കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എവിടെ പോയാലും കര്‍ഷകര്‍, രക്ഷയില്ല, പഞ്ചാബില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവാതെ ബിജെപി!!

Google Oneindia Malayalam News

ഛണ്ഡീഗഡ്: പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പിനായി ഇനി ഒരാഴ്ച്ച മാത്രമാണ് ഉള്ളത്. എന്നാല്‍ ഇവിടെ ബിജെപി നേതാക്കള്‍ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്. അവര്‍ക്ക് മത്സരിക്കാന്‍ പോലും സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്ത അവസ്ഥയാണ്. 2015ല്‍ അകാലിദള്‍-ബിജെപി സഖ്യം തൂത്തുവാരിയതാണ് തദ്ദേശ തിരഞ്ഞെടുപ്പ്. ഇത്തവണ മൂന്നില്‍ രണ്ടിടത്തും ബിജെപി സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനായിട്ടില്ല. എന്തിനേറെ പറയുന്നു പ്രചാരണത്തിന് ഇറങ്ങാന്‍ പോലുമായിട്ടില്ല. ഇവരുടെ വീട്ടിന് മുന്നില്‍ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്.

1

ജനങ്ങളിലേക്ക് എങ്ങനെ ഇറങ്ങണമെന്ന് ബിജെപി അറിയാത്ത അവസ്ഥയാണ്. വോട്ടും ചോദിച്ച് വന്നാല്‍ അവര്‍ ചൂലെടുക്കും. നല്ല അസ്സല് തല്ല് കിട്ടുമെന്നാണ് പേടി. ഇതുവരെ നിയമത്തെ പഞ്ചാബില്‍ ബിജെപി നേതാക്കളാരും ന്യായീകരിച്ചിട്ടില്ല. പാര്‍ട്ടി നേതാക്കളെല്ലാവരും സ്വന്തം വാഹനത്തില്‍ നിന്ന് ബിജെപിയുടെ പതാകകള്‍ മാറ്റിയിരിക്കുകയാണ്. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പ് കര്‍ഷക പ്രക്ഷോഭം എവിടെയൊക്കെ നടക്കുന്നുണ്ടെന്ന് അറിഞ്ഞ് മാത്രമേ ഇവര്‍ പുറത്തിറങ്ങാറുള്ളൂ. പഞ്ചാബില്‍ തിരംഗ യാത്രകള്‍ നടത്താനുള്ള ബിജെപിയുടെ പ്ലാന്‍ പോലും പൊളിഞ്ഞു. റിപബ്ലിക്ക് ദിന അക്രമങ്ങള്‍ ഉയര്‍ത്തി കാണിക്കാനായിരുന്നു ഈ യാത്രകള്‍.

എവിടെ പോയാലും കര്‍ഷകരാണ്. അവര്‍ ഞങ്ങളെ കണ്ടാല്‍ ഉടനെ കൈയ്യേറ്റം ചെയ്യുമെന്ന് മുതിര്‍ന്ന നേതാവ് രമേശ് ശര്‍മ പറയുന്നു. സംഗ്രൂരിലെ സുനമില്‍ തിരഞ്ഞെടുപ്പ് ചുമല ശര്‍മയ്ക്കാണ്. കോണ്‍ഗ്രസാണ് എല്ലാത്തിനും കാരണമെന്ന് രമേശ് ശര്‍മ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് റിഷിപാല്‍ ഖേരയുടെയും പാര്‍ട്ടി എക്‌സിക്യൂട്ടീവ് അംഗം വിനോദ് ഗുപ്തയുടെ വീട്ടിന്റെ മുന്നിലാണ് ഇവര്‍ ധര്‍ണ നടത്തുന്നത്. ദൂരേക്ക് പോയാല്‍ അടി ഉറപ്പാണ്. ഫെബ്രുവരി 14നാണ് തദ്ദേശ തിരഞ്ഞെടുപ്പ്. 2302 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ബിജെപിയെ ഇത്തവണ താങ്ങി നിര്‍ത്താന്‍ അകാലിദള്‍ ഇല്ല. കര്‍ഷക രോഷത്തില്‍ ബിജെപി മുങ്ങി പോകുമെന്ന് ഉറപ്പാണ്.

ബിജെപിയില്‍ നിന്ന് വിട്ടെങ്കിലും കര്‍ഷക രോഷത്തില്‍ അവരും വീണിരിക്കുകയാണ്. അതേസമയം കര്‍ഷകര്‍ പ്രതിഷേധം നടത്തുന്ന സമയത്ത് തിരഞ്ഞെടുപ്പുമായി മുന്നോട്ട് പോയതില്‍ കര്‍ഷകര്‍ കോണ്‍ഗ്രസിനോടും ദേഷ്യത്തിലാണ്. ആംആദ്മി പാര്‍ട്ടിയും അത്ര നല്ല നിലയിലല്ല. പഞ്ചാബ് സംസ്ഥാന അധ്യക്ഷന്‍ അശ്വനി ശര്‍മ പുറത്തിറങ്ങിയാല്‍ വലിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. ബിജെപിയുടെ സിഖ് മുഖമായ ഹര്‍ജിത് സിംഗ് ഗ്രെവാല്‍ ബഹിഷ്‌കരണം നേരിടുകയാണ്. അര്‍ബന്‍ നക്‌സലുകള്‍ എന്ന് കര്‍ഷകരെ വിളിച്ചതാണ് വലിയ പ്രശ്‌നമായത്. ഗ്രെവാളിന്റെ ഭൂമി എടുത്ത് കൃഷി നടത്താന്‍ പോലും ഒരാളും ഇവിടെ തയ്യാറല്ല. തിരഞ്ഞെടുപ്പിന് ഇറങ്ങിയാല്‍ ഗ്രെവാള്‍ എട്ട് നിലയില്‍ പൊട്ടുമെന്ന് ഉറപ്പാണ്.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

ഗ്രെവാള്‍ അടക്കമുള്ള പല നേതാക്കളും ഇപ്പോള്‍ ദില്ലിയിലാണ്. ഇവര്‍ക്ക് ഇനി സംസ്ഥാനത്തേക്ക് തിരിച്ചുവരിക ബുദ്ധിമുട്ടായിരിക്കും. കര്‍ഷക സമരത്തെ നേതാക്കളില്ലാത്ത സമരമെന്നാണ് സുര്‍ജിത് കുമാര്‍ ജ്യാനി എന്ന മറ്റൊരു ബിജെപി നേതാവ് വിശേഷിപ്പിച്ചത്. ബിജെപിയുടെ മറ്റൊരു അംഗം മഖാന്‍ ജിന്‍ഡാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ജനുവരി പത്തിന് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. കര്‍ഷകര്‍ സമരത്തിന് ഇറങ്ങുമ്പോള്‍ നാണമില്ലാതെ ബിജെപി തിരഞ്ഞെടുപ്പിന് ശ്രമിക്കുകയാണ്. അവരെ വീടിന് പുറത്തിറക്കില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ബിജെപി പലയിടത്തും സ്വന്തം ചിഹ്നത്തില്‍ അല്ല മത്സരിക്കുന്നത്. ബിജെപി ഹരിയാനയില്‍ സമാനമായ വികാരത്തെയാണ് നേരിടുന്നത്.

English summary
bjp doesnt have candidates for punjab local body election due ot farmer's anger
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X