• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

15 വര്‍ഷത്തില്‍ ആകെ 95000 തൊഴിലവസരം, ജനം വന്നാലും തേജസ്വി രക്ഷപ്പെടില്ലെന്ന് കേന്ദ്ര മന്ത്രി

ദില്ലി: ബീഹാറില്‍ നിതീഷ് കുമാറിന് ഇപ്പോഴും ബദലില്ലെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. തേജസ്വി യാദവോ മറ്റേതെങ്കിലും ശക്തിയോ വന്നാലും നിതീഷിനെ തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും പ്രസാദ് വ്യക്തമാക്കി. നിതീഷ് കുമാറും ബിജെപിയും 15 വര്‍ഷത്തെ നല്ല ഭരണത്തിന്റെ മികവിലാണ് വോട്ടു തേടുന്നത്. അത് ജനങ്ങള്‍ക്ക് അറിയാം. ലാലുവിന്റെ ദുര്‍ഭരണത്തെ കുറിച്ച് അവര്‍ക്ക് ഓര്‍മയുണ്ട്. ഇന്ന് സ്മാര്‍ട്ട് ഫോണുമായി നടക്കുന്ന യുവജനതയ്ക്ക് മുമ്പ് അതിന് സാധിക്കുമായിരുന്നോ എന്നും പ്രസാദ് ചോദിക്കുന്നു.

ഒരുപാട് കാരണങ്ങളുണ്ട്

ഒരുപാട് കാരണങ്ങളുണ്ട്

ബീഹാറില്‍ എന്‍ഡിഎ അധികാരത്തിലെത്താന്‍ ഒരുപാട് കാരണങ്ങളുണ്ട്. നിതീഷ് കുമാറിന്റെ പ്രകടനമാണ് അതില്‍ പ്രധാനം. പ്രധാനമന്ത്രിക്ക് ബീഹാറിനോട് പ്രത്യേകം താല്‍പര്യം തന്നെയുണ്ട്. ബീഹാറില്ലാതെ ഇന്ത്യ വളരില്ല. ആര്‍ജെഡി ഭരണത്തില്‍ നിന്ന് നിതീഷ് ഭരണത്തിലേക്ക് ശ്രദ്ധിക്കൂ. മാറ്റങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ബീഹാറിലെ ജനങ്ങള്‍ക്ക് ഇന്ന് വലിയ ആഗ്രങ്ങളുണ്ട്. അവര്‍ക്ക് കൂടുതല്‍ വികസനം വേണം. അതിന് നിതീഷിന്റെ ഭരണം മാത്രമേ ഗുണം ചെയ്യൂ. ഇതില്‍ കൂടുതല്‍ എന്താണ് ഞങ്ങള്‍ അധികാരത്തിലെത്തുമെന്നതിന് തെളിവ് വേണ്ടതെന്നും രവിശങ്കര്‍ പ്രസാദ് ചോദിക്കുന്നു.

ഭരണവിരുദ്ധ വികാരമൊന്നുമില്ല

ഭരണവിരുദ്ധ വികാരമൊന്നുമില്ല

എന്‍ഡിഎയ്‌ക്കെതിരെ ഭരണവിരുദ്ധ വികാരമൊന്നുമില്ല. പ്രധാനമന്ത്രി പ്രസംഗം ഗംഭീരമായിരുന്നു. തേജസ്വി എന്ത് തന്നെ പറഞ്ഞാലും, അദ്ദേഹത്തിന്റെ പൈതൃകം ഒഴിവാക്കി കളയാന്‍സാധിക്കുമോ? എന്തുകൊണ്ടാണ് റാബ്രി ദേവിയുടെയും ലാലുവിന്റെയും ചിത്രങ്ങള്‍ ആര്‍ജെഡിയുടെ പോസ്റ്ററില്‍ ഇല്ലാത്തത്. 15 വര്‍ഷ ഭരിച്ചവരല്ലേ. അവര്‍ക്കറിയാം ഇവരുടെ ചിത്രം വെച്ചാല്‍ വോട്ട് കിട്ടില്ല. ജനങ്ങളുടെ ഭയം, പോലീസ് രാജ്, എല്ലാം ജനങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുമെന്ന് എല്ലാവര്‍ക്കും അറിയാമെന്നും, ആര്‍ജെഡി അവരെ മനപ്പൂര്‍വം ഒഴിവാക്കുന്നതാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

