ്ങളും ഈ കൂട്ടായ്മയുടെ ഭാഗമായിട്ടുണ്ട്. ഫാമിലി എന്നാണ് ഈ ചെറുചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പ്രസൂണ്‍ പാണ്ഡെയാണ്. കല്യാൺ ജുവല്ലേഴ്സും സോണി പിക്ച്ചേഴ്സും ചേർന്നാണ് നിര്‍മ്മാണം. കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യൻ ചലച്ചിത്ര മേഖല ഒന്നാണ് എന്ന സന്ദേശവും അമിതാഭ് ബച്ചൻ ചിത്രത്തിൽ പറയുന്നു. വീട്ടില്‍ തന്നെയിരിക്കുക, സാമൂഹ്യ അകലം പാലിക്കുക, തുടങ്ങിയ നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ട് വെക്കുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+