കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റ ദിവസം കൊണ്ട് 221 കോടി, 'അദ്ഭുത മനുഷ്യന്‍' ഇനിയില്ല, ആകാശയുടെ വിജയം കാണാനും ജുന്‍ജുന്‍വാലയില്ല

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ വ്യവസായ പ്രമുഖനും നിക്ഷേപകനുമായ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചിരിക്കുകയാണ്. ഇന്ത്യന്‍ വ്യവസായ ലോകത്തിന് ഏറ്റവും വലിയ നഷ്ടം കൂടിയാണിത്. ഇന്ത്യയുടെ വാറന്‍ ബഫറ്റ് എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഓഹരി വിപണിയിലെ അതികായന്‍ എന്നാണ് ജുന്‍ജുന്‍വാല അറിയപ്പെടുന്നത്.

കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ ഇന്ത്യന്‍ വ്യോമയാന മേഖലയെ ഏറ്റവും അമ്പരപ്പിച്ചാണ് ജുന്‍ജുന്‍വാലയുടെ അപ്രതീക്ഷിത വിയോഗം. ആകാശ എയര്‍ലൈന്‍സ് എന്ന പുതിയ വിമാനക്കമ്പനി ലോഞ്ച് ചെയ്ത്, കഴിഞ്ഞ ദിവസമാണ് അത് പറന്ന് തുടങ്ങിയത്. അതിന്റെ വിജയം കാണാന്‍ നില്‍ക്കാതെയാണ് ജുന്‍ജുന്‍വാലയുടെ വിയോഗം.

1

മുംബൈയില്‍ വളര്‍ന്ന ജുന്‍ജുന്‍വാല ഒരു രാജസ്ഥാനി കുടുംബത്തിലാണ് ജനിച്ചത്. ആദായ നികുതി വകുപ്പിലെ കമ്മീഷണറായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ബിസിനസ് ലോകത്തെ അദ്ദേഹം അറിയപ്പെടുന്നത്. ഓഹരി വിപണിയില്‍ നിന്നാണ്. പിതാവ് സുഹൃത്തുക്കളുമായി ഓഹരി വിപണിയെ കുറിച്ച് സംസാരിക്കുന്നതില്‍ നിന്നാണ് അദ്ദേഹം കാര്യങ്ങള്‍ പഠിച്ചത്. ഓഹരി വിപണിയിലേക്ക് അദ്ദേഹം മകനെ ഇടയ്ക്കിടെ കൊണ്ടുപോയിരുന്നു.

2

മകനെ ഒരിക്കലും പിതാവ് പണം നല്‍കി സഹായിച്ചില്ല. സുഹൃത്തുക്കളില്‍ നിന്ന് പണം വാങ്ങരുതെന്നും നിര്‍ദേശിച്ചു. ഒടുവില്‍ കോളേജില്‍ പഠിക്കുമ്പോള്‍ അതുവരെ സ്വരുക്കൂട്ടിയ സമ്പാദ്യങ്ങളെല്ലാം ചേര്‍ത്താണ് ഓഹരി വിപണിയില്‍ നിക്ഷേപം തുടങ്ങിയത്. വെറും അയ്യായിരം രൂപയായിരുന്നു അന്നത്തെ മൂലധനം. അവിടെ നിന്നാണ് ജുന്‍ജുന്‍ വാല വളര്‍ന്നത് ഇന്ന് അദ്ദേഹത്തിന്റെ ആസ്തി 41000 കോടിയോളം വരും. ജൂലായ് 2022ലെ കണക്ക് പ്രകാരം ഇന്ത്യയിലെ ധനികരില്‍ 36ാം സ്ഥാനമാണ് ജുന്‍ജുന്‍വലായ്ക്കുള്ളത്.

3

തേച്ചിട്ട് പോയ കാമുകന് എട്ടിന്റെ പണി കൊടുത്ത് മുന്‍ കാമുകി; നാട്ടിലാകെ പാട്ടായി; വൈറല്‍!!തേച്ചിട്ട് പോയ കാമുകന് എട്ടിന്റെ പണി കൊടുത്ത് മുന്‍ കാമുകി; നാട്ടിലാകെ പാട്ടായി; വൈറല്‍!!

