ഉലകനായകൻ ബിഗ് ബോസ് ഷോ വിടുന്നു ? !!! പിന്നിൽ അണ്ണാ ഡിഎംകെയല്ല !!!കാരണം മറ്റൊന്നു!!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: സമൂഹിക ഉത്തരവാദിത്വമില്ലാതെ പെരുമാറുകയാണെങ്കിൽ ബിഗ്ബോസ് റിയാലിറ്റിഷോ വിടുമെന്നു കമലഹാസൻ അധികൃതരെ അറിയിച്ചു.മത്സരാഥികളോട് ഭിന്നശേഷിയുള്ളവരെ അനുകരിക്കണമെന്ന ചാനൽ അധികൃതരുടെ ആവശ്യമാണ് കമൽഹാസനെ ചൊടിപ്പിച്ചത്. ഇന്ത്യൻ എക്സ്പ്രസാണ് ഇതു സംബന്ധമായ വാർത്ത പുറത്തു വിട്ടത്.

എന്തുകൊണ്ട് സ്ത്രീകൾ ഐസിസിൽ ചേരുന്നു!!! ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്!!!

ഇതുപോലുള്ള ബുദ്ധിസുന്യമായ പ്രവർത്തികൾ ചാനൽ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായാൽ പരിപാടിയിൽ നിന്ന് പിൻമാറുമെന്നു താരം അറിയിച്ചിട്ടുണ്ട്.

ബിഗ് ബോസിനെതിരെ കമൽ ഹാസൻ

ബിഗ് ബോസിനെതിരെ കമൽ ഹാസൻ

കമൽ ഹാസൻ അവതാരകനായ ബിഗ്ബോസിന്റെ ഷോയിലെ ചാനൽ അധികൃതർക്കെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. ഭിന്നശേഷിയുള്ളവരെ അനുകരിക്കണമെന്ന ചാനൽ അധികൃതരുടെ അവശ്യത്തിനെതിരെയാണ് താരം എതിർപ്പ് അറിയിച്ചത്.ഓരോ ദിവസവും എന്തെല്ലാം പരിപാടിയിൽ ഉൾപ്പെടുത്തണമെന്ന തീരുമാനിക്കുന്നതിൽ താൻ പങ്കാളിയാകാറില്ല. ഭിന്നശേഷിയുള്ളവരെ അനുകരിക്കുന്നതിലും അവരെ പരിഹസിക്കുന്നതിലും തനിക്ക് താൽപര്യമില്ല. നമുക്ക സാമൂഹികമായ ചില ഉത്തരവാദിത്തങ്ങളുണ്ട്- കമൽഹാസൻ പറഞ്ഞു.

ബിഗ് ബോസിനെതിരെ വ്യാപക വിമർശനം

ബിഗ് ബോസിനെതിരെ വ്യാപക വിമർശനം

ബിഗ് ബോസ് റിയാലിറ്റിഷോക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നു വരുന്നത്. അഴിമതിയുടെ പേരിൽ നേതാക്കൽ രൂക്ഷ വിമർശനം ഉന്നയിച്ചെങ്കിൽ പിന്നീട് മലയാളി നടിയും മത്സരത്ഥിയുമായ ഓവിയയുടെ ആത്മഹത്യ ശ്രമം ഷോ കാര്യമായി ബാധിച്ചിരുന്നു ശേഷമാണ് ചനലിനെതിരെ കമൻഹാസൻ തന്നെ രംഗത്തെത്തിരിക്കുന്നത്.

റിയാലിറ്റിഷോക്കെതിരെ നേതാക്കൾ

റിയാലിറ്റിഷോക്കെതിരെ നേതാക്കൾ

റിയാലിറ്റി ഷോ തമിഴ് സംസ്‌കാരത്തെ അവഹേളിക്കുന്നുവെന്നാരോപിച്ച് തമിഴ് നാട്ടിലെ ഹിന്ദു മക്കള്‍ കക്ഷിയാണ് ആദ്യം കമലിനും പിന്നീട് ബിഗ് ബോസിനുമെതിരെ രംഗത്തെത്തുന്നത്. പിന്നീട് ദളിത് നേതാവും പുതിയ തമിഴകം പാര്‍ട്ടി സ്ഥാപകനുമായ കെ കൃഷ്ണസ്വാമി കമലഹാസനെതിരെ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ സമുദായത്തെ അവഹേളിച്ചുവെന്നായിരുന്നു ആരോപണം.

ബിഗ് ബോസ് റിയാലിറ്റിഷോ

ബിഗ് ബോസ് റിയാലിറ്റിഷോ

ജൂണ്‍ 25 ന് സ്റ്റാര്‍ വിജയ് ചാനലിലാണ് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തമിഴ് പതിപ്പ് ആരംഭിച്ചത്. കമലഹാസൻ അവതാരകനായെത്തുന്ന ആദ്യത്തെ ടിവി പരിപാടിയാണിത്. ജൂണ്‍ 25 നായിരുന്നു ആദ്യത്തെ എപ്പിസോഡ്. കമലഹാസന്‍ അവതാരകനാകുന്നു എന്നതു തന്നെയായിരുന്നു പരിപാടിയുടെ ഏറ്റവും വലിയ ആകർഷണം.

റിയാലിറ്റിഷോക്കെതിരെ ഹിന്ദുമക്കള്‍ കക്ഷി

റിയാലിറ്റിഷോക്കെതിരെ ഹിന്ദുമക്കള്‍ കക്ഷി

റിയാലിറ്റി ഷോ തമിഴ് സംസ്കാരത്തിന് ചേരുന്നതല്ലയെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. കൂടാതെ റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥികളായ ഓവിയ, നമിത, ഗഞ്ച കറുപ്പ്, ഹാരതി തുടങ്ങിയവരെയും അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദു മക്കള്‍ കക്ഷി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. മത്സരാര്‍ത്ഥികള്‍ അശ്ലീല ഭാഷയിലാണ് സംസാരിക്കുന്നതെന്നും 75 ശതമാനവും അർധ നഗ്‌നരായാണ് പ്രത്യക്ഷപ്പെടുന്നതെന്നും ഇവര്‍ ആരോപിച്ചിരുന്നു.

പരിപാടി ഇങ്ങനെ

പരിപാടി ഇങ്ങനെ

പുറം ലോകവുമായി ബന്ധപ്പെടാന്‍ സാധിക്കാത്ത വിധം നൂറു ദിവസം മത്സരാര്‍ത്ഥികളെ ഒരു വീടിനുള്ളില്‍ അടച്ചിടുകയാണ് ചെയ്യുക. എല്ലാ ആഴ്ചയും അവതാരകന്‍ വീട് സന്ദര്‍ശിക്കുന്ന അവസരത്തില്‍ ഓരോത്തർ വീതം പുറത്ത് പോകും.. അവസാനം അവശേഷിക്കുന്നയാളാണ് വിജയി.

English summary
Actor Kamal Haasan, who is currently hosting the Tamil version of Bigg Boss, has threatened to quit as he is upset with the makers of the show, reported Indian Express
Please Wait while comments are loading...