Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈഎസ്ആർ കോൺഗ്രസിനെ എൻഡിഎ പാളയത്തിലെത്തിക്കാൻ എൻഡിഎ: വഴങ്ങാതെ ജഗൻമോഹൻ, ക്യാബിനറ്റ് പദവിയും വാഗ്ധാനം

കേന്ദ്രത്തിൽ പ്രാദേശിക പാർട്ടികളുടെ പിന്തുണ ശക്തിപ്പെടുത്താനുള്ള നീക്കവുമായി ബിജെപി. ജനതാദളിനെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് മറ്റൊരു പ്രാദേശിക രാഷ്ട്രീയ പാർട്ടിയെക്കൂടി തങ്ങൾക്കൊപ്പം നിർത്താനുള്ള ശ്രമത്തിലായിരുന്നു ബിജെപി. ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസിന് ക്യാബിനറ്റ് പദവി വാഗ്ധാനം ചെയ്തിരിക്കുകയാണ് ബിജെപിയിപ്പോൾ. ഒരു പ്രാദേശിക പാർട്ടി അവസാന നിമിഷം ബിജെപിയുടെ വാഗ്ദാനം നിസരിച്ചതിനെ തുടർന്നാണിത്.

വീണ്ടും ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് അനു ഇമ്മാനുവൽ... വൈറലായി ചിത്രങ്ങൾ

1

2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് വൈഎസ്ആർ കോൺഗ്രസുമായി തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം രൂപീകരിക്കാൻ ബിജെപി ശ്രമിച്ചിരുന്നു. പിന്നീട് കേന്ദ്രമന്ത്രിസഭാ വിപുലീകരണത്തിന് മുമ്പായി ജൂലൈ 7 ന് തന്നെ ചർച്ചകൾ പുനരാരംഭിച്ചതായി പാർട്ടിയോടടുത്ത വൃത്തങ്ങൾ പറയുന്നു. കേന്ദ്ര ക്യാബിനറ്റിൽ വൈഎസ്ആർ കോൺഗ്രസിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ ഏതാണ്ട് പൂർത്തിയായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒരു ക്യാബിനറ്റ് പദവി, ഒരു സ്വതന്ത്ര സ്ഥാനം, മുഖ്യമന്ത്രി സ്ഥാനം എന്നിവയും വൈഎസ്ആർ കോൺഗ്രസിന് ലഭിക്കുമെന്നാണ് റെഡ്ഡിയോടടുത്ത വൃത്തങ്ങൾ പറയുന്നത്.

2

ബിജെപിയുമായി സഖ്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് വൈഎസ്ആർ കോൺഗ്രസുമായുള്ള ചർച്ചകൾ പുരോഗമിച്ച് വരികയാണെന്ന് വൈഎസ്ആർ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് വി വിജയസായ് റെഡ്ഡിയെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സപ്രസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ എന്താണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയായിരിക്കും പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഓഫർ സ്വീകരിക്കാതിരിക്കാനുള്ള റെഡ്ഡിയുടെ തീരുമാനം "ബിജെപി നേതൃത്വത്തെ പ്രകോപിപ്പിച്ചു", എന്നാൽ അദ്ദേഹം കേന്ദ്രസർക്കാരിനോടുള്ള സൗഹാർദ്ദപരമായ സമീപനം തുടരുമെന്നും പ്രശ്നത്തെ അടിസ്ഥാനമാക്കി പിന്തുണ നൽകുന്നത് തുടരുമെന്നും ആന്ധ്ര മുഖ്യമന്ത്രി പറഞ്ഞു.

3

2014 മുതൽ വൈഎസ്ആർ കോൺഗ്രസ് എൻഡിഎ സർക്കാരിൽ ചേരാൻ വിമുഖത കാണിക്കുന്നുണ്ട്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി വിരുദ്ധ മുന്നണിയെ ശക്തിപ്പെടുത്താനുള്ള പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെയും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെയും ശ്രമങ്ങൾ ചൂണ്ടിക്കാട്ടിയാണ് പാർട്ടിക്കുള്ള ഭാവിയിലേക്കുള്ള സാധ്യതകളെ ലക്ഷ്യമാക്കിയാണ് ഇപ്പോഴത്തെ നീക്കം.