പത്ത് ലക്ഷം തൊഴില്‍ ഉണ്ടാവില്ല

പത്ത് ലക്ഷം തൊഴില്‍ ഉണ്ടാവില്ല

പത്ത് ലക്ഷം തൊഴില്‍ എന്ന തേജസ്വിയുടെ പ്രഖ്യാപനം നുണയാണ്. ലാലുവിന്റെയും റാബ്രി ദേവിയുടെയും ഭരണകാലത്ത് വെറും 95000 തൊഴിലവസരങ്ങളാണ് ഉണ്ടാക്കിയത്. ആറ് ലക്ഷം പേര്‍ക്കാണ് ഞങ്ങള്‍ തൊഴില്‍ നല്‍കിയത്. മൂന്ന് ലക്ഷം അധ്യാപകരെ നിയമിച്ചു. ഒന്നരകേടി ജീവിക വര്‍ക്കര്‍മാരുണ്ട്. ഇനിയും ഒരു കോടി പേരെത്തും. ബീഹാറില്‍ ഇന്റര്‍നെറ്റിനായി ഒപ്റ്റിക്കല്‍ ഫൈബറുകളാണ് ഞങ്ങള്‍ സ്ഥാപിക്കുന്നത്. കൂടുതല്‍ തൊഴില്‍ സാധ്യത ഇത് വര്‍ധിപ്പിക്കും. ഐഐടി, ചാണക്യ ലോ യൂണിവേഴ്‌സിറ്റി, ചന്ദ്രഗുപ്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, ഇതൊക്കെ ലാലുവിന്റെ കാലത്താണോ ഉണ്ടായത്. എല്ലാം വന്നത് നിതീഷിന്റെ കീഴിലാണ്.

ജനക്കൂട്ടത്തെ ഭയപ്പെടുന്നില്ല

ജനക്കൂട്ടത്തെ ഭയപ്പെടുന്നില്ല

തേജസ്വിയുടെ റാലിക്ക് ഒരുപാട് പേര്‍ എത്തുന്നുണ്ടാവും. അതിലൊന്നും ഞങ്ങള്‍ക്ക് പ്രശ്‌നമില്ല. ഇത്തരമൊരു ജനക്കൂട്ടം നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്തുമുണ്ടായിരുന്നു. ഞാന്‍ മത്സരിക്കുമ്പോഴും ഇതേ രീതിയിലുള്ള ജനക്കൂട്ടത്തെയാണ് അവരുടെ റാലികളില്‍ കണ്ടത്. പക്ഷേ എന്താണ് സംഭവിച്ചത്. ആരെങ്കിലും അവര്‍ക്ക് വോട്ടു ചെയ്‌തോ. വെറും ഒരു സീറ്റാണ് അവര്‍ക്ക് ലഭിച്ചത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്‍ഡിഎ വളരെ ശക്തമായൊരു സഖ്യമാണ്. ബിജെപിക്കൊപ്പം കേന്ദ്ര ഭരണം കൂടിയുള്ളപ്പോള്‍ ഞങ്ങള്‍ രാജ്യത്തെ വലിയ ശക്തിയാണ്. ജനങ്ങളുമായിട്ട് ഏറ്റവും നല്ല രീതിയില്‍ സംവദിക്കുന്നത് ഞങ്ങളാണെന്നും പ്രസാദ് പറഞ്ഞു.

cmsvideo
  Bihar Election Phase 1 :ബോംബുകള്‍ നിര്‍വീര്യമാക്കി സൈന്യം | Oneindia Malayalam
  എല്ലാം ആസൂത്രണം ചെയ്തത്

  എല്ലാം ആസൂത്രണം ചെയ്തത്

  നിതീഷിനെതിരെ പ്രശ്‌നങ്ങളുണ്ടാക്കുന്നത് പത്തോ പതിനഞ്ചോ പേരാണ് 25000 പേരില്‍ ഇത്രയും പേര്‍ വന്നാല്‍ ഒരു പ്രശ്‌നവും ഉണ്ടാവില്ല. ഇത് നേരത്തെ ആസൂത്രണം ചെയ്തതാണ്. 99 ശതമാനം ആളുകള്‍ നിതീഷിനെ കേള്‍ക്കാനെത്തുകയും ചിലര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നത് കൊണ്ട് ഒന്നും സംഭവിക്കില്ല. ടിവി ചാനലുകള്‍ അതിലായിരിക്കും ഫോക്കസ് ചെയ്യുന്നത്. ഒരു ഗെയിം പ്ലാനിന്റെ ഭാഗമാണ് ഇതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. അതേസമയം ചിരാഗ് പാസ്വാനും എല്‍ജെപിയുമായി എന്‍ഡിഎയ്ക്ക് ബന്ധമില്ലെന്നും, അവര്‍ സ്വന്തം വഴി തിരഞ്ഞെടുത്തതാണെന്നും പ്രസാദ് പറഞ്ഞു.

  English summary
  bihar election 2020: dont fear tejaswi, we will win says ravi shankar prasad
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X