Get Updates
Get notified of breaking news, exclusive insights, and must-see stories!

ബില്‍ക്കീസ് ബാനു സുപ്രീംകോടതിയില്‍; ഹര്‍ജി പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ്, പ്രതികള്‍ക്ക് കുരുക്ക്

ന്യൂഡല്‍ഹി: കൂട്ടബലാല്‍സംഗ കേസിലെ കുറ്റവാളികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്റെ തീരമാനം ചോദ്യം ചെയ്ത് ബില്‍ക്കീസ് ബാനു സുപ്രീംകോടതിയില്‍. ജീവപര്യന്തം തടവിന് ശിക്ഷിച്ച 11 പ്രതികളെയും വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.

എന്നാല്‍ പ്രതികളെ പുകഴ്ത്തിയാണ് ബിജെപി നേതാക്കള്‍ രംഗത്തുവന്നിരുന്നത്. അതിനിടെയാണ് ബില്‍ക്കീസ് ബാനു തന്നെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അറിയിച്ചു.

b

ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ 11 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. കുറ്റവാളികളെ വെറുതെ വിട്ടതിനെതിരെ നിരവധി ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഈ ഹര്‍ജികള്‍ കോടതി പരിഗണിക്കവെയാണ് ബില്‍ക്കീസ് ബാനുവിന്റെ അഭിഭാഷകന്‍ കോടതിയെ സമീപിച്ചതും ഹര്‍ജി സമര്‍പ്പിച്ചതും. റിട്ട് ഹര്‍ജിയാണ് സമര്‍പ്പിച്ചിട്ടുള്ളത്.

ആക്രമിക്കപ്പെട്ട വ്യക്തി നേരിട്ട് ഹര്‍ജി സമര്‍പ്പിക്കുന്ന സാഹചര്യത്തില്‍ കേസില്‍ വേഗത്തില്‍ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബില്‍ക്കീസിന് ജോലിയും വീടും 50 ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കണമെന്ന് 2019ല്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ബലാല്‍സംഗം ചെയ്യപ്പെടുമ്പോള്‍ ബില്‍ക്കീസ് ബാനുവിന് 21 ആയിരുന്നു പ്രായം. അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. ബില്‍ക്കീസിന്റെ കുടുംബത്തിലെ 14 പേരെയാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. മൂന്ന് വയസുകാരി മകളുടെ തലയില്‍ കല്ലിട്ടാണ് കൊന്നത്.

2002ല്‍ ഗുജറാത്ത് കലാപത്തിനിടെയാണ് ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാല്‍സംഗം ചെയ്തത്. പ്രതികളെ വിട്ടയക്കരുത് എന്നാണ് സിബിഐ ആവശ്യപ്പെട്ടത്. ഗുജറാത്ത് സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍, ജയില്‍ അധികൃതര്‍ എന്നിവര്‍ പ്രതികള്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ പ്രതികള്‍ മിക്കപ്പോഴും പരോളിലായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രതികളുടെ പെരുമാറ്റം മികച്ചതാണ് എന്നാണ് മോചനത്തിന് ന്യായീകരണമായി ഗുജറാത്ത് സര്‍ക്കാര്‍ പറഞ്ഞത്.

കഴിഞ്ഞ മെയ് മാസത്തിലാണ് പ്രതികളില്‍ ഒരാള്‍ മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരിനോട് വിഷയം പഠിച്ച് തീരുമാനമെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. പ്രതികളെ മോചിപ്പിക്കാമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്രവും പച്ചക്കൊടി കാട്ടി. തുടര്‍ന്നാണ് കഴിഞ്ഞ ആഗസ്റ്റ് 15ന് എല്ലാവരെയും മോചിപ്പിച്ചത്. ഇവര്‍ക്ക് വലിയ സ്വീകരണവും നല്‍കിയിരുന്നു. ഇതോടെ ബില്‍ക്കീസും കുടുംബവും കുടുംബ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+