കേന്ദ്രം എന്ത് ചെയ്താലും പിന്തുണയ്ക്കും, എന്നാലും ബിജെഡി എന്‍ഡിഎയില്‍ ചേരില്ല; കാരണമിത്
ഒഡിഷയിലെ ഭരണകക്ഷിയായ ബിജെഡിയും ബിജെപിയും തമ്മിലുള്ള കൂട്ടുകെട്ട് കേന്ദ്രത്തില്‍ വീണ്ടും തുടരുന്നു. ഡല്‍ഹി ഭരണ നിയന്ത്രണ ബില്ലിലും മണിപ്പൂര്‍ വിഷയത്തിലെ അവിശ്വാസപ്രമേയത്തിലും ബിജെപിക്ക് അനുകൂലമായാണ് ബിജെഡി നിലപാടെടുത്തത്. എന്നാല്‍ സംസ്ഥാനത്ത് ബിജെപിയും ബിജെഡിയും തമ്മിലുള്ള പോരിന് കുറവുമില്ല. സംസ്ഥാനത്ത് ആധിപത്യത്തിനായി മത്സരിക്കുമ്പോഴും പാര്‍ലമെന്റില്‍ പലപ്പോഴും ബിജെപിക്ക് രക്ഷയാകുന്നത് ബിജെഡിയാണ്.
ബിജെഡി ബിജെപിയുടെ രഹസ്യ സഖ്യകക്ഷിയാണെന്ന് പ്രതിപക്ഷം നിരന്തരം ആരോപിക്കുന്നുണ്ട്. ബിജെപിയാകട്ടെ ബിജെഡിക്കെതിരെ ദേശീയ തലത്തില്‍ രാഷ്ട്രീയമായി ഒരു എതിര്‍പ്പും പ്രകടിപ്പിക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ എന്തുകൊണ്ടാണ് ബിജെഡി കേന്ദ്രത്തിലും സംസ്ഥാനത്തിലും രണ്ട് നിലപാട് സ്വീകരിച്ച് പോരുന്നത് എന്ന് നോക്കാം.

ബിജെഡിയെ നയിക്കുന്നത് നവീന്‍ പട്നായിക്ക് എന്ന ഒറ്റയാനാണ്. പട്നായിക്കിന്റെ രാഷ്ട്രീയ ജീവിതം ഒട്ടും ആസൂത്രണം നിറഞ്ഞതായിരുന്നില്ല. ഭരണവും രാഷ്ട്രീയവും മുന്നോട്ടുകൊണ്ടുപോകുന്നകിന് അദ്ദേഹം ഉദ്യോഗസ്ഥരെ വളരെയധികം ആശ്രയിക്കുന്നുവെന്നാണ് അടുത്തവൃത്തങ്ങള്‍ പോലും പറയുന്നത്. നവീന്‍ പട്നായികിന്റെ ഉന്നത് പഠനം വിദേശത്തായിരുന്നു. അതിനാല്‍ തന്നെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് എപ്പോഴും അകലം പാലിച്ചു.
എന്നാല്‍ പിതാവും മുന്‍ ഒഡീഷ മുഖ്യമന്ത്രിയുമായി ബിജു പട്നായിക്കിന്റെ മരണശേഷം അദ്ദേഹംത്തിന് ഭരണം ഏറ്റെടുക്കേണ്ടി വന്നു. അത് ഫലപ്രദമായി നിലനിര്‍ത്താനും അദ്ദേഹം സാധിച്ചു. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് അദ്ദേഹം ദേശീയ രാഷ്ട്രീയത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത് അത് അടല്‍ ബിഹാരി വാജ്പേയിയുടെ എന്‍ഡിഎ ഭരണകാലത്ത് സ്റ്റീല്‍, ഖനി വകുപ്പ് മന്ത്രിയായി നിയമിതനായപ്പോഴായിരുന്നത്.
മുഖ്യമന്ത്രിയായത് മുതല്‍ ദേശീയ രാഷ്ട്രീയം അദ്ദേഹത്തിന്റെ വഴിയേ ആയിരുന്നില്ല. ബിജെഡി കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും തുല്യ അകലത്തിലാണ് നിലകൊള്ളുന്നതെന്നാണ് അദ്ദേഹവും പാര്‍ട്ടിയും പറയുന്നത്. എന്നാല്‍ ഒഡീഷയ്ക്കുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം വറ്റാതിരിക്കാന്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിനോട് പാര്‍ലമെന്റില്‍ പലപ്പോഴും ചേര്‍ന്ന് നില്‍ക്കുകയാണ് ബിജെഡി ചെയ്യുന്നത്.
അതേസമയം ഒഡീഷ മുഖ്യമന്ത്രിയായി തുടരാന്‍ ആഗ്രഹിക്കുന്നതിനാലാണ് പട്നായിക്ക് കേന്ദ്രത്തില്‍ ഭരണത്തിന്റെ പക്ഷത്ത് നില്‍ക്കുന്നതെന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടിക്കെതിരെ പല അഴിമതിയാരോപണങ്ങള്‍ ഉണ്ടെങ്കിലും ഇഡിയോ സിബിഐയോ മുഖേന ഒരു കേസിലും നവീന്‍ പട്നായിക്കിനെയും ബിജെഡിയേയും കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും ലക്ഷ്യമിട്ടിട്ടില്ല.

