പ്ലസ് ടു വിദ്യാര്‍ത്ഥിയെ വെടിവെച്ച് കൊന്നു; എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍
പട്‌ന: പന്ത്രണ്ടാം ക്ലാസ്സുകാരനെ വെടിവെച്ച് കൊന്നകേസില്‍ ബീഹാറിലെ നിയമസഭാംഗത്തിന്റെ മകന്‍ അറസ്റ്റില്‍. ബീഹാര്‍ നിയമസഭാംഗം മനോരമദേവിയുടെ മകന്‍ റോക്കി യാദവ് എന്ന രാകേഷ് രഞ്ജന്‍ യാദവിനെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഗയയയില്‍ നിന്ന് പിടികൂടിയത്.
ഞായറാഴ്ചയാണ് റോക്കി അയാളുടെ വാഹനത്തെ മറികടന്ന ആദിത്യ സച് ദേവയെന്ന പന്ത്രണ്ടാം ക്ലാസ്‌കാരനെ വെടിവെച്ച് കൊന്നത്. സംബവം നടക്കുമ്പോള്‍ വാഹനത്തില്‍ റോക്കികൊപ്പം ഉണ്ടായിരുന്ന അച്ഛന്‍ ബിന്ദേശ്വരി പ്രസാദ് യാദവിനെയും അംഗരക്ഷകനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തിനു ശേഷം ഒളിവിലായിരുന്ന റോക്കിയെ 48 മണിക്കൂറിനു ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്. താനല്ല വെടിയുതിര്‍ത്തതെന്നും റോക്കിയുടെ തോക്കില്‍ നിന്നാണ് ആദിത്യയ്ക്ക് വെടിയേറ്റതെന്നും അംഗരക്ഷകന്‍ മൊഴി നല്‍കി. ഇയാളെ പോലീസില്‍ നിന്നും സസ്‌പെന്റ് ചെയ്തിരിക്കുകയാണ്.
ബുദ്ധഗയയില്‍ നിന്നും പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ആദിത്യയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന സിഫ്റ്റ്കാര്‍ റോക്കിയുടെ ആഡംബരകാറിനെ മറികടക്കുകയായിരുന്നു. പ്രകോപിതനായ റോക്കി കാറിനെ പിന്‍തുടരുകയും അംഗരക്ഷകനും റോക്കിയും ചേര്‍ന്ന് കാര്‍ തടഞ്ഞു നിര്‍ത്തി ആദിത്യയെയും സുഹൃത്തുക്കളെയും മര്‍ദ്ദിക്കുകയും വെടിവെക്കുകയുമായിരുന്നു.












Click it and Unblock the Notifications