ജുന്‍ജുന്‍വാലയുടെ ജീവിതത്തിലെ ആദ്യ ലാഭം വരുന്നത് 1986ലാണ്. 5 അഞ്ച് ലക്ഷമായിരുന്നു ലാഭം. 1986നും 1989നും ഇടയില്‍ 20 മുതല്‍ 25 ലക്ഷം വരെയായി ലാഭം ഉയര്‍ന്നു. ജുന്‍ജുന്‍വാല ഓഹരിവിപണിയിലെ ബിഗ് ബുള്‍, കിങ് ഓഫ് ബുള്‍ മാര്‍ക്കറ്റ് എന്നൊക്കെയാണ് അറിയപ്പെട്ടിരുന്നത്. അതിന് കാരണം കൃത്യമായ പ്രവനചനങ്ങളാണ്. ഓഹരി വിപണിയില്‍ എന്തൊക്കെ നടക്കുമെന്ന് കൃത്യമായി പ്രവചിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് അദ്ദേഹത്തിനുള്ളത്. പതിനായിരക്കണക്കിിന് കോടിയുടെ ആസ്തിയാണ് ജുന്‍ജുന്‍വാലയുണ്ടാക്കിയത്.

4

ഇങ്ങനുണ്ടോ ഒരു ലവ്, നയന്‍സിനെ ചുംബിച്ച് വിക്കി, ക്യൂട്ട് ലുക്കില്‍ ബാഴ്‌സലോണയിലേക്ക്; ചിത്രങ്ങള്‍ വൈറല്‍

രാജ്യത്ത് ആകാശ എയര്‍ലൈന്‍സ് തുടങ്ങി ചുരുങ്ങി ദിവസം കൊണ്ട് തരംഗമായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് ബി, സി ടയര്‍ നഗരങ്ങളിലേക്കുള്ള ഇവരുടെ സര്‍വീസാണ് ആകാശയെ ജനപ്രിയമാക്കിയത്. ഏറ്റവും ചെലവ് കുറവ്. 3500 രൂപയുണ്ടെങ്കില്‍ ബെംഗളൂരുവില്‍ എത്താന്‍ കഴിയുന്ന സാഹചര്യം ഈ വിമാനത്തിലുണ്ട്. സുപ്രധാന നഗരങ്ങളെയെല്ലാം ബന്ധിപ്പിക്കുന്ന സര്‍വീസായിരുന്നു ജുന്‍ജുന്‍വാല മുന്നില്‍ കണ്ടത്. എന്ത് ബിസിനസ് ചെയ്താലും അതെല്ലാം തരംഗമായി മാറാറുണ്ടായിരുന്നു. 7294.8 കോടി ടൈറ്റന്‍ കമ്പനിയില്‍ നിക്ഷേപിച്ചിരുന്നു ജുന്‍ജുന്‍വാല.

5

ജുന്‍ജുന്‍വാലയുടെ മെട്രോ ബ്രാന്‍ഡ്‌സ് വന്‍ തരംഗമാണ് കഴിഞ്ഞ ദിവസം ഓഹരി വിപണിയില്‍ ഉണ്ടാക്കിയത്. വലിയ ഫൂട്ട് വെയര്‍ കമ്പനിയാണ് അവര്‍. ഏഴ് ശതമാനം കുതിപ്പാണ് മെട്രോ ഉണ്ടാക്കിയത്. ജുന്‍ജുന്‍വാലയുടെ ആസ്തി ഒറ്റ ദിവസം കൊണ്ട് 221 കോടിയായിട്ടാണ് വര്‍ധിച്ചത്. ഇതുകൊണ്ട് കൂടിയാണ് വാറന്‍ ബഫറ്റ് എന്ന് അദ്ദേഹത്തെ വിളിക്കുന്നത്. ജുന്‍ജുന്‍വാലയാണ് ഈ കമ്പനിയിലെ ഏറ്റവും വലിയ ഓഹരിയുടമ. നേരത്തെ 2021 ഡിസംബറിലായിരുന്നു ഈ ഓഹരികള്‍ എത്തി തുടങ്ങിയത്. അതിന് ശേഷം 76 ശതമാനം വളര്‍ച്ചയാണ് ഈ ബ്രാന്‍ഡ് കൈവരിച്ചത്. 91.5 ശതാനമാണ് ഈ വര്‍ഷത്തെ മാത്രം വളര്‍ച്ച.

പണം തിരിച്ചുകിട്ടാന്‍ തോക്കുചൂണ്ടി ബാങ്കിലെത്തി യുവാവ്: സോഷ്യല്‍ മീഡിയയില്‍ ഹീറോ, സംഭവിച്ചത് ഇങ്ങനെപണം തിരിച്ചുകിട്ടാന്‍ തോക്കുചൂണ്ടി ബാങ്കിലെത്തി യുവാവ്: സോഷ്യല്‍ മീഡിയയില്‍ ഹീറോ, സംഭവിച്ചത് ഇങ്ങനെ

English summary
billionaire businessman rakesh jhunjhunwala wealth rises 221 cr in a day before his demise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X