മാത്രമല്ല കേന്ദ്രസഹായത്തിന് പുറമെ അധിക കടം വാങ്ങാനുള്ള അനുമതി സംസ്ഥാനത്തിമന് നല്‍കുകയും ചെയ്തു. അതിന് പകരമായി ആര്‍ട്ടിക്കിള്‍ 370, സിഎഎ, യുഎപിഎ ബില്‍ 2019, ആര്‍ടിഐ ഭേദഗതി ബില്‍, മുത്തലാഖ് ബില്‍, എന്‍സിടി ഭേദഗതി ബില്‍ മുതലായവയില്‍ ബിജെഡി കേന്ദ്രത്തെ പിന്തുണച്ചു. നിലവില്‍ റെയില്‍വേ മന്ത്രിയായ അശ്വിനി വൈഷ്ണവിനെ രാജ്യസഭയിലേക്ക് ബിജെപി നോമിനേറ്റ് ചെയ്തതിനെ ബിജെഡി പിന്തുണച്ചതും ശ്രദ്ധേയമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് പട്നായിക് അങ്ങനെ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ദേശീയ രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ നവീന്‍ പട്നായിക്കിന് നിഷ്പക്ഷതയോ സമദൂരമോ ഇല്ലെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. പ്രതിപക്ഷ സഖ്യത്തിനൊപ്പം ചേരുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള ബോധപൂര്‍വമായ തീരുമാനവും ഈ തന്ത്രത്തിന്റെ ഭാഗമാണ്.

മാത്രമല്ല പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നാല്‍ ബിജെപിക്ക് കാര്യമായ നഷ്ടമുണ്ടാകുകയും ചെയ്യും. ഒഡീഷയ്ക്ക് ലോക്സഭയില്‍ 21 ഉം രാജ്യസഭയില്‍ 10 ഉം പ്രതിനിധികളുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മിന്നുന്ന പ്രകടനത്തിന്റെ ഫലമായി രാജ്യസഭാ സീറ്റുകള്‍ ബിജെഡിക്കൊപ്പമാണ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെഡിയുടെ പ്രധാന എതിരാളിയായിരുന്ന കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല.
എന്നാല്‍ ബിജെപി ഒരു സീറ്റില്‍ നേട്ടമുണ്ടാക്കി. അതിനാല്‍ പ്രതിപക്ഷ ഐക്യനിരയായ ഇന്ത്യയുമായുള്ള ഏതൊരു സഖ്യവും കോണ്‍ഗ്രസിനെ അതിന്റെ സംസ്ഥാന സംഘടന പുനഃസംഘടിപ്പിക്കുന്നതിന് സഹായിക്കും. എന്നാല്‍ പട്നായിക്കിന് അത് ഗുണം ചെയ്യില്ല. ബിജെപി തന്നെ അടുത്ത തവണ അധികാരത്തില്‍ വന്നാല്‍ ബിജെഡിക്ക് ആ സാഹചര്യത്തില്‍ തിരിച്ചടിയേല്‍ക്കുകയും ചെയ്യും.
എന്നിട്ടും എന്തുകൊണ്ടാണ് നവീന്‍ പട്നായിക്ക് എന്‍ഡിഎ സഖ്യത്തില്‍ ചേരാന്‍ തയ്യാറാകാത്തതെന്ന ചോദ്യത്തിനും ഉത്തരമുണ്ട്. ബിജെപിയുമായുള്ള ഔപചാരിക സഖ്യം പട്നായിക്കിന് സംസ്ഥാനത്ത് ഗുണം ചെയ്യില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. ഒഡീഷയില്‍ ഏകദേശം 97% ഹിന്ദുക്കളാണ്. എന്നാല്‍ ഇതില്‍ ഏകദേശം 23% ഗോത്രവര്‍ഗക്കാരും 17% ദളിതരുമാണ്. വാജ്പേയിയുടെ കാലത്തെ ബിജെപി.യെപ്പോലെയല്ല ഇന്നത്തെ ബിജെപി എന്ന് ബിജെഡിക്ക് നന്നായി അറിയാം.

അതിനാല്‍ കടുത്ത ഹിന്ദുത്വ ശക്തികളുമായുള്ള ഔദ്യോഗിക സഖ്യം സംസ്ഥാനത്ത് പ്രതികൂലമായേക്കാം. ഇന്ത്യയിലെ ആദിവാസി സമൂഹങ്ങള്‍ ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്നതിനാല്‍ ബിജെഡി എന്‍ഡിഎയില്‍ പ്രവേശിച്ചാല്‍ ഈ വിഭാഗത്തിന്റെ പിന്തുണ നഷ്ടപ്പെടും. മാത്രമല്ല സഖ്യം വന്നാല്‍ സംസ്ഥാനത്ത് ബിജെഡി ബിജെപിക്ക് സീറ്റുകള്‍ വിട്ടുകൊടുക്കേണ്ടിവരും.
ബിജെഡിയില്‍ പട്നായിക്കിന് പിന്ഗാമികളില്ലാത്തതിനാല് തന്നെ ബിജെപി ക്രമേണ അദ്ദേഹത്തിന്റെ ആധിപത്യം അവസാനിപ്പിക്കുമെന്ന ആശങ്കയുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി യോഗ്യനായ ഒരു പിന്‍ഗാമിയെ വളര്‍ത്തിയെടുക്കുന്നതില്‍ പട്നായിക്ക് പരാജയപ്പെട്ടിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ബിജെപിയുമായുള്ള സീറ്റ് വിഭജനം തീര്‍ച്ചയായും അപകടകരമാകും എന്ന് പാര്‍ട്ടിയും പട്നായിക്കും കണക്കുകൂട്ടുന്നു.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം












Click it and Unblock the Notifications