Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്ക് അടുത്ത കെണി; ജെഡിയു തനിച്ച് മല്‍സരിക്കും... കുര്‍മി സമുദായത്തില്‍ പ്രതീക്ഷ

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ തനിച്ച് മല്‍സരിക്കാന്‍ ജെഡിയു തീരുമാനം. ബിഹാറില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയു യുപിയില്‍ സഖ്യത്തിന് പുറത്താണ്. ബിജെപി ഇതുവരെ സഖ്യത്തിന് തയ്യാറാകാത്ത സാഹചര്യത്തിലാണ് തനിച്ച് മല്‍സരിക്കാന്‍ ജെഡിയു തീരുമാനിച്ചതെന്ന് പാര്‍ട്ടി ദേശീയ വക്താവ് കെസി ത്യാഗി പറഞ്ഞു. യുപിയില്‍ ബിജെപി ഞങ്ങളെ കൈവിട്ടിരിക്കുകയാണ്. ജെഡിയുവിനൊപ്പം സഖ്യം വേണ്ട എന്നാണ് അവരുടെ തീരുമാനം. അപ്‌ന ദളിനെയും നിഷാദ് പാര്‍ട്ടിയെയും മാത്രം ബിജെപിക്ക് മതി. ബിജെപിയുടെ ഉന്നത നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ അവര്‍ക്ക് സഖ്യം ആവശ്യമില്ല. തുടര്‍ന്നാണ് യുപിയില്‍ തനിച്ച് മല്‍സരിക്കാന്‍ തീരുമാനിച്ചത്. സമാന മനസ്‌കരുമായി ഐക്യപ്പെട്ട് പ്രവര്‍ത്തിക്കുമെന്നും ത്യാഗി പറഞ്ഞു.

n

ഉത്തര്‍ പ്രദേശിലെ ബിജെപിയുടെ നിലപാടില്‍ ജെഡിയു പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍മാന്‍ ഉപേന്ദ്ര കുശ്വാഹയും അതൃപ്തി രേഖപ്പെടുത്തി. ബിഹാറിലും കേന്ദ്രത്തിലും ബിജെപിയും ജെഡിയുവും സഖ്യത്തിലാണ്. ജെഡിയുവിന്റെ യുപി ഘടകം ചൊവ്വാഴ്ച യോഗം ചേരുന്നുണ്ട്. കെസി ത്യാഗി യോഗത്തില്‍ സംബന്ധിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനം അന്ന് എടുക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. യുപിയില്‍ കുര്‍മി സമുദായം വലിയ വോട്ട് ബാങ്കാണ്. ബിഹാറില്‍ ജെഡിയുവുമായി അടുപ്പം പുലര്‍ത്തുന്നവരാണ് കുര്‍മികള്‍. അതുകൊണ്ടുതന്നെ ജെഡിയു യുപിയില്‍ മല്‍സരിക്കാനെത്തുമ്പോള്‍ കുര്‍മികള്‍ കൂടെ നില്‍ക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.

അതേസമയം, എസ്പിയുടെ ലഖ്‌നൗവിലെ ഓഫീസിന് മുന്നില്‍ ഇന്ന് നാടകീയ രംഗങ്ങള്‍ അരങ്ങേറി. സീറ്റ് കിട്ടാത്തതിന്റെ പേരില്‍ എസ്പി നേതാവ് ആദിത്യ താക്കൂര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഓഫീസിന് മുന്നിലെത്തിയ അദ്ദേഹം പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് തടഞ്ഞു. പിന്നീട് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നെ ജയിലിലടച്ചാലും ആത്മഹത്യ ചെയ്യുമെന്ന് ആദിത്യ താക്കൂര്‍ കരഞ്ഞ് പറഞ്ഞു. ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഞാന്‍. ഒരു ക്രിമിനല്‍ കേസ് പോലും എനിക്കെതിരെയില്ല. എന്നിട്ടും ടിക്കറ്റ് നിഷേധിച്ചു. പുറത്തുനിന്നുള്ളവര്‍ക്കാണ് ടിക്കറ്റ് നല്‍കിയതെന്നും താക്കൂര്‍ പറഞ്ഞു. അലിഗഡ് സ്വദേശിയാണ് ആദിത്യ താക്കൂര്‍. അലിഗഡിലെ ഛാറ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കാന്‍ ഇദ്ദേഹം താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മറ്റൊരാളെ മല്‍സരിപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

അതേസമയം, രാജിവച്ച ബിജെപി മന്ത്രി ഇന്ന് എസ്പിയില്‍ ചേര്‍ന്നു. ദരാ സിങ് ചൗഹാന്‍ ആണ് എസ്പിയില്‍ ചേര്‍ന്നത്. കൂടാതെ നേരത്തെ രാജിവച്ച മന്ത്രിമാരടക്കമുള്ള 12 ബിജെപി എംഎല്‍എമാരും ഇന്ന് എസ്പിയില്‍ ചേര്‍ന്നു. ബിജെപിയുടെ സഖ്യകക്ഷിയായ അപ്‌ന ദളിന്റെ എംഎല്‍എ ആര്‍കെ വര്‍മയും രാജിവച്ചിരുന്നു. അദ്ദേഹവും ഇന്ന് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ദരാസിങിനെയും ആര്‍കെ ശര്‍മയെയും ഞാന്‍ സ്വാഗതം ചെയ്യുന്നുവെന്ന് അഖിലേഷ് യാദവ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+