4

ആന്ധ്രയിലെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസിനെ എൻഡിഎയിൽ ചേർക്കാനും പാർട്ടിയുമായി തിരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യമുണ്ടാക്കാനും ബിജെപി വീണ്ടും ശ്രമിക്കുമെന്നാണ് ഇതിനോടടുത്ത വൃത്തങ്ങൾ പറയുന്നത്. രണ്ട് പരമ്പരാഗത സഖ്യകക്ഷികളായ ശിവസേനയും ശിരോമണി അകാലിദളും നഷ്ടപ്പെട്ട ബിജെപിയെ സംബന്ധിച്ചിടത്തോളം, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ഒരു പ്രാദേശിക ഭരണകക്ഷിയെ ലഭിക്കുന്നത് ഒരു "വളരെ പ്രധാനപ്പെട്ട" നേട്ടമായിരിക്കുമെന്നാണ് ബിജെപി വൃത്തങ്ങൾ വിലയിരുത്തുന്നത്.

5


2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ്, അന്തരിച്ച ബിജെപി നേതാവ് അരുൺ ജെയ്റ്റ്‌ലി വൈഎസ്ആർ കോൺഗ്രസിനെ എൻഡിഎയിലേക്ക് കൊണ്ടുവരുന്നതിനുള്ള ചർച്ച ആരംഭിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യത്തിന് ബിജെപി താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിന് മാത്രം തയ്യാറാണെന്നാണ് നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു വൈഎസ്ആർ കോൺഗ്രസ്. അതിന് പിന്നാലെയാണ് എൻ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടിഡിപി എൻഡിഎയിലേക്ക് പ്രവേശിച്ചത്. എന്നാൽ 2018 ൽ എൻഡിഎയിൽ നിന്ന് നായിഡു പിൻവാങ്ങിയതിന് ശേഷം വൈഎസ്ആർ കോൺഗ്രസിനെ അനുനയിപ്പിച്ച് ഒപ്പം നിർത്താനുള്ള ശ്രമങ്ങൾ ബിജെപി പുനരാരംഭിച്ചെങ്കിലും വഴങ്ങിക്കൊടുക്കൊടുക്കാൻ റെഡ്ഡി തയ്യാറായിരുന്നില്ല.

6

പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിൽ ബിജെപിക്കെതിരായ മൂന്നാം മുന്നണിയിൽ വൈഎസ്ആർ കോൺഗ്രസിനെ കൂടി ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ ബിജെപി നേതൃത്വത്തിന് അസ്വസ്ഥതയുണ്ടാക്കുന്നതായുള്ള ചില സൂചനകൾ പുറത്തുവരുന്നുണ്ട്. 2019 നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും വൈഎസ്ആർ കോൺഗ്രസ് പാർട്ടിയ്ക്ക് വേണ്ടി പ്രവർത്തിച്ച പ്രശാന്ത് കിഷോർ, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചുചേരുക എന്ന ആശയം മുന്നോട്ടുവച്ചിട്ടുള്ളത്. ഇക്കാര്യം വൈഎസ്ആർ കോൺഗ്രസ് വൃത്തങ്ങളും ഇക്കാര്യം തുറന്ന് സമ്മതിച്ചിട്ടുണ്ട്.

7


2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 25 ലോക്സഭാ സീറ്റുകളിൽ 22 ഉം 175 നിയമസഭാ സീറ്റുകളിൽ 151 ഉം വൈഎസ്ആർ കോൺഗ്രസ് നേടിയിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും പ്രശാന്ത് കിഷോർ ജഗൻമോഹൻ റെഡ്ഡിയുടെ ഉപദേശകനായി തുടരുമെന്നും പാർട്ടി നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

8

ബിജെപിക്കെതിരായ പ്രതിപാർട്ടികളുടെ സംഘത്തിൽ ചേരാൻ വൈഎസ്ആർ കോൺഗ്രസ് ആലോചിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ, ഇത് മുഖ്യമന്ത്രി എടുക്കേണ്ട ഒരു രാഷ്ട്രീയ തീരുമാനമാണെന്നാണ് വൈഎസ്ആർസിപി നേതാവ് വിജയസായി റെഡ്ഡിയുടെ പ്രതികരണം. റെഡ്ഡി സമുദായത്തിലെ ഗണ്യമായ വിഭാഗത്തിന് പുറമെ പിന്നോക്ക സമുദായങ്ങളായ, എസ്‌സി, എസ്ടി, ന്യൂനപക്ഷങ്ങൾ എന്നിവ ഞങ്ങളുടെ പിന്തുണാ അടിത്തറ ശക്തിപ്പെടുത്തുവെന്നാണ് വൈഎസ്ആർ കോൺഗ്രസ് പറയുന്നത്.. ബിജെപിയുമായി ഔപചാരിക സഖ്യത്തിലേർപ്പെടുന്നത് ഈ സാമുദായങ്ങൾ ഇഷ്ടപ്പെടുന്നില്ലെന്നാണ് ഞങ്ങളുടെ വിലയിരുത്തലെന്നും റെഡ്ഡി പറഞ്ഞു.

9


2022ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനും രാഷ്ട്രപതി തിരഞ്ഞെടുപ്പിനും, ഏത് വഴിക്കാണ് കാറ്റ് വീശുന്നത് എന്നതിന്റെ സൂചനകൾക്ക് അനുസരിച്ചായിരിക്കും ജഗൻമോഹൻ റെഡ്ഡിയുടെ തീരുമാനമെന്നാണ് സൂചന. മറ്റെല്ലാ പ്രാദേശിക പാർട്ടികളെയും പോലെ, വൈഎസ്ആർസിപിയും ഉത്തർപ്രദേശിലെ രാഷ്ട്രീയ സംഭവവികാസങ്ങളിലും പുനക്രമീകരണങ്ങളിലും ശ്രദ്ധാലുവായിരിക്കുമെന്നും മറ്റൊരു നേതാവ് പ്രതികരിച്ചു.

10

ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകനും നിലവിൽ ആന്ധ്ര മുഖ്യമന്ത്രിയുമായ ജഗൻമോഹൻ റെഡ്ഡി 2011ൽ രൂപീകരിച്ച വൈഎസ്ആർ കോൺഗ്രസിന്റെ സ്ഥാപകനും അധ്യക്ഷനുമാണ്. 2004ൽ ആന്ധ്രയിൽ കോൺഗ്രസ് അധികാരം തിരിച്ചുപിടിച്ചതിന് പിന്നാലെ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കടപ്പ മണ്ഡലത്തിൽ നിന്നാണ് ജഗൻമോഹൻ റെഡ്ഡി കന്നിയങ്കം കുറിച്ചത്. ഹെലികോപ്റ്റർ അപകടത്തിൽ രാജശേഖര റെഡ്ഡി കൊല്ലപ്പെട്ടതോടെയാണ് മുഖ്യമന്ത്രിക്കസേരയിലേക്ക് ജഗൻമോഹനെത്തുന്നത്.

Recommended Video

cmsvideo
    കോവിഡിനെ തുരത്താൻ ഇനി കോവിഷിൽഡും കൊവാക്‌സിനും ഒരുമിച്ച്
    11


    മുഖ്യമന്ത്രിയായിരുന്ന വൈഎസ്ആറിന്റെ മകനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കാൻ കോൺഗ്രസ് തയ്യാറായില്ല. അതോടെയാണ് വൈഎസ്ആർ കോൺഗ്രസ് രൂപീകരിക്കപ്പെടുന്നത്. പിതാവിനോടുള്ള ആദര സൂചകമായി വൈഎസ്ആർ കോൺഗ്രസ് എന്ന് പേരിട്ടായിരുന്നു രാഷ്ട്രീയ പാർട്ടിയുടെ തുടക്കം. 2024ൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി വിരുദ്ധ പ്രതിപക്ഷ സഖ്യത്തിൽ ജഗൻമോഹനുണ്ടാകാം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുണ്ടാകാമെന്നാണ് വിലയിരുത്തപ്പെടുന്നത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+